പത്തനംതിട്ട: നാല്പതുദിവസത്തെ ഇടവേളയ്ക്കുശേഷം മഴയുടെ പൊടിപൂരം. അപ്രതീക്ഷിമായെത്തിയ മഴ മണിക്കൂറുകളോളം നീണ്ടപ്പോള്‍ പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. വെള്ളമൊഴുക്ക് ശക്തമായതിനു പിന്നാലെ ചെറുഡാമുകളായ മൂഴിയാറും മണിയാറും തുറന്നു. പമ്പ, കക്കാട്ടാറുകളില് ജലനിരപ്പും വര്‍ധിച്ചു. ഗവി വനമേഖലയില്‍ കനത്ത മഴയേ തുടര്‍ന്ന് ഉള്‍വനത്തിലും മൂഴിയാറില്‍ സായിപ്പിന്കുഴിയിലുമാണ് ചെറിയ ഉരുള്പ്പൊട്ടലുകളുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ മഴവെള്ളം ഇരച്ചെത്തിയതോടെ മൂഴിയാര്‍ ഡാം രാത്രിയില്‍ തന്നെ തുറന്നു. നേരത്തെ ശബരിഗിരിയില്‍ ഉത്പാദനം വര്‍ധിപ്പിച്ച് മൂഴിയാര്‍ ഡാമില്‍ വെള്ളം നിറച്ചിരുന്നു. ഇന്നു നടക്കുന്ന ആറന്മുള ജലോത്സവത്തിനായി വെള്ളം തുറന്നുവിടേണ്ട സാഹചര്യത്തിലാണ് മൂഴിയാറിലേക്ക് ജലനിരപ്പ് ഉയര്‍ത്തിയത്. മൂഴിയാറില്‍ നിന്നുള്ള വെള്ളം പുറത്തേക്കു വിട്ടതിനു പിന്നാലെ കാരിക്കയം, അള്ളുങ്കല്‍ പദ്ധതികളിലും വൈദ്യുതി ഉത്പാദനം കൂട്ടി. മണിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതം പിന്നീട് ഉയര്‍ത്തി. ആറന്മുള വള്ളംകളിക്കായി മണിയാര്‍ ബാരേജില്‍ വെള്ളം സംഭരിച്ചു…
Read MoreTag: pathanamthitta
പത്തനംതിട്ടയില്‍ ഏഴാംക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് രണ്ടാനച്ഛന് ! പോക്സോ കേസ്
പത്തനംതിട്ട ചിറ്റാറില്‍ ഏഴാംക്ലാസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയ രണ്ടാനച്ഛനെതിരെ പോക്സോ കേസ്. പെണ്‍കുട്ടിയെ ഇയാള്‍ രണ്ട് തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പ്രതി നിലവില്‍ വിദേശത്താണ്. വിദേശത്തുനിന്ന് രണ്ടാനച്ഛന് നാട്ടിലെത്തിയപ്പോള്‍ ഉപദ്രവിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. വീടിനുള്ളില്‍ കിടപ്പുമുറിയില്‍ വെച്ച് പ്രതി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്. സ്കൂളിലെ അധ്യാപികയോടാണ് കുട്ടി വിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെ സാഹചര്യം ചോദിച്ചുമനസ്സിലാക്കിയ അധ്യാപിക വിഷയം ചിറ്റാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തില്‍ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
Read Moreഫീസടയ്ക്കാന്‍ പണമില്ല ! പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി
ഫീസടയ്ക്കാന്‍ പണമില്ലാഞ്ഞതില് മനംനൊന്ത് പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ബംഗളൂരുവിലെ നഴ്സിംഗ് കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്സിങ് അഡ്മിഷന് നേടിയത്. ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കി അതുല്യ നാട്ടിലെത്തിയിരുന്നു. അടുത്തിടെ ഈ ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസടയ്ക്കാന്‍ പറ്റാതെയാവുകയായിരുന്നു. വായ്പ തേടി ബാങ്കുകളില്‍ അതുല്യ പോയെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. രണ്ടാംവര്‍ഷത്തെ ക്ലാസുകള്‍ക്കായി ചെന്നപ്പോള്‍ ആദ്യവര്‍ഷത്തെ ഫീസ് അടച്ച് അഡ്മിഷന് പുതുക്കി വീണ്ടും ഒന്നാംവര്‍ഷം മുതല്‍ പഠിക്കണമെന്ന് നിര്‍ദേശിച്ചു. ഇതോടെ അതുല്യ തിരികെപ്പോന്നു. ശനിയാഴ്ച രാത്രിയിലാണ് അതുല്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.…
