ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പല മാറ്റങ്ങള്‍ക്കും വഴിവെയ്ക്കുന്നതായിരുന്നു. അധികം അംഗീകാരങ്ങളൊന്നും തേടിയെത്താത്ത പൗളി വില്‍സണ്‍ എന്ന എഴുപതുകാരിക്ക് ഒട്ടും പ്രതീക്ഷിക്കാതെയുള്ള സമ്മാനമായിരുന്നു മികച്ച സ്വഭാവനടിയ്ക്കുള്ള അവാര്‍ഡ്. അവാര്‍ഡുപോലെ തന്നെ തനിക്ക് ലഭിച്ച ഒരഭിനന്ദനത്തിലും പൗളി ഞെട്ടിയിരിക്കുകയാണ്. മമ്മൂട്ടിയാണ് പൗളിയെ ഞെട്ടിച്ച ആ താരം. പക്ഷെ അത് മലയാളത്തിലെ സൂപ്പര്‍ താരമായത് കൊണ്ടല്ല. പൗളിയ്ക്കു മമ്മൂട്ടിയെ കുറിച്ച് പറയാന്‍ വേറൊരു കഥയുണ്ട്. ‘അണ്ണന് തമ്പിയില്‍ മരിച്ചിടത്തു കരയുന്ന ഒരു സീനിനായാണ് ഞാന്‍ പോകുന്നത്. നാടകങ്ങളിലഭിനയിച്ചു തുടങ്ങിയിട്ട് 37 കൊല്ലമായെങ്കിലും ആദ്യ സിനിമയാണ്. സീന്‍ കഴിഞ്ഞപ്പോള്‍ മമ്മൂട്ടി ചോദിച്ചു, ഏതാണ് ആ നടി..വളരെ ജെനുവിന് ആയി അഭിനയിക്കുന്നുണ്ടല്ലോ’ അത് നാടകനടിയായ പൗളിയാണെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ മമ്മൂട്ടി, ‘എന്ത് പൗളിയോ, ഞങ്ങള്‍ ഒന്നിച്ചു നാടകം കളിച്ചിട്ടുള്ളതാണ്, ഇങ്ങോട്ടു വിളിക്കൂ.. എന്ന്. 1975 ല്‍ സബര്‍മതി എന്ന നാടകത്തില്‍ മമ്മൂട്ടിക്കൊപ്പം…
Read More