അവിവാഹിതര്‍ക്ക് പെന്ഷന് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. യുവതീയുവാക്കള്‍ക്കും പെന്ഷന് അപേക്ഷിക്കാന്‍ കഴിയുന്ന വിധമാണ് പെന്ഷന് പദ്ധതി പ്രഖ്യാപിച്ചത്. 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാസം 2750 രൂപ വീതം പെന്ഷന് ലഭിക്കുന്ന പദ്ധതിയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ചത്. ’45നും 60നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും മാസം 2750 രൂപ വീതം പെന്ഷന് നല്‍കുന്നതാണ് പദ്ധതി. 1.80 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്’ ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പുറമേ, 40നും 60നും ഇടയില്‍ പ്രായമുള്ള, ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം കഴിക്കാത്ത പുരുഷന്മാര്ക്കും സമാനമായ പെന്ഷന് അനുവദിക്കും. മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം കഴിക്കാത്ത പുരുഷന്മാര്ക്കും പെന്‍ഷനായി അപേക്ഷിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഈ അനുകൂല്യം നേടുന്നവര്‍ക്ക് 60 വയസായാല്‍ സ്വാഭാവികമായി വാര്‍ധക്യകാല…
Read MoreTag: pension
പെന്‍ഷനുവേണ്ടി കസേരയില്‍ താങ്ങി കിലോമീറ്ററുകള്‍ നഗ്നപാദയായി താണ്ടി 70കാരി ! നടുക്കുന്ന വീഡിയോ…
വാര്‍ധക്യ പെന്ഷന് വാങ്ങാനായി നഗ്നപാദയായി കിലോമീറ്ററുകള്‍ താണ്ടി എഴുപതുകാരി. ഒഡീഷയില്‍ നിന്നാണ് കരളലിയിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. റോഡിലൂടെ ഒടിഞ്ഞ കസേരയും പിടിച്ച് കഷ്ടപ്പെട്ട് നടക്കുന്ന സൂര്യ ഹരിജന്‍ എന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഏപ്രില്‍ 17-ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വളരെ പ്രയാസപ്പെട്ട് ബാങ്കിലെത്തിയെങ്കിലും വയോധികയ്ക്ക് പണം ലഭിക്കുന്നതിന് തടസ്സങ്ങള്‍ നേരിട്ടു. അവരുടെ വിലരടയാളം ബാങ്ക് മാതൃകയുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇതുസംബന്ധിച്ച് ബാങ്ക് നല്കുന്ന വിശദീകരണം. അവരുടെ വിരലുകള്‍ക്ക് പൊട്ടലുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ബാങ്ക് മാനേജര്‍ അറിയിച്ചു. 3000 രൂപ അവര്‍ക്ക് നേരിട്ട് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയോധികയുടെ മൂത്ത മകന് മറ്റൊരു സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളിയായി ജോലിചെയ്യുകയാണ്. കന്നുകാലികളെ മേയ്ച്ച് ഉപജീവനം കണ്ടെത്തുന്ന ഇളയ മകന്റെയൊപ്പം ചെറിയൊരു കുടിലിലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ക്ക് സ്വന്തമായി ഭൂമിയില്ല.
Read Moreനിലവില്‍ പെന്ഷന് 1,40,000 രൂപ മാത്രം ! കൂടുതല്‍ പെന്ഷന് ആവശ്യപ്പെട്ട് മുന്‍ ജഡ്ജി ബാലകൃഷ്ണന് നായര്‍ സുപ്രീം കോടതിയില്‍…
നിലവിലുള്ള പെന്ഷന് പോരെന്നും കൂടുതല്‍ പെന്ഷന് അര്‍ഹതയുണ്ടെന്നും അവകാശപ്പെട്ട് ഹൈക്കോടതി മുന്‍ ജഡ്ജി കെ. ബാലകൃഷ്ണന് നായര്‍ സുപ്രീം കോടതിയില്‍. എന്നാല്‍, നിലവിലുള്ള ചട്ടപ്രകാരം ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. നിലവില്‍ 1,40,000 രൂപ പെന്‍ഷനായി ലഭിക്കുന്നുണ്ട്. മരട് ഫ്ളാറ്റ് നഷ്ടപരിഹാര കമ്മറ്റി ചെയര്‍മാനാണു നിലവില്‍ ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍. ഹൈക്കോടതിയില്‍ ജഡ്ജിയായി വിരമിച്ചശേഷം 2010 മുതല്‍ അഞ്ചു വര്‍ഷം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (കെ.എ.ടി.) ചെയര്‍മാനായിരുന്നു അദ്ദേഹം. ഈ കാലയളവും സര്‍വീസ് കാലയളവില്‍ ഉള്‍പ്പെടുത്തി പെന്ഷന് പുതുക്കി നല്‍കണമെന്നാണു ബാലകൃഷ്ണന് നായരുടെ ആവശ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുകൂല ഉത്തരവു നല്കി. സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവു റദ്ദാക്കി. തുടര്‍ന്നാണ്
Read More