കുടുംബത്തിന് ഐശ്വര്യമുണ്ടാകാൻ മകളെ മന്ത്രവാദിക്ക് കാഴ്ച്ചവച്ച് സ്വന്തം അമ്മ. തലസ്ഥാനത്ത് നടന്ന ക്രൂരമായ പീഡനത്തിന്റെ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്. സംഭവത്തിൽ അമ്മയും രണ്ടാം ഭർത്താവും മന്ത്രവാദിയായ സുനു എന്ന് വിളിക്കുന്ന വിനോദിനെയും പോലീസ് അറസ്റ്റു ചെയ്തു. അമ്മൂമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്ന കുട്ടിയെ തന്ത്രപൂർവം വിളിച്ചുവരുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. അമ്മയുടെ രണ്ടാം ഭർത്താവ് ഇവരുടെ മറ്റൊരു മകളെ പീഡിപ്പിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തനാളിലാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം യുവാവും ഭാര്യയും അമ്മൂമ്മയുടെ ഒപ്പം താമസിക്കുകയായിരുന്ന മകളെ പലതന്ത്രങ്ങളും പറഞ്ഞ് അമ്മ താമസിക്കുന്ന ഇപ്പോഴത്തെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇവിടെ വച്ച് കുടുംബത്തിന് ഐശ്വം കിട്ടാൻ വേണ്ടി മന്ത്രവാദിയെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തിൽ വച്ച് മന്ത്രവാദിയെക്കൊണ്ട് താലികെട്ടിച്ചു. പിന്നീട് ഇവരുടെ വീട്ടിൽ പാർപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ പീഡനം സഹിക്കാതെ വന്ന കുട്ടി വീട്ടിൽ…
Read MoreTag: peedanam
ആദ്യ കാഴ്ച ബസ് സ്റ്റോപ്പിൽ വെച്ച്; പിന്നെ ഫേസ്ബുക്ക് വഴി സൗഹൃദം പുതുക്കി; ഒടുവിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; എല്ലാ പിന്തുണയും നൽകിയ സഹോദരനും കാമുകനും പോലീസ് പിടിയിൽ
കോട്ടയം: ബസ്സ്റ്റോപ്പിൽ വച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ 19കാരനെ റിമാൻഡ് ചെയ്തു. ചെത്തിപ്പുഴ സ്വദേശി അഖിൽ ജയകുമാറിനെ(19)യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരനും ഈ കേസിൽ റിമാൻഡിലാണ്. പ്രണയത്തിനും തട്ടിക്കൊണ്ടുപോകലിനും സഹോദരൻ ഒത്താശ ചെയ്തുവത്രേ. സ്കൂളിൽ പോകാൻ ബസ്സ്റ്റോപ്പിൽ നിന്ന പെണ്‍കുട്ടിയുമായി അഖിൽ പരിചയപ്പെട്ടു. പിന്നീട് ഫേസ്ബുക്കിലൂടെ പരസ്പരം ആശയ വിനിമയം നടത്തി. ഇതിനിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കോട്ടയത്തുള്ള ഒരു കേന്ദ്രത്തിൽ വച്ച് പീഡിപ്പിച്ചുവെന്നുാണ് കേസ്.
Read Moreവയറുവേദനയ്ക്ക് ചികിത്സ തേടിയ പതിനാലുകാരി പ്രസവിച്ച സംഭവം: ബന്ധുക്കളുടെ മൊഴി വീണ്ടും പരിശോധിക്കും; കുട്ടിയെ പീഡിപ്പിച്ചയാൾ മരിച്ചെന്ന് പോലീസ്
അന്വേഷണം ഉൗര്ജിതമാക്കികാട്ടാക്കട:വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ പതിനാലുകാരി പ്രസവിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. പെണ്‍കുട്ടിയുടെ ബന്ധുക്കൾ പറയുന്ന കാര്യം സത്യമാണോ എന്നത് വിശദമായ അന്വേഷണത്തിലൂട വെളിപ്പെടേണ്ടതാണന്ന് മലയിൻകീഴ് സിഐ ജയകുമാർ അറിയിച്ചു. ഇതിനായി പെണ്‍കുട്ടിയുടെ മൊഴി അടക്കം വിശദമായി പരിശോധിക്കും . 9 -ാം തരത്തിൽ പഠിക്കുന്ന പെണ്‍കുട്ടിയാണ് കുട്ടിയാണ് പ്രസവിച്ചത്. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പെണ്‍കുട്ടി പൂർണ ഗർഭിണിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പ്രസവിക്കുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് നിഗമനം. അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന ബന്ധു കഴിഞ്ഞ മാസം മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളുടെ മൊഴിയിൽ സംശയങ്ങളുണ്ടെന്ന് പോലീസ് കരുതുന്നു.
