പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവ് ഉൾപ്പെടെ മൂന്നു പേരെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിൽ. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്, മാതാവിന്റെ അടുപ്പക്കാരായ കോതമംഗലം സ്വദേശി ജോയി (65), ഇടുക്കി സ്വദേശി ഉമാഭവൻ ശേഖർ (49) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന പ്രതിയായ കൊല്ലം സ്വദേശിക്കെതിരേ നീലച്ചിത്രങ്ങൾ പെണ്‍കുട്ടിയെ മൊബൈലിൽ കാണിച്ചതിനാണ് കേസ്. പ്രതികൾ എല്ലാവരും മാതാവിന്റെ കാമുകൻമാരാണെന്നു പോലീസ് രാഷ്ട്രദീപികയോട് പറഞ്ഞു. ഇവർ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. മാതാവിന്റെ അടുത്തെത്തുന്ന ഇവർ കുട്ടിയെയും പീഡനത്തിനു ഇരയാക്കുകയായിരുന്നു. ഈ പീഡനത്തിനു മാതാവ് ഒത്താശ ചെയ്ത് കൊടുത്തിരുന്നു. എതിർക്കുന്പോൾ കുട്ടിയെ മർദിക്കുന്നതും പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇന്നലെ ക്ലാസിലെത്തിയ പെണ്‍കുട്ടിയുടെ മുഖത്ത് മർദിച്ച പാട് കണ്ടതിനെത്തുടർന്ന് അധ്യാപകർ ചോദിച്ചപ്പോഴാണ് വിദ്യാർഥിനി പീഡനവിവരം പറയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം…
Read More