പത്തനംതിട്ടയിലെ ‘ഓട്ടക്കാരന്’ കോവിഡില്ല ! ക്വാറന്റൈന്‍ ലംഘിച്ച് ഓടിയ യുവാവ് എത്തിയത് വിദേശത്തു നിന്ന്…

പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ച് ഒാടിയ യുവാവിന് കോവിഡില്ലെന്ന് സ്ഥിരീകരണം. ഇയാളുടെ പരിശോധന ഫലം ലഭിച്ചപ്പോള്‍ നെഗറ്റീവാണെന്നു കണ്ടെത്തി. എങ്കിലും യുവാവ് നിരീക്ഷണത്തില്‍ തുടരും. ആറാം തീയതിയാണ് ക്വാറന്റീന്‍ ലംഘിച്ച ചെന്നീര്‍ക്കര സ്വദേശിയായ യുവാവിനെ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ടു പിടിച്ചത്. ഈ മാസം സൗദിയില്‍ നിന്ന് വീട്ടിലെത്തിയ ഇയാള്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലിരിക്കെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാള്‍ ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ പഞ്ചായത്ത് അധികൃതര്‍ ഇവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വീട്ടിലെ ഇരുചക്ര വാഹനത്തില്‍ ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിന്നു പുറത്തു ചാടുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ് ജംക്ഷനിലെ കടയില്‍ മാസ്‌ക് ധരിക്കാതെ എത്തിയ ഇയാളെ കടയുടമ ചോദ്യം ചെയ്തപ്പോള്‍ ഊന്നുകല്‍ സ്വദേശിയാണെന്നും ദുബായില്‍ നിന്ന് എത്തിയതാണെന്നും വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിയതാണെന്നും പറഞ്ഞു. കടയുടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പിടികൂടാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല.…

Read More

കേരളത്തില്‍ വീണ്ടും കോവിഡ് ബാധ ! പത്തനംതിട്ടയില്‍ അഞ്ചു പേര്‍ നിരീക്ഷണത്തില്‍; രോഗം സ്ഥിരീകരിച്ചത് ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കും ബന്ധുക്കള്‍ക്കും…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍നിന്ന് എത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ അഞ്ചു പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിലുള്ളവരാണ് ഇവരെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. റാന്നി ഐത്തല സ്വദേശികളാണ് രോഗ ബാധിതര്‍. കഴിഞ്ഞ മാസം 29നാണ് ഇറ്റലിയില്‍നിന്ന് മൂന്നു പേര്‍ ഇവിടേക്ക് എത്തിയത്. ഇവരുടെ ബന്ധുക്കളായ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. അഞ്ചുപേരും ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇറ്റലിയില്‍നിന്ന് എത്തിയവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. പരിശോധനയ്ക്കും ചികിത്സയ്ക്കും ആദ്യം സഹകരിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ശക്തമായ പ്രതിരോധ നടപടികള്‍ തുടങ്ങി. രോഗികളുമായി ഇടപെട്ടിട്ടുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും മന്ത്രി പറഞ്ഞു. കൊവിഡ് 19 രോഗബാധ അതീവ ഗൗരവമായി കണ്ട് സമൂഹത്തിന്റെ…

Read More

സിപിഎമ്മിന്റെ നെഞ്ചില്‍ തീ കോരിയിട്ട് ബിന്ദു അമ്മിണി പത്തനംതിട്ടയില്‍ ! ഒറ്റ യുവതിയും നിലയ്ക്കലിനപ്പുറം കടക്കാതിരിക്കാനുള്ള സര്‍വ സന്നാഹവുമായി സര്‍ക്കാര്‍…

തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ കഴിഞ്ഞ മണ്ഡലകാലത്തെ സംഭവങ്ങളെ ഓര്‍മിപ്പിച്ച് സിപിഎമ്മിന്റെ നവോത്ഥാന നായിക ബിന്ദു അമ്മിണി നാളെ വീണ്ടും പത്തനംതിട്ടയില്‍. ഉച്ചയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബില്‍ ഇവര്‍ പത്ര സമ്മേളനം ബുക്ക് ചെയ്തിട്ടുണ്ട്. ഇവര്‍ മല കയറാന്‍ എത്തിയതാണെന്ന അഭ്യൂഹം ശക്തമായതിനെത്തുടര്‍ന്ന് ശബരിമലയില്‍ പോലീസുകാരെ മൂന്നു എസ്പിമാരുടെ കീഴിലായി 450 പോലീസുകാരെ നിയോഗിച്ചു. യുവതികളെ ഒരു കാരണവശാലും നിലയ്ക്കലിനപ്പുറം കടത്തിവിടരുതെന്നാണ് സര്‍ക്കാരില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശം. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ ഈ സമയത്ത് യുവതികള്‍ മല ചവിട്ടിയാല്‍ അത് സിപിഎമ്മിന്റെ കാര്യം കഷ്ടത്തിലാക്കുമെന്നുറപ്പാണ്. ബിന്ദുവിന്റെ വരവിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല. ബിന്ദുവിന്റെ വരവ് ബിജെപിക്കാര്‍ക്ക് ആഹ്ലാദം പകരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജിനെതിരെയാകും ബിന്ദുവിന്റെ പത്രസമ്മേളനം എന്നാണ് സൂചന. ഒക്ടോബര്‍ രണ്ടിന് പ്രസ് ക്ലബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയില്‍ വീട്ടില്‍പ്പോലും കയറ്റാന്‍ ഭര്‍ത്താവും…

Read More

ആശുപത്രിയിലെ മാലിന്യത്തിന്റെ ലൈവ് വൈറലായി ! മാലിന്യക്കുരുക്ക് തീര്‍ക്കാന്‍ 91 ലക്ഷം അനുവദിച്ച് മന്ത്രി ശൈലജ; മന്ത്രിയ്ക്ക് സോഷ്യല്‍ മീഡിയയുടെ പ്രശംസ

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ മാലിന്യപ്രശ്‌നം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ഇട്ട ഫേസ്ബുക്ക് ലൈവ് ഒടുവില്‍ ഫലം കണ്ടു. പ്രശ്‌നത്തില്‍ അടിയന്തര പരിഹാരവുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ രംഗത്തെത്തി. മാലിന്യം സംസ്‌ക്കരിക്കാനായി 91 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മാലിന്യ പ്രശ്നം പറയാനെത്തിയ വിദ്യാര്‍ത്ഥികളെ ആശുപത്രി സൂപ്രണ്ട് പുറത്താക്കിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. പ്രശ്നത്തെ ഗൗരവമായി കാണുന്നുവെന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ നടപടി സ്വീകരിച്ചെന്ന് കെ കെ ശൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മാലിന്യം പൊട്ടി ഒഴുകുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ഇതിന് മുമ്പ് ഈ പ്രശ്നത്തിന് താത്ക്കാലികമായി പരിഹാരം കണ്ടിരുന്നു. എന്നാല്‍ വീണ്ടും ഇതുണ്ടായതിനെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോടും ജില്ല…

Read More

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ തന്നെ ! സുരേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചത് താനെന്ന് പിഎസ് ശ്രീധരന്‍ പിള്ള; നിര്‍ണായകമായത് ആര്‍എസ്എസ് നിലപാട്…

