ലോകത്ത് മൂന്നില്‍ ഒരു കുട്ടി വീതം ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള ലൈംഗികചൂഷണത്തിന് ഇരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതില്‍നിന്നും കുട്ടികളെ മോചിതരാക്കാന്‍ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും ആവശ്യപ്പെട്ടു. എമിറേറ്റ്സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി അബുദാബിയില്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ ശിശു സംരക്ഷണ ഉദ്യോഗസ്ഥരാണ് ആശങ്ക പങ്കുവച്ചത്. കുട്ടികള്‍ക്കെതിരായ മിക്ക കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സ്വാധീനമുണ്ടെന്ന് സമ്മേളനം അടിവരയിടുന്നു. ഇതില്‍ ലൈംഗിക ചൂഷണത്തിനു പുറമേ ആള്‍മാറാട്ടം, തട്ടിപ്പ് എന്നിവയുമുണ്ട്. ‘ചില്‍ഡ്രന്‍സ് വെല്‍ബിയിങ് ഇന്‍ എ ഡിജിറ്റല്‍ വേള്‍ഡ്’ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. എമിറേറ്റ്സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി സംഘടിപ്പിച്ച രാജ്യാന്തര ശിശുസംരക്ഷണ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. കുട്ടികളുമായി ചങ്ങാത്തം കൂടി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി അതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പലരും പീഡിപ്പിക്കുന്നത്. വിസമ്മതിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ കുട്ടികള്‍ വഴങ്ങേണ്ടിവരുന്നുവെന്നും പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി. പഠനത്തിനു കളിക്കാനും സംവാദത്തിനുമെല്ലാം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുവരുന്ന ഇന്നത്തെ കുട്ടികള്‍ ഡിജിറ്റല്‍ സ്വദേശികളാണെന്ന്…
Read More