തിരുവനന്തപുരം: കൂടത്തായി കൊലപാതകങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.മൃതദേഹങ്ങളിലെ സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയാണ്. ഇത് കണ്ടെത്തുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. സയനൈഡ് എങ്ങനെ കിട്ടി എന്നതും പ്രധാനമാണെന്നും ഡിജിപി പറഞ്ഞു. അന്വേഷണം ബുദ്ധിമുട്ടേറിയതിനാൽ ഓരോ കേസിലും പ്രത്യേകം എഫ്ഐആർ ഇടുകയാണ് ഉത്തമം. എല്ലാ വെല്ലുവിളികളും അതിജീവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ അന്വേഷണത്തിലെ പാളിച്ചയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. തെളിവുകൾ ശേഖരിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
Read MoreTag: peedanam-kazhakoottam
വിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു; പരാതി നൽകിയതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി
കഴക്കൂട്ടം: വിവാഹ വാഗ്ദാനം നൽകി പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.പാങ്ങപ്പാറ അംബേദ്കർപുരം ലക്ഷംവീട് കോളനിയിൽ വിധുഭവനിൽ കൊച്ചുമോൻ എന്നുവിളിക്കുന്ന വിധു ചന്ദ്രൻ (23 ) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർഎ.പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം സിഐ എസ് .അജയ്കുമാർ .എസ്ഐ ഐ. ദിവിൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ വച്ചാണ് അറസ്റ്റുചെയ്തത്.
Read More