നാസയ്ക്ക് എന്താണ് കപ്പലണ്ടിയോട് ഇത്ര പ്രിയം ! നാസയും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നു…

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്ക്ക് എന്താണ് കപ്പലണ്ടിയോട് ഇത്ര പ്രിയം. അടുത്തിടെയായി ഒരു പ്രധാന ചര്‍ച്ച ഇതാണ്. എന്നാല്‍ ഈ ബന്ധം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലെന്നതാണ് യാഥാര്‍ഥ്യം. 1964ലെ റേഞ്ചര്‍ 7 ദൗത്യം മുതലാണ് നാസയും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഇപ്പോള്‍ ഈ ബന്ധം ചര്‍ച്ചയാകാന്‍ കാരണവും നാസയുടെ ഒരു വിജയ ദൗത്യം തന്നെയാണ്. നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറന്‍സ് രണ്ടാഴ്ച മുന്‍പ് ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ വിജയകരമായി ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ എന്‍ജിനീയര്‍മാര്‍ കപ്പലണ്ടിപ്പൊതിയുമായുള്ള ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ കപ്പലണ്ടിയുടെ ചര്‍ച്ച സജീവമായി. എന്‍ജിനീയര്‍മാര്‍ക്ക് കൊറിയ്ക്കാന്‍ കപ്പലണ്ടി നല്‍കാതിരുന്ന ദൗത്യങ്ങളെല്ലാം പരാജയപ്പെടുകയോ വൈകുകയോ ചെയ്തെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, 40 ദിവസത്തോളം വൈകിയ ഒരു ദൗത്യം ഒടുവില്‍ യാഥാര്‍ഥ്യമായത് എന്‍ജിനീയര്‍മാര്‍ക്കു കപ്പലണ്ടി കൊടുത്ത…

Read More