ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നതോടെ ക്ഷേത്രത്തിലെ ബി നിലവറ വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ്. നിലവറ തുറക്കുന്ന കാര്യം സുപ്രീംകോടതി ക്ഷേത്ര ഭരണസമിതിയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതിനിടയില്‍ ബി നിലവറയുടെ ‘ നാഗബന്ധനം’ ചര്‍ച്ചാ വിഷയമാവുകയാണ്. സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന നാഗബന്ധനത്തെക്കുറിച്ചുള്ള ലേഖനം ഇങ്ങനെ…അത്ഭുതമായി നിലകൊള്ളുന്ന ശ്രീപദ്മനാഭന്റെ സ്വന്തം ബി നിലവറയെ പറ്റി വിദേശമാധ്യമങ്ങള്‍ ആവര്‍ത്തിച്ചു എഴുതുന്നുണ്ട്. നാഗബന്ധനം എന്ന വാക്കുപോലും കേള്‍ക്കുന്നത് ഇപ്പോഴാണ്. ശബ്ദവീചികള്‍ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുക. അതിനായി ‘നവസ്വരങ്ങള്‍ ‘കൊണ്ടുള്ള പാസ് വേര്‍ഡ്. അതാണ് നാഗബന്ധനം പതിനാറാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു ഒരു സിദ്ധപുരുഷന്‍ ഉണ്ടാക്കിയ പാസ് വേര്‍ഡ്. അതാര്‍ക്കും അറിയില്ല. ഇനി ആവര്‍ത്തിക്കാനുള്ള സംവിധാനവും ഇല്ല. ഒരുപക്ഷെ Sonic Interference എന്ന ഇന്നത്തെ ടെക്നോളജി ആവാം. ശബ്ദം കൊണ്ട് ലോഹങ്ങള്‍ മുറിക്കുന്ന വിദ്യ ആയ Sonic…
Read More