പറഞ്ഞുറപ്പിച്ച പടത്തില്‍ നിന്ന് അവസാന നിമിഷം നടന് ആന്റണി പെപ്പെ മാറിയെന്ന ആരോപണവുമായി സംവിധായകന് ജൂഡ് ആന്റണി അടുത്തിടെ രംഗത്ത് വന്നിരുന്നു. അന്ന് അഡ്വാന്‍സായി വാങ്ങിയ പണം ഉപയോഗിച്ച് നടന് പെങ്ങളുടെ കല്യാണം നടത്തിയെന്നും ജൂഡ് ആരോപിച്ചിരുന്നു. ഈ വൃത്തികേടൊക്കെ കാട്ടിയിട്ട് അവന് വേറൊരു സിനിമ ചെയ്തെന്നും അത് ഇപ്പോള്‍ പെട്ടിയിലിരിക്കുകയാണെന്നും ജൂഡ് വിമര്‍ശിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഇല്ലെങ്കില്‍ അവനൊന്നും ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ടതില്ലൈന്നും ഇത്തരം യോഗ്യതയില്ലാത്ത ഒരുപാടു പേര് ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ടെന്നും ജൂഡ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആന്റണി പെപ്പെ. വാര്‍ത്താസമ്മേളനം വിളിച്ചാണ് ആന്റണിയുടെ മറുപടി. ജൂഡ് ആന്റണിയെ പാമ്പിനോടാണ് ആന്റണി പെപ്പെ ഉപമിച്ചത്. പാമ്പിനെ ഉപദ്രവിച്ചാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് പ്രതികാരം ചെയ്യുമെന്ന് പറയാറുണ്ടെന്നും നേരത്തെ തന്നെ പരിഹരിച്ച വിഷയം മൂന്നു വര്‍ഷം മനസ്സില്‍ സൂക്ഷിച്ച ശേഷം ഇപ്പോള്‍…
Read More