Read Moreപന്ത്രണ്ടുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചു ! ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയില്‍…
പത്തനംതിട്ട തിരുവല്ലയില്‍ പന്ത്രണ്ടുകാരനെ ഹോസ്റ്റലില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയതായി പരാതി. പുറമറ്റം സ്വദേശിയായ വിദ്യാര്‍ഥിയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പുറത്തു പറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ തിരുവല്ല പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പീഡന വിവരം കുട്ടി തന്റെ അനുജത്തിയോടാണ് വെളിപ്പെടുത്തിയതെന്ന് അമ്മ ഒരു ചാനലിനോടു പറഞ്ഞു. ശാരീരികവും മാനസികവുമായി കുട്ടിയെ പീഡിപ്പിച്ചുവെന്നും അമ്മ വ്യക്തമാക്കി. പരാതിയില്‍ കഴമ്പുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ പരാതി സി.ഡബ്യൂ.സിക്ക് കൈമാറി. പീഡനത്തിനിരയായ വിദ്യാര്‍ഥിയെയും ആരോപണ വിധേയരായ വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി സിറ്റിംഗ് നടത്തുമെന്നും ശേഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സി.ഡബ്ല്യു.സി ചെയര്മാന് വ്യക്തമാക്കി. 15 വയസ്സുള്ള സീനിയര്‍ വിദ്യാര്‍ഥികള്‍ കുട്ടിയെ മൂന്ന് മാസത്തിലേറെയാണ് പീഡിപ്പിച്ചത്. ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് പാടുകളും മുറിവുകളും കണ്ടതോടെയാണ് മാതാവിന് സംശയം തോന്നിയത്. ശരീരത്തിലെ പാടുകളെ കുറിച്ച് ചോദിച്ച അമ്മയോട് ഇതിനെ…
Read Moreകെ റെയില്‍ വേണോ..? സിപിഎം സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് സംശയം ; സംസ്ഥാന സെക്രട്ടറി എന്തു മറുപടി പറയുമെന്ന് ആകാംക്ഷ…
പത്തനംതിട്ട: കേരളത്തെ കീറിമുറിച്ച് അതിവേഗ പാത ആവശ്യമുണ്ടോയെന്ന ചോദ്യവുമായി സിപിഎം സമ്മേളന പ്രതിനിധികള്‍. അടൂരില്‍ നടക്കുന്ന പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പദ്ധതി ബാധിത മേഖലകളില്‍ നിന്നെത്തിയ പ്രതിനിധികളാണ് സംശയം ഉന്നയിച്ചത്. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഏറെ ആശങ്കയുണ്ടെന്നും പദ്ധതി നിര്‍ബന്ധപൂര്‍വം അടിച്ചേല്പിച്ചാല് രാഷ്ട്രീയമായി എല്‍ഡിഎഫിനു നഷ്ടമാകുമെന്നും പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചു. മല്ലപ്പള്ളി, ഇരവിപേരൂര്‍ ഏരിയാ പ്രതിനിധികളാണ് കെ റെയിലുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവച്ചത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇതു സംബന്ധിച്ച ആശങ്കകള്‍ക്ക് ഇന്ന് മറുപടി പറയും. പോലീസിനെതിരെയും സമ്മേളനത്തില്‍ ആക്ഷേപം ഉയര്‍ന്നു. പാര്‍ട്ടി നിയന്ത്രണത്തില്‍ അല്ല പോലീസിന്റെ പ്രവര്‍ത്തനമെന്നായിരുന്നു ആക്ഷേപം. ഭരണം ഉള്ളപ്പോള്‍ പോലും പോലീസിനുമേല്‍ സ്വാധീനം ഇല്ലാത്ത സാഹചര്യം പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തിരുവല്ല സന്ദീപ് കൊലക്കേസില്‍പോലും പോലീസ് സ്വീകരിച്ച പല നിലപാടുകളോടും യോജിക്കാനാകില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. ജനപ്രതിനിധികള്‍ക്കെതിരെ പാര്‍ട്ടി…
Read Moreപത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം ! ഡാമുകള്‍ നിറഞ്ഞ് 2018ലെ മഹാപ്രളയത്തിനു സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു…
കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നു. 2018ലെ മഹാപ്രളയത്തിനു സമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ഇതില്‍ ഷട്ടറുള്ള ആനത്തോട് ഡാമില്‍ ഇന്നലെ വൈകുന്നേരം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം ഏതു നിമിഷവും തുറക്കും. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മഴയ്ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്. ശബരിമലയില്‍ ഇന്ന് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും തുലാമാസ പൂജയ്ക്കായുള്ള നടതുറപ്പുമുണ്ട്. പമ്പാ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. മഴ ശക്തമായി തുടര്‍ന്നാല്‍ മുഴുവന്‍ ഡാമുകളും തുറക്കാനാണ് ആലോചിക്കുന്നത്. ഇന്നു പുലര്‍ച്ചയോടെയാണ് മഴ കനത്തത്. അതിശക്തമായ മഴയാണ് കഴിഞ്ഞ അഞ്ചു…
Read Moreപത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ് ! കാനറ ബാങ്കില്‍ നിന്ന് ജീവനക്കാരന് തട്ടിയത് എട്ടുകോടിയിലധികം രൂപ; മുന്‍ നാവികസേനാംഗമായ പ്രതിയും കുടുംബവും സംസ്ഥാനം വിട്ടതായി സൂചന…
പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി വിവരം. ബാങ്കിന്റെ ഓഡിറ്റിങ്ങില്‍ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കോടികള്‍ തട്ടിച്ചതിന് പിന്നാലെ കടന്നുകളഞ്ഞ ക്ലര്‍ക്ക് കം ക്യാഷ്യര്‍ ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണ്. ഫെബ്രുവരിയില്‍ തന്റെ അറിവില്ലാതെ പത്തുലക്ഷം രൂപയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്ന് കാണിച്ച് ഇടപാടുകാരന് പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വലുപ്പം വ്യക്തമായത്. ഒരു മാസം നീണ്ട ബാങ്ക് ഓഡിറ്റിങ്ങിലാണ് എട്ടു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തട്ടിപ്പ് നടത്തിയ വിജീഷ് വര്‍ഗീസ് കുടുംബസമേതം ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. 14 മാസത്തിനിടെ 191 ഇടപാടുകളിലായാണ് കോടികള്‍ തട്ടിയത്. ദീര്‍ഘകാലത്തെ സ്ഥിര നിക്ഷേപത്തില്‍ നിന്നോ, കാലാവധി പിന്നിട്ടിട്ടും പണം പിന്‍വലിക്കാത്തവരുടെ…
Read Moreജനിതകമാറ്റം സംഭവിച്ച വൈറസ് പത്തനംതിട്ടയിലും ? 40 വയസില്‍ താഴെയുള്ള ചിലരുടെ മരണത്തില്‍ ഉയരുന്ന സംശയം ഇങ്ങനെ…
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ഭീതിയില്‍ പത്തനംതിട്ട ജില്ല. പത്തനംതിട്ടയില്‍ ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് ആണോയെന്ന ആശങ്ക ഉയര്‍ന്നത്. ഇവിടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് സാഹചര്യം മാറിയേക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. 40 വയസില്‍ താഴെയുള്ള നാല് പേര് കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ ജില്ലയില്‍ മരിച്ചു. ഇവരില്‍ ചിലര്‍ക്ക് പുറത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കമുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയം ഇപ്പോഴുമുണ്ട്. മാത്രമല്ല ജില്ലയില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്താത്തതിനാല്‍ ഗുരുതര ശ്വാസതടസത്തോടെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. തീവ്ര ലക്ഷണങ്ങളുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Read Moreതരംഗമായി നൂഹ് ബ്രോ! പത്തനംതിട്ടയോടു വിടപറയുന്നത് രണ്ടു വർഷവും ഏഴുമാസവും നീണ്ട ഭരണത്തിനുശേഷം; ഇനി സഹകരണ രജിസ്ട്രാര്‍ തസ്തികയിലേക്ക്….
