മിനിസ്‌ക്രീനിലെ മിന്നും താരമാണ് ശാലു കുര്യന്‍. ഇപ്പോള്‍ താരം വലിയ സന്തോഷത്തിലാണ്. ഒരാള്‍ കമന്റടിച്ചതാണ് ശാലുവിന്റെ ഈ സന്തോഷത്തിനു കാരണം. കമന്റടിച്ച ആള്‍ ചില്ലറക്കാറനല്ല, വിഖ്യാത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയാണ് ഷാലുവിന് മറുപടി നല്‍കിയത്. ശാലുവിനെ ടാഗ് ചെയ്തായിരുന്നു പൗലോ കൊയ്‌ലോയുടെ കമന്റ്. ‘നിങ്ങളുടെ കമന്റിന് നന്ദി, ഇന്ത്യന്‍ സിനിമയുടെ വലിയ ഫാനാണ് ഞാന്‍. ഈ സമയത്ത് എന്റെ പ്രാര്‍ത്ഥനകള്‍ ഇന്ത്യക്കൊപ്പമുണ്ട്. ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഇത് എന്റെ ദിവസം സുന്ദരമാക്കി, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍. ഒരു പുസ്തക പ്രേമി എന്ന നിലയില്‍ കൂടുതല്‍ മാസ്റ്റര്‍പീസുകള്‍ അങ്ങയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. താങ്കള്‍ പറഞ്ഞതുപോലെ രാജ്യം എത്രയും വേഗം ഈ മഹാമാരിയെ അതിജീവിക്കും’ എന്ന കുറിപ്പോടെയാണ് ഷാലു പൗലോ കൊയ്‌ലൊയുടെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. അടുത്തിടെയാണ് നടി ശാലു…
Read More