എനിക്ക് അഞ്ച് പെണ്‍ മക്കളാണ്…ആറാമത്തെ മകളായി ഞാന്‍ നിര്‍ഭയയെ മനസ്സില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു! അവളുടെ ഘാതകരെ തൂക്കിലേറ്റുന്ന പുണ്യമുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ്…

രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൊലക്കേസ് പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ്. കഴിഞ്ഞ നാലുമാസമായി ഈ നിമിഷത്തിനുവേണ്ടി താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും ഒടുവില്‍ തന്നെത്തേടി ആ വിളി എത്തിയിരിക്കുകയാണെന്നും ജല്ലാദ് പറയുന്നു. പ്രതികളെ തൂക്കിലേറ്റും മുന്‍പ് ആരാച്ചാര്‍ മദ്യപിക്കുമെന്നത് കെട്ടുകഥയാണെന്നും ഒരു തുള്ളി മദ്യം പോലും കഴിക്കാതെയാകും താന്‍ ഈ കൃത്യം നിര്‍വഹിക്കുകയെന്നും ജല്ലാദ് തുറന്നു പറയുന്നു. നാലു പേരെയും തൂക്കിക്കൊന്നാല്‍ ഒരു ലക്ഷം രൂപയാണ് തനിക്ക് പാരിതോഷികമായി സര്‍ക്കാര്‍ നല്‍കുകയെന്നും പവന്‍ പറയുന്നു. ആ തുക കൊണ്ട് മകളുടെ വിവാഹം നന്നായി നടത്താനാകുമെന്നും ഈ മീററ്റ് സ്വദേശി പറയുന്നു. ജില്ല വിട്ട് പുറത്ത് പോകരുതെന്ന് ജില്ലാ ഭരണകൂടം ആരാച്ചാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി ജല്ലാദിനെ ജയില്‍ അധികൃതര്‍ തിഹാര്‍ ജയിലിലേക്ക് എത്തിക്കും. ഒരാളെ തൂക്കിലേറ്റുന്നതിന്…

Read More