പത്തനംതിട്ട: സമാനതകളില്ലാത്ത ഒരു കാലഘട്ടത്തില്‍ പത്തനംതിട്ടയെ കൈപിടിച്ചു നടത്തിയ കളക്ടര്‍ ബ്രോ ഇനി സംസ്ഥാന സഹകരണ രജിസ്ട്രാര്‍. രണ്ടു വര്‍ഷവും ഏഴുമാസവും നീണ്ടുനിന്ന സേവനത്തിനൊടുവില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അടുത്തയാഴ്ച കളക്ടറേറ്റിന്റെ പടിയിറങ്ങും ഒപ്പം നിന്ന് സോഷ്യൽ മീഡിയതിരക്കൊഴിഞ്ഞ ഒരു ജില്ലയാണ് പത്തനംതിട്ടയെന്നും ഇവിടെ പ്രത്യേകിച്ച് വിഷയങ്ങളൊന്നുമില്ലെന്നുമൊക്കെയാണ് 2018ല്‍ പി.ബി. നൂഹ് പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കുമ്പോള്‍ മനസിലുണ്ടായിരുന്ന ചിന്ത. എന്നാല്‍ ഇന്ന് പത്തനംതിട്ടയില്‍ നിന്നു യാത്ര പറയുമ്പോള്‍ ഈ ജില്ല ഏറെ സമ്പുഷ്ടമെന്ന് നൂഹ് പറയും. യുവത്വത്തെ ഒപ്പം നിര്‍ത്തി സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ചു മുന്നേറിയ കളക്ടര്‍ പടിയിറങ്ങുമ്പോള്‍ അതിന്റെ സങ്കടം ഏറ്റവുമധികം പങ്കുവയ്ക്കുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ. പ്രതിസന്ധികളിൽ നായകനായിജില്ലാ കളക്ടറെന്ന ചുമതലയിലെ ആദ്യത്തെ ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ പ്രതിസന്ധികള്‍ മാലപ്പടക്കം പോലെ നൂഹിനു മുമ്പിലേക്കു കടന്നുവന്നു. 2018 ജൂലൈയില്‍ ആരംഭിച്ച പ്രളയകാലഘട്ടം,…
Read Moreപത്തനംതിട്ടയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം ! ഭര്‍ത്താവിന്റെ ഹീനകൃത്യത്തിനിരയായ യുവതി ഗുരുതരാവസ്ഥയില്‍; ദാരുണ സംഭവം ഇങ്ങനെ…
പത്തനംതിട്ട: പെരുനാട്ടില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെ ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി മുഖത്തും ശരീരത്തും പൊള്ളലേറ്റ പ്രീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനീഷിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശിയാണ് ബിനീഷ്. ഇരുവരും തമ്മില്‍ ഇന്ന് രാവിലെ വാക്ക് തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് പ്രീജയെ പിന്തുടര്ന്ന് ജോലി സഥലത്തെത്തിയ ഇയാള്‍ വിളിച്ചിറക്കിയതിന് ശേഷം കൈയില്‍ കരുതിയിരുന്ന ആസിഡ് മുഖത്തേക്കും ശരീരത്തിലും ഒഴിക്കുകയായിരുന്നു. പ്രീജയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ബിനീഷിനെ തടഞ്ഞുവച്ച് പോലീസിന് കൈമാറി.
Read More