കോട്ടയം: നാഗമ്പടത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്രം താത്കാലികമായി അടച്ചിടാനുള്ള റീജണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമായി. കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നാരോപിച്ച് പാസ്പോര്‍ട്ട് സേവാകേന്ദ്രം മാറ്റുന്നതിനുളള ശ്രമമാണ് നടക്കുന്നതെന്ന് കെട്ടിട ഉടമയും ആരോപിച്ചു. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെങ്കില്‍ തന്നോട് ഇതുവരെയും അധികൃതര്‍ എന്തുകൊണ്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് കെട്ടിടത്തിന്റെ ഉടമ സ്റ്റീഫന്‍ ജോര്‍ജ് ചോദിക്കുന്നത്. ഇതോടെ തീരുമാനത്തിനു പിന്നില്‍ ദുരൂഹതയുള്ളതായി ആരോപണം ശക്തമായി. കെട്ടിടം കുലുങ്ങുന്നുണ്ടെന്നും കെട്ടിടത്തില്‍ വിള്ളലുണ്ടെന്നും കാണിച്ച് കറുകച്ചാല്‍ സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ മുതല്‍ ഓഫീസ് താത്കാലികമായി അടച്ചിട്ടിരിക്കുന്നത്. പ്രതിഷേധവുമായി യൂത്ത് ഫ്രണ്ടും സിപിഎമ്മുംപാസ്പോര്ട്ട് സേവാകേന്ദ്രം അടച്ചിടാനുള്ള തീരുമാനത്തിനെതിരേ യൂത്ത്ഫ്രണ്ട് ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും യുഡിഎഫ് നേതാക്കളുമെത്തി. ബലക്ഷയം ഉണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് വേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍നിന്നുള്ള നിരവധി…
Read More