Read Moreവിദ്യാർഥിക്ക് പ്രകൃതി വിരുദ്ധ പീഡനം; രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു; പ്രതികളുടെ ഭീഷണിയെത്തുടർന്നാണ് പരാതി നൽകാതിരുന്നതെന്ന് ബന്ധുക്കൾ
അന്പലപ്പുഴ: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാക്കൾ അറസ്റ്റിൽ. പുന്നപ്ര വടക്കു പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പവിത്രത്തിൽ ബിബിൻ ബാബു (19), ഇടപറന്പിൽ അരുണ്‍കുമാർ (19) എന്നിവരെയാണ് ആലപ്പുഴ സൗത്ത് സിഐ രാജേഷിന്റെ നിർദ്ദേശ പ്രകാരം പുന്നപ്ര എസ് ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 2016 ഡിസംബറിലായിരുന്ന കേസിനാസ്പദമായ സംഭവം. പീഡന വിവരം രക്ഷകർത്താക്കളോട് കുട്ടി പറഞ്ഞിരുന്നെങ്കിലും പ്രതികളുടെ ഭീഷണി ഭയന്ന് ഇവർ പോലീസിൽ പരാതി നൽകാൻ തയാറായിരുന്നില്ല. തുടർന്ന് ഇന്നലെ പകൽ പ്രതികളുമായി കുട്ടിയുടെ ബന്ധുക്കൾ വാക്കുതർക്കത്തിലേർപ്പെടുകയും രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നലെ പ്രതികളെ പുന്നപ്ര പറവൂർ ഭാഗത്തു വെച്ച് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി വ്യക്തമായി. പ്രതികളെ ഇന്ന് അന്പലപ്പുഴ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കും.…
Read Moreകഞ്ചാവ് മൂത്തപ്പോള്‍ പാതിരാത്രി പുറത്തിറങ്ങിയ സൂരാജിന്റെ കണ്ണില്‍പ്പെട്ടത് അയല്‍വാസിയായ 78കാരി, പീഡനശ്രമം തടഞ്ഞപ്പോള്‍ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം, ആലപ്പുഴയിലെ കാമഭ്രാന്തനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍
വിഷുദിനത്തില്‍ ആലപ്പുഴയെ ഞെട്ടിച്ച പീഡനത്തിനു പിന്നിലെ മനുഷ്യമൃഗത്തെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. മണ്ണഞ്ചേരി സ്വദേശി സൂരാജാണ് നാട്ടുകാരുടെ കോപത്തിനിരയായത്. വിഷുദിവസം രാത്രി എഴുപത്തെട്ടുകാരിയെ പീഡിപ്പിച്ച ശ്രമിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനശ്രമം തടഞ്ഞ വൃദ്ധയെ ചിരവയ്ക്കടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിരുന്നു. മണ്ണഞ്ചേരി സ്വദേശിയായ സുരാജിനെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റുചെയ്തത്. ആക്രമിച്ച ശേഷം വീട്ടില്‍ നിന്ന് സ്വര്‍ണമുള്‍പ്പെടെയുള്ളവ മോഷ്ടിക്കുകയും ചെയ്തിരുന്നു. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട വയോധിക ചികില്‍സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയായ എഴുപത്തിയെട്ടുകാരി കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടുത്. വിഷു പുലര്‍ച്ചെയായതിനാല്‍ സമീപവീടുകളിലുള്ളവര്‍ കൈനീട്ടവുമായി ഇവരുടെ വീട്ടിലെത്തിയിരുന്നു. അപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന വൃദ്ധയെ കണ്ടത്. ചിരവ കൊണ്ടുള്ള അടിയേറ്റ് അവരുടെ മുഖം വികൃതമായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചു. വീടിനകത്തു നിന്നും സ്വര്‍ണം നഷ്ടപ്പെട്ടതായി…
Read Moreപത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: 67 കാരന്റെ മുഖത്ത് നാട്ടുകാർ മുളക് പൊടി കലക്കി ഒഴിച്ചു; കൈയേറ്റം ചെയ്തെന്ന പേരിൽ നാട്ടുകാർക്കെതിരെ പോലീസ് കേസ്
