കുമരകം: സംസ്ഥാന സർക്കാരിന് ഇപ്പോൾ കണ്ടകശനിയുടെ കാലമാണെന്ന് പി.സി.ജോർജ് എംഎൽഎ. കരിയിൽപാലത്തിനു സമീപം നിരാഹാരസമരം നടത്തുന്ന കൊങ്ങിണിക്കരി ഹരിജൻകോളനി നിവാസികളെ സന്ദർശിക്കാനെത്തിയ എംഎൽഎ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ഇങ്ങനെ പ്രതികരിച്ചത്. മന്ത്രി എം.എം.മണിയുടെ വിവാദ പ്രസംഗത്തെ നിയമസഭയിൽ ന്യായീകരിക്കുകയും പാർട്ടിയിൽ പരസ്യശാസന നൽകുകയും ചെയ്തത് ഇരട്ടത്താപ്പാണെന്ന് എംഎൽഎ പറഞ്ഞു. എം.എം.മണിയെ സംരക്ഷിക്കാൻ സിപിഎം നടത്തുന്ന നീക്കങ്ങൾ മുന്നണിയിലെ മറ്റു കക്ഷികൾ അംഗീകരിക്കുന്നില്ല. സ്ത്രീകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരേയുള്ള മണിയുടെ വാക്കുകളെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചത് ശരിയായില്ലെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു. ഡിജിപിയായി സെൻകുമാറിനെ വീണ്ടും നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ വൈകുന്നത് സർക്കാരിനു വീണ്ടും തിരിച്ചടിയാകും. റിവന്യൂ പെറ്റീഷൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ സുപ്രീംകോടതിയിൽനിന്ന് ഇനിയുണ്ടാകുന്ന ഉത്തരവ് വലിയ നാണക്കേടുണ്ടാക്കുമെന്നതിൽ രണ്ടുപക്ഷം ഇല്ല. എം.എ.മണി വിഷയത്തിൽ സിപിഎം നിലപാട് കേരള ജനതയോടുള്ള അവഹേളനമാണ്.
Read MoreTag: pcgeorge
ജോർജിന്റെ വെളിപ്പെടുത്തൽ..! മൂന്നാറിൽ കൈയേറ്റം ഒഴിപ്പിച്ചിടത്ത് ഒരു പ്രമുഖന്റെ വീട്; എം.എം. മണി കൈയേറ്റക്കാരുടെ നേതാവെന്ന് പി.സി. ജോർജ്
കോഴിക്കോട്: മന്ത്രി എം.എം. മണി കൈയേറ്റക്കാരുടെ നേതാവാണെന്ന് പി.സി. ജോർജ് എംഎൽഎ. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാറ്റയുടെ കൈയിലുള്ള മൂന്നാറിലെ സ്ഥലം പൂഞ്ഞാർ രാജവംശത്തിന്റേതാണ്. മൂന്നാർ സന്ദർശനത്തിനിടെ പരിശോധന നടത്തി കൈയേറ്റം ഒഴിപ്പിച്ച് ബോർഡ് വച്ചിടത്താണ് ഇപ്പോൾ ഒരു പ്രമുഖന്റെ വീടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുൾപ്പെടെ എല്ലാവരും സ്ഥലം കൈയേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More