ഏഴുപേരെ കൊലപ്പെടുത്തുകയും പതിവായി കൃഷിഭൂമി നശിപ്പിക്കുകയും ചെയ്ത പീലാണ്ടിയ്ക്ക് നഷ്ടമായ സ്വന്തം പേര് ഒടുവില്‍ തിരിച്ചു കിട്ടി. പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസികളുടെ പ്രിയങ്കരനായ കൊമ്പനാണ് വര്‍ഗ്ഗീയ പോരാട്ടത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ആനയുടെ പേരുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയത വരെ വിഷയമായ സംഭവത്തില്‍ വനം വകുപ്പ് ഇട്ട ‘കോടനാട് ചന്ദ്രശേഖരന്‍’ എന്ന നാമം തുടച്ചുമാറ്റിയാണ് കാടിന്റെ മക്കള്‍ നല്‍കിയ പീലാണ്ടി എന്ന പേര് അധികൃതര്‍ തിരിച്ചു കൊടുത്തത്. അട്ടപ്പാടി ആദിവാസി സമൂഹത്തിനിടയില്‍ ഏറെ പ്രിയങ്കരനായ ആനയാണ് കഥാനായകന്‍. ആനയുമായി ചങ്ങാത്തത്തിലായ ആദിവാസികള്‍ അതിന് നല്‍കിയ പേരാണ് പീലാണ്ടി. കാടു വിട്ട് പതിവായി വെളിയില്‍ വരുന്ന ആന ഇതിനകം ഏഴുപേരെ കൊലപ്പെടുത്തിയിട്ടുണ്ട്. കൃഷിഭൂമി നശിപ്പിക്കുന്നതും പതിവാണ്. എന്നിട്ടും ആനയെ വെറുക്കാത്ത ആദിവാസികള്‍ ആനയെ സ്നേഹിക്കുകയും വീട്ടില്‍ പീലാണ്ടിയുടെ പ്രതിഷ്ഠയുണ്ടാക്കി അതില്‍ പൂജ നടത്തുന്നതും പതിവായി ചെയ്തു വരികയാണ്. പീലാണ്ടി കൃഷി…
Read More