ന്യൂഡല്‍ഹി: ഏറെ അനശ്ചിതത്വത്തിനൊടുവില്‍ പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി. കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥികുമെന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സുരേന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിനും ആശ്വാസമായി. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മണ്ഡലത്തില്‍ സുരേന്ദ്രന്‍ തന്നെയാണ് അനുയോജ്യനായ സ്ഥാനാര്‍ഥിയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ ഇടപെടലാണ് കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായത്. അയ്യപ്പഭക്തരുടെ വികാരം സുരേന്ദ്രന് അനൂകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ആര്‍എസ്എസ് സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടത്.പത്തനംതിട്ട സീറ്റിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, എംടി രമേശ്, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരെല്ലാം രംഗത്തുണ്ടായിരുന്നെങ്കിലും അവസാനം മത്സരം ശ്രീധരന്‍ പിള്ളയും സുരേന്ദ്രനും തമ്മിലായി. സുരേന്ദ്രന്റെ പേര് ഉയര്‍ന്നു കേട്ടപ്പോള്‍ തന്നെ മണ്ഡലത്തില്‍ ചുവരെഴുത്ത് തുടങ്ങിയിരുന്നു. എന്തായാലും ഇനി അതൊന്നും മായ്‌ക്കേണ്ടതില്ലയെന്ന ആശ്വാസത്തിലാണ് അണികള്‍. സുരേന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം…

Read More

സീറ്റിനു വേണ്ടി പിള്ളയും സുരേന്ദ്രനും തമ്മില്‍ പോരു മുറുകുമ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വം 19-ാം അടവ് പുറത്തെടുക്കുമെന്ന് സൂചന; പ്രയാര്‍ ഗോപാലകൃഷ്ണനെ പൊതു സ്വതന്ത്രനായി രംഗത്തിറക്കിയുള്ള പൂഴിക്കടകനോ ലക്ഷ്യം ?

പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ഥിത്വത്തിനായി പാര്‍ട്ടിക്കുള്ളില്‍ പോരു മുറുകുമ്പോള്‍ ഏവരെയും ഞെട്ടിക്കുന്ന നീക്കം ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് സൂചന. കെ.സുരേന്ദ്രനും പി.എസ് ശ്രീധരന്‍പിള്ളയും സീറ്റിനായി വടംവടി നടത്തുമ്പോള്‍ അത് എന്‍എസ്എസ് – എസ്എന്‍ഡിപി പോരായി മാറിയ സാഹചര്യത്തിലാണ് പുതിയ തന്ത്രം. ബിജെപി പൊതുസ്വതന്ത്രനായി മുന്‍ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇടഞ്ഞ് നില്‍ക്കുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കുകയും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുകയുമാണ് ഇതിലൂടെ ബി.ജെ.പി കേന്ദ്രനേതൃത്വം ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ശബരിമല വിഷയത്തില്‍ മനസുകൊണ്ട് ബിജെപിക്ക് ഒപ്പമായിരുന്നു. മാത്രമല്ല കോണ്‍ഗ്രസിന് വേണ്ടി സുപ്രീംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത് പ്രയാറാണ്. അതിനാല്‍ തന്നെ പ്രയാറിനെ അനുനയിപ്പിച്ച് പൊതു സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ചരടുവലികളും തകൃതിയായി നടക്കുന്നുണ്ട്. പത്തനംതിട്ടയില്‍ മാത്രം ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാഞ്ഞതും അതിനാലാണെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രയാര്‍ സ്ഥാനാര്‍ത്ഥിയായാല്‍…

Read More

പത്തനംതിട്ട സീറ്റിനു വേണ്ടി ഉടുമ്പ് പിടിച്ചതു പോലെ ശ്രീധരന്‍ പിള്ള ! തുഷാറിനെ മാറ്റി തൃശ്ശൂര്‍ സീറ്റ് സുരേന്ദ്രന് കൊടുക്കാനും നീക്കം; ജയ സാധ്യതയുള്ള പത്തനംതിട്ട സീറ്റിനു വേണ്ടി കടിപിടി കൂടുന്നത് കേന്ദ്രമന്ത്രി മോഹം കൊണ്ടു തന്നെ…

