കൊല്ലം: അഞ്ചല്‍ ഏരൂരില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് മുമ്പും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നആരോപണവുമായി പിതാവ് മനോജ് രംഗത്ത്. ഈ വിവരം ഭാര്യാസഹോദരിയും പ്രതിയുടെ രണ്ടാം ഭാര്യയുമായ സ്ത്രീക്ക് അറിയാമായിരുന്നുവെന്നും പറഞ്ഞു. ഇക്കാര്യം മറച്ചുവച്ചതു കൊണ്ടാണു തന്റെ കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്. നീതി കിട്ടും വരെ പൊരുതും. കുളത്തൂപ്പുഴയില്‍ കൃത്യം നടന്ന ഏറുമാടത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ഇക്കാര്യം പോലീസിനോട് ഇവര്‍ പറഞ്ഞില്ല. ഇതു സംബന്ധിച്ച് പുനലൂര്‍ ഡിവൈിഎസ്പിക്ക് പരാതി നല്‍കിയതായും മനോജ് പറഞ്ഞു. കൊലപാതകത്തിനുശേഷം രാജേഷിനെ കുടുംബം പിന്തുണച്ചെന്ന നാട്ടുകാരുടെ ആരോപണം നിലനില്‍ക്കെയാണു പിതാവിന്റെ വെളിപ്പെടുത്തല്‍. കുട്ടിയുടെ മാതാവിനെയും സഹോദരി ഉള്‍െപ്പടെയുള്ള കുടുംബാംഗങ്ങളെയും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു കഴിഞ്ഞദിവസം പോലീസ് കിളിമാനൂരിലെ ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. കുട്ടിയുടെ മൃതദേഹം കാണാന്‍പോലും മാതാവിനെയും ബന്ധുക്കളെയും നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ദുര്‍ന്നടപ്പുകാര്‍ എന്ന് ആരോപിച്ചായിരുന്നു നടപടി. കുട്ടിയുടെ മൃതദേഹം സ്വന്തം വീട്ടില്‍ സംസ്കരിക്കാനും നാട്ടുകാര്‍…
Read More