ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ഏരിയാകമ്മിറ്റി പാസാക്കി; കൊലപാതകം നടത്താന്‍ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ചു; പയ്യോളി മനോജ് വധക്കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഇങ്ങനെ…

കൊച്ചി: ബിജെപി പ്രവര്‍ത്തകന്‍ പയ്യോളി മനോജിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ചെന്ന് സിബിഐയുടെ കണ്ടെത്തല്‍. മനോജിനെ വധിക്കാനുള്ള ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ഏരിയാ കമ്മിറ്റി ശരിവക്കുകയായിരുന്നുവെന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും സിബിഐ വ്യക്തമാക്കുന്നു. ഒന്നും രണ്ടും പ്രതികളായ അജിത് കുമാര്‍, ജിതേഷ് എന്നിവരെയാണ് പാര്‍ട്ടി പ്രാദേശികനേതാക്കള്‍ കൃത്യം നടത്താന്‍ ഏല്‍പിച്ചത്. ഇവര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ സമ്മര്‍ദം ചെലുത്തിയാണ് കൊലപാതകം നടപ്പാക്കിയതെന്നും സി.ബി.ഐ. റിപ്പോര്‍ട്ട് പറയുന്നു.പ്രതികളില്‍ പലര്‍ക്കും മനോജിനെ മുന്‍ പരിചയം ഉണ്ടായിരുന്നില്ല. മനോജിന്റെ വീടിനു മുന്നില്‍ സംഘടിച്ച ഇരുപതുപേരില്‍ ഏഴുപേരാണ് കൃത്യം നടപ്പാക്കിയത്. സി.ഐ.ടി.യുക്കാരനായ ഓട്ടോ ഡ്രൈവര്‍ ബാബുവിനെ വെട്ടിയതിന്റെ പ്രതികാരമായിട്ടാണ് സി.ടി. മനോജിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്.ഇരുപത്തിരണ്ടാം പ്രതിയായ അനൂപാണ് ആയുധങ്ങള്‍ എത്തിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിപിഎം. നേതാക്കളടക്കം ഒന്‍പതു പ്രതികളെ അറസ്റ്റ് ചെയ്തതെന്നും രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞെങ്കിലും…

Read More