പത്തനംത്തിട്ടയില്‍ കോളജ് വിദ്യാര്‍ഥിനിയെ കാണാതായിട്ട് 24 ദിവസം പിന്നിട്ടിട്ടും ഒരു തുമ്പുപോലും കണ്ടെത്താനാകാതെ പോലീസ്. കഴിഞ്ഞമാസം 20നാണ് എരുമേലി മുക്കൂട്ട് തറയില്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. രാവിലെ എരുമേലി മുക്കൂട്ട്തറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിപിന്നെ തിരിച്ചെത്തിയില്ല. ജെസ്‌നയെ തേടി പോലീസ് ബംഗളൂരുവില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജെസ്‌നയെ ആരോ തട്ടിക്കണ്ടുപോയതാകാമെന്നാണ് വീട്ടുകാരുടെ സംശയം. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പരിക്ഷയുടെ ബുക്കുകളാല്ലാതെ മറ്റൊന്നും ജെസ്‌ന കൊണ്ടുപോയിട്ടുണ്ടായിരുന്നില്ല. വീട്ടുകാര്‍ സ്വന്തം നിലക്ക് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ ബംഗളൂരുവില്‍നിന്ന് ജെസ്നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന രണ്ട് ഫോണ്‍ കോളുകളുടെ ഉറവിടം തേടി വെച്ചൂച്ചിറ എഎസ്‌ഐയും സംഘവും ബെംഗളൂരുവിലേക്കു പോയിരുന്നു. എന്നാല്‍ കാര്യമായ ഫലമുണ്ടായില്ല. കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്ന. മാതാവ് സാന്‍സി എട്ടുമാസം മുമ്പ് ന്യൂമോണിയ പിടിപെട്ട് മരണപ്പെട്ടിരുന്നു.…
Read MoreTag: pathanamthitta
സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ത്്!എല്‍ഡി ക്ലര്‍ക്ക് പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പരീക്ഷകള്‍ വിവാദത്തിലേക്ക്; സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങള്‍; വി-ഗൈഡിലെ ചോദ്യങ്ങള്‍ അതേപടി കോപ്പിയടിച്ചെന്ന് ആരോപണം
ഇന്നലെ പത്തനംതിട്ട, പാലക്കാട് ജില്ലകളിലേക്ക് നടന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷകള്‍ വിവാദത്തിലേക്ക്. സിലബസിലില്ലാത്തതാണ് പല ചോദ്യങ്ങളും. പത്താക്ലാസിലെ പാഠപുസ്തകവും വി-ഗൈഡും അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്ന് ചോദ്യപ്പേപ്പര്‍ കാണുന്ന ആര്‍ക്കും തോന്നിപ്പോകും. ഫാസിസം, സോവിയറ്റ് യൂണിയന്‍, റഷ്യ, ചൈന, ജര്‍മനി എന്നിവയുമായി ബന്ധപ്പെട്ടാണ് ചരിത്രത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ മുഴുവന്‍ വന്നിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റ ഏറ്റവും വലിയ പ്രത്യേകത, ഫാസിസത്തിന്റെ ജര്‍മനിയിലെ രൂപം, ചൈനയില്‍ പ്രവര്‍ത്തിച്ചു വന്ന വിവിധ വിപ്ലവ സംഘടനകളെ യോജിപ്പിച്ചു കൊണ്ട് സണ്‍യാറ്റ്‌സണ്‍ രൂപീകരിച്ച സംഘടന, ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍. ഒരേ ടോപ്പിക് തന്നെ ആവര്‍ത്തിച്ചു വരുന്നതാണ് മറ്റൊരു വൈരുദ്ധ്യം. ഇന്ത്യന്‍ ഭരണഘടന, പഞ്ചവത്സര പദ്ധതികള്‍, എന്തിന് ഇന്ത്യന്‍ ചരിത്രം പോലും ചോദ്യകര്‍ത്താക്കള്‍ മറന്നുവെന്ന് വേണം ഇതില്‍ നിന്നു കരുതാന്‍. അജണ്ടാപരമായ നീക്കമാണിതെന്നും അട്ടിമറി സാധ്യതയുണ്ടെന്നും വരെ ആരോപണമുയരുന്നു. കട്ടോഫ് മാര്‍ക്ക് പാലക്കാട് 38-42ഉം, പത്തനംതിട്ട 35-38ഉം ആകാനാണ് സാധ്യത.…
Read More