അഞ്ചു വയസുകാരി പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ പെരുമ്പാവൂരിലും ആലുവയിലുമായി മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലും മറ്റും എക്സൈസിന്റെ മിന്നല്‍ റെയ്ഡ്. പെരുമ്പൂര് മേഖലയില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന മേഖലകളില്‍ ഞായറാഴ്ച പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എക്സൈസിന്റെ റെയ്ഡ്. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. ജില്ലയിലെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സംഘങ്ങളായി കുന്നത്തുനാട് സര്‍ക്കിള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ നടത്തി വരുന്ന റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്ലെറ്റ് പരിസരം, ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമായുളള അല്ലപ്ര, കുറ്റിപ്പാടം, മാവിന്‍ചുവട് പ്രദേശങ്ങളില്‍ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടംചേരുന്നത് പോലീസ്…
Read MoreTag: perumbavoor
പെണ്‍വാണിഭം തുടങ്ങിയത് പോക്‌സോ കേസില്‍ അകത്തു പോയ മകനെ രക്ഷിക്കാന്‍ ! ഉപദേശം നല്‍കിയത് ആലുവ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുന്ന സ്ത്രീ ! പെരുമ്പാവൂരിലെ അനാശാസ്യകേന്ദ്രം നടത്തിപ്പുകാരന്റെ വാക്കുകള്‍ ഞെട്ടിക്കുന്നത്…
കൊച്ചി: പെരുമ്പാവൂരില്‍ അനാശാസ്യകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത് പോക്‌സോ കേസില്‍ ജയിലിലായ മകനെ പുറത്തിറക്കാന്‍ വേണ്ടിയാണെന്ന് മുഖ്യനടത്തിപ്പുകാരന്‍ പറഞ്ഞതു കേട്ട് സിഐയുടെ വരെ കണ്ണു തള്ളിപ്പോയി. 13വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളുടെ മകനെ ജയിലില്‍ അടച്ചിരിക്കുന്നത്. അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് മൂന്നു സ്ത്രീകളെയും നടത്തിപ്പുകാരനെയും അടക്കം എട്ടുപേരെയാണ് അറസ്റ്റു ചെയ്തത്. പോക്സോ കേസില്‍ അകത്തായ മകന് ജാമ്യം ലഭിക്കണമെങ്കില്‍ കുറഞ്ഞത് 50,000 രൂപ വേണമെന്ന് അറിഞ്ഞതോടെ ഏത് വിധേനയും പണം കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഈ സമയം ആലുവ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്ന സ്ത്രീയെ പരിചയപ്പെടുകയായിരുന്നു. ഇവരാണ് പെണ്‍ശരീര വിപണിയുടെ സാധ്യതയും ലാഭവും ഇയാള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നത്. സ്ത്രീക്ക് വേണ്ടിയിരുന്നത് ഇടപാടുകാരെ സ്വീകരിക്കാനുള്ള സുരക്ഷിതമായ ഒരു ഇടമായിരുന്നു. അങ്ങനെ ഇവരുടെ ഒത്താശയോടെയാണ് പെരുമ്പാവൂരില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ കേന്ദ്രം തുടങ്ങിയത്. ടൈല്‍ ബിസിനസിനെന്നും പറഞ്ഞ് ഒരു മാസം മുമ്പാണ് ഇവര്‍…
Read Moreപെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; ആറു വര്‍ഷം മുമ്പ് കോതമംഗലത്ത് യുവതിയെ കഴുത്തറത്തു കൊന്ന പ്രതിയ്ക്ക് ജിഷക്കേസുമായി ബന്ധം ? തടവുകാരനില്‍ നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നിര്‍ണായകമായേക്കാവുന്ന വിവരം പുറത്ത്. ആറുവര്‍ഷം മുമ്പ് കോതമംഗലത്ത് യുവതിയെ കൊലപ്പെടുത്തിയത് തന്റെ കൂടെ മൂവാറ്റുപുഴ സബ്ജയിലില്‍ കഴിഞ്ഞയാളാണെന്ന് കഴിഞ്ഞ ദിവസം മോചിതനായ പ്രതി വെളിപ്പെടുത്തിയതോടെയാണ് നിര്‍ണായക വിവരത്തിലേക്കുള്ള വാതില്‍ തുറന്നത്. മാതിരപ്പിള്ളിയില്‍ വിളയാല്‍ ഷോജിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതു ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടയാളാണെന്ന നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതു