കെ​എ​സ്ആ​ര്‍​ടി​സി പ​ത്ത​നാ​പു​രം യൂ​ണി​റ്റ് അ​ട​ച്ചു​പൂ​ട്ടു​ന്നു

ചാ​ത്ത​ന്നൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി പ​ത്ത​നാ​പു​രം യൂ​ണി​റ്റ് അ​ട​ച്ചു പൂ​ട്ടു​ന്നു. യൂ​ണി​റ്റി​ലു​ള്ള ബ​സു​ക​ളും സ​ര്‍​വീ​സു​ക​ളും തൊ​ട്ട​ടു​ത്തു​ള്ള ഡി​പ്പോ​ക​ളി​ലേ​ക്ക് കൈ​മാ​റാ​ന്‍ ഓ​പ്പ​റേ​ഷ​ന്‍​സ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി. പ​ത്ത​നാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ണ് യൂ​ണി​റ്റ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. 39 സ​ര്‍​വീ​സു​ക​ളാ​ണ് പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലു​ള്ള​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ട്ടു കൊ​ടു​ത്ത 1.40 ഏ​ക്ക​ര്‍ സ്ഥ​ല​ത്തും കെ​ട്ടി​ട​ത്തി​ലു​മാ​ണ്‌​കെ​എ​സ്ആ​ര്‍​ടി​സി​ഡി​പ്പോ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 15 വ​ര്‍​ഷ​ത്തേ​യ്ക്കാ​ണ് ഈ ​സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കെ ​എ​സ്ആ​ര്‍​ടി​സി​ക്ക് വി​ട്ടു കൊ​ടു​ത്തി​രു​ന്ന​ത്. പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് പ​ക​രം സ്ഥ​ലം ക​ണ്ടെ​ത്തി ന​ല്‍​കു​ന്ന മു​റ​യ്ക്ക് സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് മാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി തി​രി​കെ ന​ല്‍​കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലും ക​രാ​റി​ലും അ​ന്ന് സൂ​ചി​പ്പി​ച്ചി​രു​ന്നു.

Read More

പശു ചത്തത് പേപിടിച്ചാണെന്നറിഞ്ഞതോടെ ഭീതിയിലായി ഒരു ഗ്രാമം; ചത്ത പശുവിന്റെ പാല്‍ കുടിച്ചവര്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നെട്ടോട്ടത്തില്‍; സംഭവം പത്തനാപുരത്ത്

പത്തനാപുരം: പേ പിടിച്ചു ചത്ത പശുവിന്റെ പാല്‍ കുടിച്ചുവെന്ന സംശയത്തില്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നെട്ടോട്ടത്തില്‍ ഒരു ഗ്രാമം.ഗ്രാമത്തിലെ വീട്ടമ്മ നാലുമാസം മുന്‍പു വാങ്ങിയ പശു കഴിഞ്ഞ ഏഴിനു ചത്തു. ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോഴാണു പശുവിനു പേ ഇളകിയതാണെന്ന് അറിയുന്നത്. സംഭവം പാട്ടായതോടെ പശുവിന്റെ പാല്‍ കുടിച്ചവരെല്ലാം കുത്തിവയ്‌പെടുക്കാന്‍ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മറ്റും നെട്ടോട്ടമോടുകയാണ്. നാടു മുഴുവന്‍ ആശുപത്രിയിലെത്തിയതോടെ മരുന്നില്ലെന്ന കാരണം നിരത്തി മടക്കി വിടുകയാണ് അധികൃതര്‍. ഇതോടെ നാട്ടുകാരും ദുരിതത്തിലായി. സമീപത്തെ മറ്റു താലൂക്ക് ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും മരുന്നില്ലെന്നാണു അവിടെയും മറുപടി. സ്ഥിരമായി ഈ പശുവിന്റെ പാല്‍ കുടിച്ചിരുന്ന ചിലര്‍ ആശങ്കയകറ്റാന്‍ മെഡിക്കല്‍ കോളജുകളിലും ചികിത്സ തേടിയെന്നാണു വിവരം. എന്നാല്‍ പാല്‍ കുടിക്കുന്നതിലൂടെ പേവിഷബാധ ഏല്‍ക്കാനുള്ള സാധ്യത കുറവാണെന്നാണ് വെറ്റനറി ഡോക്ടര്‍മാര്‍ പറയുന്നത്. മിക്കവരും പാല്‍ തിളപ്പിച്ചു കുടിക്കുന്നതിനാലാണിത്. മാത്രമല്ല അന്തരീക്ഷവായുവിന്റെ സാന്നിദ്ധ്യത്തില്‍ അധികനേരം നില്‍ക്കാനുള്ള…

Read More

15കാരിയുടെ കുട്ടിയുടെ അച്ഛന്‍ 13കാരനല്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍; പെണ്‍കുട്ടി ദിവസേന ആടുമേയ്ക്കാന്‍ പോയിരുന്നത് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ പതിവായി നടക്കുന്ന മേഖലയില്‍

കൊല്ലം: പത്തനാപുരത്ത് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ പതിമൂന്നുകാരന്‍ പ്രതിയല്ലെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സഹോദരന്‍ രംഗത്ത്. പത്തനാപുരത്തെ ഒരു വീട്ടിലെ കുളിമുറിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്.  സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കുഞ്ഞിനെയും പെണ്‍കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കേസെടുക്കുകയുമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ അയല്‍വാസിയായ പതിമൂന്നുകാരനാണ് കുട്ടിയുടെ പിതാവെന്ന് പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പതിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തുകൊല്ലം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജാമ്യത്തില്‍ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ പതിമൂന്നുകാരന്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സഹോദരന്‍ തന്നെ രംഗത്തെത്തിയത്. മറ്റാരോ ആണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നുവെന്നാണ് 24കാരനായ സഹോദരന്‍ പറയുന്നത്. ഈ സംഭവം നടന്നതിനേത്തുടര്‍ന്ന മനോവിഷമത്തിലായ സഹോദരന്‍ കുറേനാളായി ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. പ്രസവിക്കുന്നതിന്…

Read More