മൂന്നാറില്‍ മുല്ലപ്പൂ വിപ്ലവത്തിന് തുടക്കംകുറിച്ച പെമ്പിളൈ ഒരുമൈ അടിച്ചുപിരിയാനൊരുങ്ങുന്നു. ലിസി സണ്ണി- ഗോമതി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് സാമ്പത്തികവിഷയങ്ങളിലേക്ക് കടന്നതോടെ സംഘടനയിലെ സ്ത്രീകള്‍ ഓരോരുത്തരായി കൊഴിയുന്നു. പണം തട്ടിയെന്ന ആരോപണവുമായി രണ്ടുവിഭാഗവും പോലീസിനെ സമീപിച്ചതോടെ പ്രശ്നം നിയമത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് കെട്ടിടം സ്വന്തമാക്കാനുള്ള പോരാട്ടത്തിലാണ് ഗോമതി-ലിസി പക്ഷങ്ങള്‍. അടുത്തിടെ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗോമതിയും കൂട്ടരും നടത്തിയ നിരാഹാര സമരമാണ് സംഘടനയിലെ പ്രശ്നങ്ങള്‍ പുറംലോകത്തെത്തിച്ചത്. സംഘടനയുടെ ആരംഭം തെട്ടേ ലിസിയും ഗോമതിയും തമ്മിലുള്ള അസ്വസ്ഥത നിലനിന്നിരുന്നു. ഓഫീസ് സെക്രട്ടറി രാജേശ്വരിയുടെ നേതൃത്വത്തിലുളള വിഭാഗം ഓഫീസ് കൈയേറിയെന്നാരോപിച്ച് ലിസി സണ്ണി മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ഭിന്നത രൂക്ഷമായി. ഓഫീസ് മുറി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട പരാതിയില്‍ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ്, സെക്രട്ടറി രാജേശ്വരിയും കൂട്ടരും കൈയ്യേറിയെന്നും, ഓഫിസില്‍ ഉണ്ടായിരുന്ന രേഖകളും,97000 രുപയും, സംഭാവനകൂപ്പണുകളും, കടത്തിയെന്നും…
Read More