ശ്രീജിത് കൃഷ്ണന്കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകക്കേസില്‍ ഇന്നലെ പ്രതികള്‍ക്കുവേണ്ടി ഹാജരായ മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ.സി.കെ.ശ്രീധരന് തങ്ങളെ ചതിക്കുകയായിരുന്നുവെന്ന ആരോപണവുമായി കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബം. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമെന്ന നിലയില്‍ പലവട്ടം ശ്രീധരന് തങ്ങളുടെ വീട്ടില്‍ വന്നിരുന്നതായും ആ സമയങ്ങളിലെല്ലാം കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുത്ത് പരിശോധിച്ചിരുന്നതായും കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന് രാഷ്ട്രദീപികയോട് പറഞ്ഞു. ഏതാനും രേഖകള്‍ അദ്ദേഹത്തിന് കൈമാറുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഇതെല്ലാം കഴിഞ്ഞ ശേഷം അദ്ദേഹം പ്രതികള്‍ക്കുവേണ്ടി ഹാജരായത് തങ്ങളെ ഞെട്ടിച്ചതായി സത്യനാരായണന് പറഞ്ഞു. കേസ് അട്ടിമറിക്കുന്നതിനായി ഉന്നത സിപിഎം നേതാക്കളുടെ ഒത്താശയോടെ നടന്ന ഗൂഢാലോചനയില്‍ ശ്രീധരനും പങ്കാളിയായതായാണ് സംശയിക്കുന്നതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സത്യനാരായണന് അറിയിച്ചു. നേരത്തേ സിപിഎം നേതാക്കളുമായി കച്ചവടം…
Read MoreTag: periya crime
കേസിൽ നീതിയുക്തമായ അന്വേഷണം നടക്കണം; പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റപത്രത്തിൽ പോരായ്മകളുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റപത്രത്തില്‍ പോരായ്മകളുണ്ടെന്ന് ഹൈക്കോടതി. കേസിൽ നീതിയുക്തമായ അന്വേഷണം നടക്കണം എന്നും അങ്ങനെയൊന്ന് നടക്കുന്നുവെന്ന് കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജിഐ പൈപ്പ് കൊണ്ട് അടിക്കുമ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. ഇതോടൊപ്പം കേസ് ഡയറി ഹാജരാക്കാനും പോലീസിനോട് കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ പറഞ്ഞതു കൊണ്ടുമാത്രം വിശദമായി വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Read More