കോവിഡ് രോഗബാധ കണ്ടെത്തുന്നതിനുള്ള ചെലവു കുറഞ്ഞ മാര്‍ഗം എന്ന നിലയിലാണ് ഇപ്പോള്‍ ആന്റിജന്‍ ടെസ്റ്റ് വ്യാപകമായി നടത്തുന്നത്. എന്നാല്‍ ഇതിന്റെ ഫലം പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡല്‍ഹിയില്‍ ജൂലൈ 24വരെ 4.04 ലക്ഷം പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇതില്‍ 3.79 ലക്ഷം പേര്‍ക്കാണ് ഫലം നെഗറ്റീവായത്. ഇതില്‍ രോഗലക്ഷണമുള്ള 2828 പേരെ ആര്‍ടിപിസിആര്‍ നടത്തിയതില്‍ 404 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരമണിക്കൂറിനുള്ളില്‍ ഫലം അറിയാമെന്നതും ചെലവു കുറവാണെന്നതുമാണ് ആന്റിജന്‍ പരിശോധനയുടെ നേട്ടം. ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ക്ക് രോഗമില്ലെന്ന് ഒന്നുകൂടി ഉറപ്പിക്കാന്‍ നടത്തിയ പരിശോധനയിലാണ് നാനൂറോളം പേരില്‍ കോവിഡ് കണ്ടെത്തിയത്. നിലവില്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍, രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം ആര്‍ടിപിസിആര്‍ ടെസ്റ്റിനു വിധേയരായാല്‍ മതി. പനി, ചുമ, തൊണ്ടവേദന ഇവയിലേതെങ്കിലുമൊരു ലക്ഷണമുള്ളവരാണ് ആര്‍ടിപിസിആര്‍ കൂടി നടത്തേണ്ടത്. അതേസമയം,…
Read More