ഇണയുടെ മൃതദേഹത്തിനു പിന്നാലെ നടന്നു ചെല്ലുന്ന മയിലിന്റെ വീഡിയോ നൊമ്പരക്കാഴ്ചയാകുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പ്രവീണ്‍ കാസ് വാനാണ് ഈ വിഡിയോ ട്വീറ്റ് ചെയ്തത്. നാലു വര്‍ഷം തനിക്കൊപ്പം കഴിഞ്ഞ ഇണയെ വേര്‍പിരിയുന്ന ദുഖമാണ് ഈ നടത്തത്തില്‍ കാണുന്നത്. രാജസ്ഥാനിലെ കുചേരയില്‍ റാംസ്വരൂപ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ഈ കാഴ്ച. രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇണയുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ പിറകെ നടക്കുന്ന മയിലിനെയാണ് വിഡിയോയില്‍ കാണുന്നത്. 19 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണിത്. ലക്ഷങ്ങള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.ഹൃദയത്തില്‍ തൊടുന്ന വിഡിയോ എന്നാണ് കമന്റുകള്‍. മനുഷ്യനെക്കാള്‍ സ്നേഹം ആത്മാര്‍ത്ഥയുമുള്ളവരാണ് മറ്റു ജീവി വര്‍ഗങ്ങള്‍ എന്ന് നിരവധി ആളുകള്‍ കമന്റ് ചെയ്തു.
Read MoreTag: peacock
കാലാവസ്ഥാ വ്യതിയാനം മൂലമാണോ മയിലുകള്‍ കാടിറങ്ങുന്നത് ! ഇതേപ്പറ്റി ഗവേഷകര്‍ പറയുന്നത് ഇങ്ങനെ…
കാലാവസ്ഥ മാറുമ്പോഴാണ് മയിലുകള്‍ കാടിറങ്ങുന്നതെന്ന് ഗവേഷകര്‍. താരതമ്യേന ചൂട് കൂടിയ വരണ്ട പ്രദേശങ്ങളിലാണു മയിലിനെ കാണുക. പശ്ചിമഘട്ടത്തിന്റെ ശോഷണം മൂലം തമിഴകത്തെ വരണ്ട കാറ്റ് കടന്നു വരുന്നതോടെ കേരളവും മയിലിന്റെ തട്ടകമായി മാറുകയാണ്. പാലക്കാട്ടും പുനലൂര്‍ ആര്യങ്കാവിലുമാണ് ചുരങ്ങള്‍ ഉള്ളത്. വരണ്ട കാറ്റിനു പേരുകേട്ട പാലക്കാട് ജില്ലയിലാണ് മയില്‍ ഉദ്യാനമായ ചൂലന്നൂര്‍. കാലാവസ്ഥാ വ്യതിയാനം മയിലുകളുടെ ആവസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുന്നിന്ചെരിവുകളും പാറയിടുക്കുകളുമാണ് മയിലുകളുടെ ആശ്രയം. വേനല്‍ കാലത്ത് പാലക്കാട് ചുരം വഴി വീശിയടിക്കുന്ന ചൂട് കാറ്റ് മയിലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.മയിലുകളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനാണ് ചൂലനൂരില്‍ മയില്‍ സങ്കേതം സ്ഥാപിച്ചത്. ആര്‍ദ്ര ഇലപൊഴിയും വനങ്ങളും പാറയിടുക്കുകളും തുറസായ സ്ഥലങ്ങളും മയിലുകള്‍ക്കു മികച്ച ആവാസ വ്യവസ്ഥ ഒരുക്കുന്നു. പത്തനംതിട്ടയിലെ ഏനാദിമംഗലം പ്രദേശത്ത് മയിലുകള്‍ ഇപ്പോള്‍ വ്യാപകമാണ്.ഏനാദിമംഗലം ആശുപത്രി വളപ്പില്‍ എത്തുന്ന മയിലുകള്‍ രോഗികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും…
Read More