ഇസ്താംബൂള്‍: നടന്നു പോകുന്നതിനിടയില്‍ വഴി ഇടിഞ്ഞു താഴ്ന്നതിനെത്തുടര്‍ന്ന് അതിനിടയില്പ്പെട്ട യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തുര്‍ക്കിയിലെ ദിയാര്‍ബാകിര്‍ നഗരത്തിലാണ് സംഭവം നടന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. വര്‍ത്തമാനം പറഞ്ഞു കൊണ്ടു വരുന്നതിനിടയില്‍ അടിപൊള്ളയായ വഴി ഇടിഞ്ഞു കൂപ്പുകുത്തുകയായിരുന്നു സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഡോ. സൂസല്‍ കുദേ ബാലിക്, നഴ്സ് ഓസ്ലം ദുയ്മാസ് എന്നിവരാണ് അപകടത്തില്‍ പെട്ടത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് നാലു മണിക്കായിരുന്നു അപകടമുണ്ടായത്. ഞെട്ടക്കുന്ന സിസിടിവി ദൃശ്യത്തില്‍ യുവതികള്‍ വഴിയുടെ ഓരത്തെ നടപ്പാതയിലൂടെ നടന്നുവരുന്നതും ഇടയ്ക്ക് ഒരല്‍പ്പം നിന്നു സംസാരിക്കുന്നതിനിടെ വഴി താഴേയ്ക്ക് ഇടിഞ്ഞുപോകുന്നതും വ്യക്തമായി കാണാം. അവിടേയ്ക്ക് വരികയായിരുന്ന മറ്റുള്ളവര്‍ പെട്ടെന്ന് തന്നെ ഓടിയെത്തുകയും ഇടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും യുവതികളെ കരകയറ്റുകയും ചെയ്തു. അതേസമയം ഗുരുതരമായ പരിക്കുകളില്ലാതെ രണ്ടു പേരും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ഇരുവരെയും പിന്നീട്…
Read More