ഓള് ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങി കേരളം. നവംബര്‍ ഒന്നു മുതല്‍ ഇത്തരം പെര്‍മിറ്റിലുള്ള വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് കടക്കണമെങ്കില്‍ പ്രത്യേകം നികുതി നല്‍കേണ്ടിവരും. നികുതി നല്‍കിയില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. കേന്ദ്രീകൃത പെര്‍മിറ്റ് സംവിധാനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ 2021-ല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ഓള് ഇന്ത്യാ പെര്‍മിറ്റ് സംവിധാനം കൊണ്ടുവന്നത്. വാഹന ഉടമകളില്‍നിന്ന് പണംവാങ്ങി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പെര്‍മിറ്റ് നല്‍കും. ഈ തുക പിന്നീട് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കും. ഇത് മൂലം സംസ്ഥാനങ്ങള്‍ക്ക് നികുതി നഷ്ടം ഉണ്ടാകുന്നു എന്ന വാദം സജീവമാണ്. സംസ്ഥാനത്തുള്ള ചില ഓപ്പറേറ്റര്‍മാര്‍ നാഗലാന്‍ഡ്, ഒഡിഷ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്തശേഷം ഓള് ഇന്ത്യാ പെര്‍മിറ്റ് എടുത്ത് കേരളത്തിലേക്ക് ഓടുന്നതായി മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് രജിസ്ട്രേഷന് മാറ്റണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ…
Read More