കഞ്ചിക്കോട്ടെ പെപ്സി പ്ലാന്റ് അടച്ചുപൂട്ടി. 20 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പ്ലാന്റാണ് തൊഴിലാളി സമരത്തിന്റെ പേരില്‍ അടച്ചു പൂട്ടിയത്.ഫാക്ടറി പൂട്ടിയതോടെ കോവിഡ് കാലത്ത് തൊഴില്‍ ഇല്ലാതെ വിഷമിക്കുകയാണ് തൊഴിലാളികള്‍. ഇതോടെ നാനൂറിലേറെ തൊഴിലാളികള്‍ക്കാണ് തൊഴിലില്ലാതായിരിക്കുന്നത്. ഇതു കൂടാതെ സമരം ചെയ്ത് കമ്പനി പൂട്ടിച്ചെന്ന പേരുദോഷവും. പെപ്സിക്കുവേണ്ടി ഉല്‍പ്പാദനം നടത്തിയ വരുണ്‍ ബ്രൂവറീസ് അടച്ചുപൂട്ടല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. വേതനവര്‍ധന ആവശ്യപ്പെട്ട് കരാര്‍തൊഴിലാളികള്‍ ഫെബ്രുവരിയില്‍ നടത്തിയ സമരത്തില്‍ ഉല്‍പ്പാദനം മുടങ്ങിയിരുന്നു. പിന്നീട് കോവിഡും മറ്റ് കാരണങ്ങള്‍ പറഞ്ഞ് മാനേജ്മെന്റ് ചര്‍ച്ചകള്‍ക്ക് പോലും വന്നിരുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
Read More