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകുമെന്ന് കരുതിയിരുന്ന എന്‍ഡിഎയും ബിജെപിയും കിതയ്ക്കുന്നു. എല്‍ഡിഎഫ് തുടക്കത്തില്‍ തന്നെയും യുഡിഎഫ് ഒരല്‍പം ആശങ്കയ്ക്കു ശേഷവും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ഇതുവരെ എന്‍ഡിഎയ്ക്കു കഴിഞ്ഞിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും ഏറെ പ്രതീക്ഷയുള്ള മണ്ഡലമായ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാഞ്ഞത് അണികള്‍ക്കിടയില്‍ തന്നെ അമര്‍ഷം ഉളവാക്കിയിരിക്കുകയാണ്. തൃശ്ശൂര്‍ സീറ്റിനെ ആശ്രയിച്ചാണ് പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം എന്നതാണ് ഏറ്റവും വിചിത്രകരമായ വസ്തുത. ബിഡിജെസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ നിന്നില്ലെങ്കില്‍ പത്തനംതിട്ടയിലും തൃശ്ശൂരുമായി ശ്രീധരന്‍ പിള്ളയെയും കെ.സുരേന്ദ്രനെയും നിര്‍ത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പത്തനംതിട്ടയ്ക്കു വേണ്ടി പാര്‍ട്ടിയില്‍ കനത്ത പിടിവലിയാണുള്ളത്. പത്തനംതിട്ട സീറ്റില്‍ തന്റെ പേരു മാത്രമാണ് പാര്‍ട്ടി അധ്യക്ഷന്‍ പിള്ള നല്‍കിയ ലിസ്റ്റില്‍ ഉണ്ടായിരന്നതെന്നാണ് വിവരം. എന്നാല്‍ ജനപിന്തുണയുള്ള സുരേന്ദ്രനു വേണ്ടി ആര്‍എസ്എസും ശബരിമല കര്‍മസമിതിയും…

Read More

പത്തനംതിട്ടയില്‍ പിസി 50000 വോട്ട് പിടിച്ചാല്‍ പണിപാളുമെന്ന് മനസ്സിലാക്കി കോണ്‍ഗ്രസ് ! യുഡിഎഫ് പ്രവേശനത്തിനുള്ള സമ്മര്‍ദ്ദ തന്ത്രമെന്ന് വിലയിരുത്തല്‍; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാതെ മത്സരിക്കുമെന്ന് പിസി ആവര്‍ത്തിക്കുന്നതിന്റെ ഉദ്ദേശ്യം എന്ത് ?

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുഎഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഉറക്കം കളയുകയാണ് പി.സി. ജോര്‍ജ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ പിസി ജോര്‍ജ് മത്സരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പിടിയില്ല. പൂഞ്ഞാറിലെ എംഎല്‍എയ്ക്ക് അവിടെ നല്ല സ്വാധീനമുണ്ട്. റാന്നിയിലെ ക്രൈസ്തവ-മുസ്ലിം വോട്ടുകളെയും സ്വാധീനിക്കാന്‍ കഴിയും. ഇത് യുഡിഎഫിന്റെ പരമ്പാരഗത വോട്ട് ബാങ്കുകളെ സാരമായി ബാധിക്കുകയും ചെയ്യും. ഇതിനൊപ്പം റാന്നി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ഇവിടേയും വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ പിസിക്കായാല്‍ അത് ഇടതിനും തിരിച്ചടിയാകും. എന്നാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പറയുന്ന പിസി ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന. മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണ് പിസിയുടെ മത്സര പ്രഖ്യാപനം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ടാണ് പിസിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫിനോടാണ് കൂടുതല്‍ താല്‍പര്യം. ഡല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധിയെ കണ്ടതും ഇതേ ലക്ഷ്യത്തോടെയാണ്. എന്നാല്‍ മാണി വിഭാഗം പാരവെച്ചതോടെ പദ്ധതി പാളി. പിജെ ജോസഫുമായി ചേര്‍ന്ന്…

