ശബരിമല: മുന്‍ വര്‍ഷങ്ങളില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ ക്യൂ നിന്നാല്‍ മാത്രമേ മണ്ഡലകാലത്തിന്റെ തുടക്ക ദിവസങ്ങളില്‍ പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുകയുള്ളായിരുന്നു. എന്നാല്‍ ഇന്ന് ശബരിമലയിലെ കാഴ്ച മറ്റൊരു തരത്തിലാണ്. പതിനെട്ടാം പടിയില്‍ യാതൊരു തിക്കിത്തിരക്കുമില്ല. പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇതിന് കാരണം. സന്നിധാനത്തേക്ക് തിരിക്കുന്ന ഭക്തരെ സംശയം തോന്നിയാല്‍ പൊലീസ് അറസ്റ്റ് ചെയ്യും. മല കയറ്റാതെ തിരിച്ചയക്കുകയും ചെയ്യും. ഇതിനൊപ്പം തന്നെ നെയ്യഭിഷേകം നടത്തുന്നതില്‍ ഏറെ പ്രശ്നമുള്ളതും തീര്‍ത്ഥാടനത്തെ ബാധിക്കുന്നുണ്ട്. രാവിലെ എത്തിയാലും ശബരിമലയിലേക്ക് എത്തി നെയ്യഭിഷേകം നടത്താനാകില്ല. ഇതും ഭക്തരുടെ വരവിനെ ബാധിച്ചിട്ടുണ്ട്. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ പോലും ആളൊഴിഞ്ഞ അവസ്ഥയാണ് ഉള്ളത്. ശബരിമല തീര്‍ത്ഥാടനകാലത്തെ ഏറ്റവും മോശം അവസ്ഥയാണ് ഇത്. അതിനിടെ മാളികപ്പുറത്തു ബൂട്ടിട്ടു പൊലീസ് കയറി ആചാരവും വിശ്വാസവും ലംഘിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ ആരോപിച്ചു. ശ്രീകോവിലും തിരുമുറ്റവും ഒഴികെ എല്ലായിടത്തും ലാത്തിയും…
Read More