കൂത്താട്ടുകുളം: മുത്തച്ഛനൊപ്പം നടന്നുപോവുകയായിരുന്ന 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 67 കാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കിഴകൊന്പ് വെള്ളക്കാട്ടുപടിസ്വദേശി വർഗീസ്(67) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ അയൽവാസിയാണ് വർഗീസ്. ഇന്നലെ രാവിലെ പത്തോടെ മുത്തച്ഛനൊപ്പം കടയിൽ പോവുകയായിരുന്ന കുട്ടിയെ ഇയാൾ പിന്നിൽ നിന്നെത്തിയാണ് കടന്നുപിടിച്ചത്. മുന്നിലേക്ക് നടന്ന മുത്തച്ഛൻ കുട്ടിയുടെ നിലവിളികേട്ട് തിരികെ എത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ തന്നെ വർഗീസ് സ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാൾക്കായി തെരച്ചിൽ നടത്തിയപ്പോൾ കൂത്താട്ടുകുളം ഓണംകുന്ന് ക്ഷേത്രത്തിന് സമീപമുള്ള വർക് ഷോപ്പിൽ കണ്ടെത്തി. രോഷാകുലരായ നാട്ടുകാർ ഇയാളുടെ മുഖത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിച്ചതുൾപ്പെടെയുള്ള പ്രയോഗങ്ങൾ നടത്തി. കൂത്താട്ടുകുളം എസ്ഐ ഇ.എസ്. സാംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. നാട്ടുകാരുടെ കൈയേറ്റത്തിൽ സാരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൈയേറ്റം ചെയ്തെന്ന പേരിൽ…
Read Moreഒൻപതുവയസുകാരനെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ; രണ്ട് കുട്ടികളുടെ പിതാവായ ഇയാൾ കുട്ടിയെ നിരന്തം പിഡിപ്പിച്ചുവരുക യായിരുന്നുവെന്ന് പോലീസ്
ചക്കരക്കൽ: ഒൻപതു വയസുകാരനെ പീഡിപ്പിച്ച കേസിൽ ഉസ്താദിനെ അറസ്റ്റുചെയ്തു. വാരം സിദ്ധിഖ് പള്ളിയിലെ ഉസ്താദ് മാണിയൂരിലെ പി.കെ ഹൗസിൽ ഷറഫുദിനെ (36)യാണ് കണ്ണൂർ സിറ്റി സിഐ കെ.വി.പ്രമോദൻ ചക്കരക്കൽ എസ്ഐ പി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കുറച്ചുനാളുകളായി കുട്ടിയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി മാതാവിനോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പാലക്കാട്ടേക്ക് മുങ്ങിയ ഇയാളെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർ ആദംഖാന്റെ സഹായത്തോടെ ചക്കരക്കൽ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.പ്രതിക്ക് ഭാര്യയും രണ്ട് ആൺകുട്ടികളുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, പി.ബിജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Read Moreമകളെ കാഴ്ച വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നിരന്ത ശല്യം; പരാതിപ്പെട്ടപ്പോൾ മകളെ അപമാനിക്കാൻ ശ്രമം; യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
കോട്ടയം: പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ അയൽവാസിയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. പാറത്തോട് സ്വദേശിയായ മൈക്കാട് പണിക്കാരനായ സാബു (45) വാണ് അറസ്റ്റിലായത്. മകളെ തനിക്ക് കാഴ്ച വയ്ക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മയോട് നിരന്തരം ശല്യപ്പെടുത്തി വരികയായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇന്നലെയാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇതേ തുടർന്നാണ് വീട്ടുകാർ പോലീസിന് പരാതി നല്‍കിയത്. അയൽവാസിയുടെ നിരന്തരമുള്ള ശല്യം സഹിച്ചുകഴിയുകയായിരുന്നു വീട്ടമ്മ. അമ്മ എതിർത്തതോടെയാണ് മകളെക്കൂടി ശല്യപ്പെടുത്താൻ തുടങ്ങിയത്. