ശിക്ഷ പ്രതീക്ഷിച്ചപോലെയായിരുന്നു അരുണിന്റെ പെരുമാറ്റം. വിധിയോട് നിര്‍വികാരമായി പ്രതികരിച്ച അരുണ്‍ പിന്നീട് ഒപ്പമുള്ള പോലീസുകാരോട് ചിരിച്ചു തമാശ പറയുന്നുണ്ടായിരുന്നു. കോടതി മുറിക്കുള്ളില്‍ ഏറെനേരം ഇരുന്ന പ്രതി മാസ്ക് ധരിച്ചിരുന്നില്ലെങ്കിലും പുറത്ത് ഇറങ്ങിയപ്പോള്‍ മാസ്ക് ഉപയോഗിച്ചു. കോടതിയില്‍നിന്നു റെയില്‍വേ സ്റ്റേഷന് റോഡുവരെ രണ്ടു പോലീസുകാര്‍ക്കൊപ്പം നടന്നു പോയി. ഈ സമയം ഒരുകൈയില്‍ കുപ്പിവെള്ളം കരുതിയിരുന്നു. ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി കെഎസ്ആര്‍ടിസി ബസിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. അച്ഛനും അമ്മയും മരിച്ച അരുണിന് ഒരു സഹോദരി മാത്രമാണുള്ളത്. കെമിസ്ട്രി ബിരുദധാരിയിൽനിന്ന് കൊലപാതകിയിലേക്ക് കാഞ്ഞിരപ്പള്ളി: ബിഎസ്സി കെമിസ്ട്രിക്കാരനായ അരുണ്‍ ഇപ്പോള്‍ ഇരട്ടക്കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ഒരു കുറ്റവാളി. ചെറുപ്പത്തില്‍ അരുണ്‍ ശാന്തനായ ചെറുപ്പക്കാരനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അച്ഛന്, അമ്മ, സഹോദരി എന്നിവരടങ്ങിയ ചെറിയ കുടുംബത്തിലെ ഏക ആണ്‍തരി. പക്ഷേ, ആഡംബരമായ ജീവിതം നയിക്കാനും പുതിയ കാര്‍ വാങ്ങിക്കാനുമായി ചെറിയ മോഷണങ്ങള്‍ തുടങ്ങി,…
Read MoreTag: pazhayidom case
പഴയിടം ഇരട്ടക്കൊലപാതകം; അര്‍ഹിച്ച ശിക്ഷയെന്ന് നാട്ടുകാര്‍; പ്രാര്‍ഥനയ്ക്കു ഫലമുണ്ടായി, പ്രതീക്ഷിച്ച വിധിതന്നെ അവന് കിട്ടിയെന്ന് ഭാസ്കരന് നായരുടെ മക്കൾ
കാഞ്ഞിരപ്പള്ളി: പഴയിടം ഗ്രാമത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ പ്രതി അരുണ്‍ ശശിക്ക് കിട്ടിയ ശിക്ഷ അർഹതപ്പെട്ടതെ ന്നു നാട്ടുകാരുടെ പ്രതികരണം. 2013 ഓഗസ്റ്റ് 28ന് രാത്രിയിലാണു തീമ്പനാല്‍ വീട്ടില്‍ ഭാസ്കരന് നായര്‍ (71), ഭാര്യ തങ്കമ്മ (68) എന്നിവര്‍ കൊല്ലപ്പെടുന്നത്. കൊലപാതകത്തിന്റെ ഞെട്ടലിനെക്കാള്‍ ഭയപ്പെടുത്തിയ വാര്‍ത്തയായിരുന്നു പ്രതി അരുണ്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപാതകമുണ്ടായ അന്നു മുതല്‍ നാട്ടുകാര്‍ക്കും പോലീസിനും ഒപ്പമുണ്ടായിരുന്ന ഒരാള്‍. വീട്ടിനകത്തും പുറത്തും എല്ലാ തെളിവെടുപ്പിനും പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ മുന്നോട്ടുവന്നതും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി മുന്നില്‍ നിന്നതും അരുണ്‍ ആയിരുന്നു. പിന്നീട് ഒരു മാസത്തിനുശേഷം കോട്ടയത്ത് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ പിടിയിലാകുന്നതുവരെ അരുണിലേക്ക് പോലീസിന്റെയോ നാട്ടുകാരുടെയോ സംശയമുന നീണ്ടില്ല. പഴയിടത്ത് ആഴ്ചകള്‍ നീണ്ട അന്വേഷണത്തിലും ഡോഗ് സ്ക്വാഡ് അന്വേഷണത്തിലും കാര്യമായ തെളിവൊന്നും കിട്ടാതിരുന്നത് സംശയം…
Read More