Read More

പത്തനംതിട്ടയെ രക്ഷിക്കാന്‍ പുതിയ നീക്കവുമായി ജില്ലാ ഭരണകൂടം ! ജില്ലയിലെ എല്ലാ ഡാമുകളുടെയും ഷട്ടര്‍ താഴ്ത്തിത്തുടങ്ങി

പത്തനംതിട്ട: പ്രളയക്കെടുതിയില്‍ പൊറുതിമുട്ടിയ പത്തനംതിട്ടയെ രക്ഷിക്കാന്‍ പുതിയ നീക്കവുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 60 സെ.മീറ്ററില്‍ നിന്നും 30 സെമി ആയി താഴ്ത്തി. ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 60 സെ. മീറ്ററില്‍ നിന്ന് 30 സെമി ആക്കി, ബാക്കിയുള്ള നാലു ഷട്ടറുകള്‍ 205 സെ.മീറ്ററില്‍ നിന്നും 60 സെ.മീറ്ററായി താഴ്ത്തിയിട്ടുണ്ട്. മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും താഴ്ത്തി. ഇതോടെ പത്തനംതിട്ടയിലെ വെള്ളത്തിന്റെ അളവ് ഒരുപരിധിവരെ കുറക്കാമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്.എംസി റോഡില്‍ ചെങ്ങന്നൂര്‍ ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ കുറഞ്ഞ മഴ വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. സീതത്തോട്,ചിറ്റാര്‍ പ്രദേശങ്ങളില്‍ ദുരന്തത്തില്‍പെട്ട് മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. മഴകുറഞ്ഞെങ്കിലും വെള്ളമൊഴുക്ക് കുറഞ്ഞിട്ടില്ല. കോഴഞ്ചേരി പാലത്തിലൂടെയുള്ള…

Read More

കനത്തമഴയില്‍ ഒറ്റപ്പെട്ട് പത്തനംതിട്ട ! ജില്ലയുടെ പല ഭാഗങ്ങളിലും ഉരുള്‍പൊട്ടല്‍; താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയില്‍; ഗവിയാത്ര നിര്‍ത്തിവച്ചു; പമ്പയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം…

പത്തനംതിട്ട: കനത്തമഴയില്‍ പത്തനംതിട്ട ജില്ലയില്‍ വ്യാപകനാശം. ജില്ലയുടെ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടി കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പമ്പാ നദിക്കരയിലുള്ള റാന്നി,ആറന്മുള,കോഴഞ്ചേരി എന്നീ സ്ഥലങ്ങളെല്ലാം ഇപ്പോള്‍ ഒറ്റപ്പെട്ട നിലയിലാണ്. റാന്നിയില്‍ പതിനേഴുവര്‍ഷത്തിനു ശേഷമാണ് ഇത്തരത്തില്‍ വെള്ളം പൊങ്ങുന്നത്. വടശ്ശേരിക്കര,അത്തിക്കയം,വയ്യാറ്റുപുഴ,ചിറ്റാര്‍,സീതത്തോട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വയ്യാറ്റുപുഴ സ്‌കൂളിനു സമീപത്തുള്ള വനപ്രദേശത്തുണ്ടായ ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് മീന്‍കുഴി റോഡ് പൂര്‍ണമായി തകര്‍ന്നു.സീതത്തോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടി കക്കാട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സീതത്തോട് ടൗണിലെ പല കടകളും വെള്ളത്തില്‍ മുങ്ങി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കനത്ത മഴ പെയ്യുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുരക്ഷിത മേഖലകളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വെള്ളം പൊങ്ങി റോഡുകള്‍ ഒറ്റപ്പെട്ടതോടെ കൊച്ചാണ്ടി ചെക്‌പോസ്റ്റ് വഴി ഗവിയിലേക്കുള്ള വിനോദസഞ്ചാരം ഈ മാസം പതിനെട്ടു വരെ നിര്‍ത്തിവച്ചു. ജില്ലയിലെ ഡാമുകള്‍ എല്ലാം അതിവേഗം…

Read More