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇന്നു രാവിലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Read Moreശാസ്താംകോട്ടയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പെൺകുട്ടി ലൈംഗികമായി പിഡിപ്പിക്കപ്പെട്ടതായി പോലീ സ്; യുവതി ഉൾപ്പെടെ ആറുപേർ പിടിയിൽ
കൊല്ലം: പതിനാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ യുവതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മൈനാഗപ്പള്ളി ഇടവനശേരി വല്യത്ത് പടിഞ്ഞാറ്റതിൽ റംസീനയെയാണ് കോടതി റിമാൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ പിടിയിലായിട്ടുണ്ട്. മരിച്ച കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. റംസീന പല സ്ഥലങ്ങളിലും കുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഈ സന്ദർഭങ്ങളിൽ പീഡിപ്പിച്ച വരെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംസ്ഥാനത്തിന് പുറത്തുള്ളവരുമായും റംസീനയ്ക്ക് ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട് . പഠനത്തിൽ കൂടുതൽ മികവ് ഉണ്ടാകുന്നതിനുവേണ്ടി 14കാരിയെ റംസീന ഏർവാടി പള്ളിയിലേക്ക് കൂട്ടുകൊണ്ടുപോകുകയായിരുന്നുവെന്നാണ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണ് ഷീറ്റ് മേഞ്ഞ വീടിന്റെ കിടപ്പുമുറിയിലെ പൈപ്പിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. സംഭവസമയം മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു.…
Read Moreകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 14 കാരിയെ 9 വർഷം പീഡിപ്പിച്ച ബന്ധുവിനെ അറസ്റ്റു ചെയ്തു; സ്കൂളിൽ നടന്ന കൗൺസിലിം ഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്
കൊടകര: 14 വയസുകാരിയെ ഒന്‍പതുവർഷമായി ശാരീരികമായി പീഡിപ്പിച്ചിരുന്ന ബ ന്ധുവായ 39 കാരനെ കോടതി പോക്സോ നിയമപ്രകാരം റിമാൻഡ് ചെയ്തു. കുറ്റിച്ചിറ കാരാപ്പാടം കുന്നുമ്മേൽതറ അനിൽകുമാറിനെയാണ് കൊടകര പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. പെണ്‍കുട്ടിയെ യുകെജി ക്ലാസ് മുതലേ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നെന്നു പോലീസ് പറഞ്ഞു. പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുട്ടി വീട്ടുകാരോടു പറയാൻ ധൈര്യപ്പെട്ടില്ല. സ്കൂളിൽ നടന്ന കൗണ്‍സലിംഗിൽ അധ്യാപികയോടു കുട്ടി പീഡനവിവരം തുറന്നുപറഞ്ഞതിനെതുടർന്നാണ് പ്രതിയെ കൊടകര സിഐ കെ.സുമേഷ്, വെള്ളിക്കുളങ്ങര എസ്ഐ എം.ബി.സിബിൻ എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. പെരുന്പാവൂരിനടുത്തുള്ള കീഴ്മാട് താമസിച്ചിരുന്ന അനിൽകുമാറിനെ അറസ്റ്റുചെയ്ത അന്വേഷണസംഘത്തിൽ എഎസ്ഐ ബേബി, സിപിഒ മാരായ ടി.ബി.സുനിൽകുമാർ, സി.എം.മുഹമ്മദ്റാഫി, ദിനേശൻ എന്നിവരും ഉണ്ടായിരുന്നു.
Read More