കന്നഡ നടി പവിത്ര ലോകേഷും തെലുങ്ക് നടന് നരേഷും തമ്മിലുള്ള പ്രണയം തെന്നിന്ത്യന്‍ സിനിമാലോകത്ത് ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. ഒടുവില്‍ വിവാദങ്ങള്‍ക്ക് വിടനല്‍കി ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ സ്വന്തം ജീവിതത്തില്‍ നടന്ന വിവാദ സംഭവങ്ങളെ ആസ്പദമാക്കി തങ്ങളുടെ പ്രണയവിവാഹം വെള്ളിത്തിരയില്‍ സിനിമയാക്കുകയാണ് നരേഷും പവിത്രയും. എം.എസ്. രാജു സംവിധാനം ചെയ്യുന്ന മല്ലി പെല്ലി എന്ന സിനിമയില്‍ നരേഷും പവിത്രയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. വനിത വിജയകുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നരേഷിന്റെ മൂന്നാം ഭാര്യയായിരുന്ന രമ്യ രഘുപതിയാണ് വനിതയുടെ കഥാപാത്രത്തിന് പ്രചോദനമെന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നരേഷും പവിത്രയുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്ന രമ്യ രഘുപതി ഇരുവരെയും പിന്തുടര്ന്ന് ഹോട്ടലിലെത്തി ചെരുപ്പൂരി തല്ലാനൊരുങ്ങിയ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ രംഗം ഈ ടീസറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നരേഷ് തന്നെയാണ് സിനിമയുടെ നിര്‍മാണവും. ചിത്രം…
Read MoreTag: pavithra lokesh
സുഹൃത്ത് മാത്രമായിരുന്നെങ്കില്‍ എന്തിനാണ് ഹോട്ടല്‍ റൂമില്‍ ഒരു രാത്രി ഒന്നിച്ചു താമസിച്ചത് ! നടി പവിത്രയ്ക്കെതിരേ നരേഷിന്റെ ഭാര്യ രംഗത്ത്…
പവിത്ര ലോകേഷിനെതിരെ ആരോപണവുമായി നടന് നരേഷിന്റെ ഭാര്യ രമ്യ രഘുപതി രംഗത്ത്. പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവന്‍ ഹോട്ടല്‍ റൂമില്‍ ഒന്നിച്ച് കഴിഞ്ഞതെന്നും രമ്യ ചോദിക്കുന്നു. നരേഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും ഇരുവരും തമ്മില്‍ മറ്റു ബന്ധമൊന്നുമില്ലെന്നും പവിത്ര ലോകേഷ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ”ഇവര്‍ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലില്‍ തങ്ങുന്നതെന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാന്‍ ഹോട്ടലില്‍ എത്തിയത്. എന്റെ ആകുലതകള്‍ മറച്ചുവെച്ച് രാത്രി മുഴുവന്‍ പുറത്തിരുന്നു. കാരണം രാത്രി ബഹളംവച്ച് ഇതൊരു വലിയ പ്രശ്നമാക്കാന്‍ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു”. രമ്യ പറയുന്നു. എന്നാല്‍ പവിത്ര തന്റെ അടുത്ത സുഹൃത്ത് ആണെന്നാണ് നരേഷിന്റെ വാദം. അങ്ങനെയെങ്കില്‍ എന്തിനാണ് ഒരു റൂമില്‍ രാത്രി മുഴുവന്‍ ഒന്നിച്ച് താമസിക്കുന്നത്. എന്റെ മകന്റെ ഭാവിയില്‍ ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തില്‍ നിന്നും വന്ന സ്ത്രീയാണ്. എന്റെ…
Read More