അവഗണിക്കപ്പെടുന്നതിന്റെ അമര്‍ഷം മനസില്‍ കിടന്നു പുകഞ്ഞപ്പോള്‍ അവര്‍ക്ക് 180 കിലോമീറ്റര്‍ നിസാര ദൂരം മാത്രമായിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ കിസാന്‍ സഭയുടെ സമരത്തില്‍ വിജയം കര്‍ഷകര്‍ക്കൊപ്പം നിന്നപ്പോള്‍ മനസു നിറഞ്ഞ സന്തോഷവുമായി ഒരാള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ നിന്നു. മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയായ വിജു കൃഷ്ണന് ഇത് ഫലേച്ഛയില്ലാത്ത കര്‍മം മാത്രമായിരുന്നു. 50000 കര്‍ഷകരെ പങ്കെടുപ്പിച്ച് സമരം നടത്തുക എന്ന ആശയം ഉരുത്തിരിഞ്ഞത് ഈ മലയാളിയുടെ തലയിലായിരുന്നു. ആഹാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി 1946 ഡിസംബര്‍ 20ന് കര്‍ഷകസംഘം അന്നത്തെ മലബാറിന്റെ ഭാഗമായ കരിവള്ളൂരില്‍ നടത്തിയ സമരത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്ന് മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ വെടിയേറ്റ് തിടില്‍ കണ്ണന്,കീലേരി കുഞ്ഞമ്പു എന്നിങ്ങനെ രണ്ടു കര്‍ഷകരുടെ ജീവന് പൊലിയുകയും ചെയ്തു. അവിടെ നിന്ന് ഏഴു നൂറ്റാണ്ടിനിപ്പുറം അതേ ആവശ്യങ്ങളുമായി മഹാരാഷ്ട്രയിലെ 50000 കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ ചുക്കാന്‍…
Read More