അധ്യാപകന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ 22 കുട്ടികള്‍ ബോധംകെട്ട് വീണു. ഡിയോഡറന്റ് ആണെന്ന് കരുതി പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. ദക്ഷിണ ഡല്‍ഹിയിലെ മെഹ്റോളിയില് സര്‍ക്കാര്‍ സ്കൂളില്‍ ബുധനാഴ്ചയാണ് സംഭവം. ബോധംകെട്ട് വീണ കുട്ടികളെ ഉടന്‍ തന്നെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. വിവരം അറിഞ്ഞ് പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോയി. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
Read MoreTag: pepper sprey
പേരില്‍ മാത്രമേ കുരുമുളക് ഉള്ളൂ ! വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന കുരുമുളക് സ്പ്രേ അഥവാ ‘പെപ്പര്‍ സ്പ്രേ’ എന്താണെന്നറിയാം…
ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്കെതിരേ കുരുമുളക് സ്പ്രേ ആക്രമണം നടന്നത് വലിയ വാര്‍ത്തയായിരുന്നു. ഐജി ഓഫീസിന് മുന്നില്‍വെച്ച് ഒരാള്‍ ബിന്ദുവിന്റെ നേരെ പെപ്പര്‍ സ്പ്രേ അഥവാ കുരുമുളക് സ്പ്രേ ചീറ്റിക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ പെപ്പര്‍ സ്പ്രേ യഥാര്‍ഥത്തില്‍ എന്താണെന്ന് വിശദീകരിക്കുകയാണ് സുരേഷ് സി പിള്ള. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹം ഇത് വിശദീകരിക്കുന്നത്… സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പ്; പെപ്പര്‍ സ്പ്രേ ഇന്ന് വാര്‍ത്തകളില്‍ ഉണ്ടല്ലോ? ശരിക്കും എന്താണ് പെപ്പര്‍ സ്പ്രേ? പെപ്പര്‍ എന്നാല്‍ കുരുമുളക് എന്ന് പെട്ടെന്ന് തോന്നുമെങ്കിലും ഇതിന് കുരുമുളകും ആയി നേരിട്ടു ബന്ധമില്ല. ചില്ലി പെപ്പര്‍ അല്ലെങ്കില്‍ ‘പച്ച മുളക്/ കാന്താരി മുളക്’ ഇവയില്‍ കാണുന്ന Capsaicin (8-methyl-N-vanillyl-6-nonenamide- Chemical formula C18H27NO3) എന്ന കെമിക്കല്‍ ആണ് മുളകിന് എരിവ് നല്‍കുന്നത്. Oleoresin capsicum…
Read More