കോലഞ്ചേരി സ്വദേശി അജിനാണ്. മറ്റൊരു ക്വട്ടേഷന്‍ കേസില്‍ ജയിലില്‍ കഴിഞ്ഞപ്പോഴാണ് തന്റെ കൂടെ താമസിച്ച പ്രതിയില്‍ നിന്ന് ഈ വിവരം ലഭിച്ചതെന്ന് അജിന്‍ പറഞ്ഞു. െ്രെകംബ്രാഞ്ച് അന്വേഷണം ഇഴയുമ്പോഴാണു കേസില്‍ വഴിത്തിരിവാകുന്ന പുതിയ വിവരം ലഭിച്ചിരിക്കുന്നത്. പെരുമ്പാവൂരിലെ ജിഷാക്കേസുമായും പ്രതിക്കു ബന്ധമുണ്ടെന്നുമാണു വിവരം. തന്റെ ജീവനു ഭീഷണിയുണ്ടെന്നും തെളിവുകള്‍ അഭിഭാഷകനെ ഏല്‍പ്പിച്ചതായും അജിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പും ഈ പ്രതിക്കൊപ്പം താമസിച്ചിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു. 2012 ഓഗസ്റ്റ് എട്ടിനു രാവിലെ 10.45 നാണ് സ്വന്തം വീട്ടില്‍ ഷോജിയെ…
Read Moreപല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയോട് ഡെന്റല്‍ ചെയറില്‍ കിടക്കാനാവാശ്യപ്പെട്ട ഡോക്ടര്‍ പിന്നീട് ചെയ്തത്; പെരുമ്പാവൂരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
പല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം. പെരുമ്പാവൂരിലെ വെജിറ്റബിള്‍ ഷോപ്പിങ് കോപ്ലക്സിനു മുകളിലുള്ള ഡോ: ടോംസ് ഡെന്റല്‍ ക്ലിനിക്കില്‍ വച്ചാണു സംഭവം. ക്ലിനിക്കില്‍ എത്തിയ പെണ്‍കുട്ടിയോട് ഡോക്ടര്‍ ടോംസ് അപമര്യാദയായി പെരുമാറുകയായിരുന്നു. കഴിഞ്ഞ ഒരുമാസമായി പെണ്‍കുട്ടി ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നു. പെണ്‍കുട്ടി ഇന്നു തുടര്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍ പെണ്‍കുട്ടിയോടു ഡെന്റല്‍ ചെയറില്‍ കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയുടെ സമീപത്ത് എത്തിയ ഇയാള്‍ വസ്ത്രമഴിച്ച് സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തു എന്നാണ് പരാതി. ഡോക്ടര്‍ ഇത്തരത്തില്‍ പെരുമാറുന്നതു കണ്ടു പരിഭ്രാന്തയായ പെണ്‍കുട്ടി നിലവിളിച്ചു കൊണ്ടു പുറത്തേയ്ക്ക് ഓടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി സംഭവം സഹോദരനെ അറിയിച്ചു. തുടര്‍ന്നു പോലീസിലും പരാതിപ്പെട്ടു. പെണ്‍കുട്ടിയുടെ പരാതിപ്രകാരം ഡോ.ടോംസിനെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഡോ: ടോംസ് എന്നു വിളിക്കുന്ന തോമസ് കുര്യക്കോസിന് പെരുമ്പാവൂരിലും കുറുപ്പുംപടിയിലും ആശുപത്രിയുണ്ട്. …
Read Moreഎന്തു കൊണ്ട് ജിഷയുടെ മൃതദേഹം പാതിരാത്രിയില്‍ ആരുമറിയാതെ സംസ്‌കരിച്ചു ? കേരളത്തെ ഏറെ ചിന്തിപ്പിച്ച ചോദ്യത്തിനുള്ള ഉത്തരം വെളിപ്പെടുമ്പോള്‍…
കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് അവസാനഘട്ടത്തിലെത്തുമ്പോള്‍ ആരുമറിയാത്ത കഥകള്‍ പങ്കുവച്ച് ബന്ധുക്കള്‍. അതിദാരുണമായി കൊലചെയ്യപ്പെടുകയും നാട്ടുകാരും പൊതുസമൂഹവും ജിഷയ്ക്കു നീതിലഭിക്കാനായി നിലകൊള്ളുകയും ചെയ്തിട്ടും തങ്ങള്‍ ആഗ്രഹിച്ചതുപോലെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്തതിന്റെ ദുഖമാണ് ബന്ധുക്കള്‍ പങ്കുവയ്ക്കുന്നത്. മൃതദ്ദേഹം മറവ് ചെയ്യാന്‍ ആറടി മണ്ണ് ഇരന്നപ്പോള്‍ കൂടപ്പിറപ്പുകള്‍ തള്ളിപ്പറഞ്ഞത് പിതാവ് പാപ്പുവിന്റെ ഉള്ളിലെ കെട്ടടങ്ങാത്ത വേദനയായി ഇന്നും നിലനില്‍ക്കുന്നു. ഒരു ദിവസത്തേക്ക് ഫ്രീസര്‍ വാടക നല്‍കാന്‍ പണമില്ലാതെ കണ്‍മുന്നിലുള്ള തുണിക്കെട്ടില്‍ വെള്ളപുതപ്പിച്ച് കണ്‍മുന്നില്‍ കിടത്തിയിട്ടുള്ള ജിഷയുടെ ജഡത്തെ നോക്കി പിതൃസഹോദരന്‍ അയ്യപ്പന്‍കുട്ടി മനസ്സാ’മാപ്പ’പേക്ഷിക്കുന്നത് കണ്ടത് ഒപ്പമുണ്ടായിരുന്ന ചിലര്‍ മാത്രം. ഒടുവില്‍ ചീഞ്ഞുനാറുന്നതിന് മുമ്പേ സംസ്‌കാരം നടത്താന്‍ ഇയാളും കൂട്ടരും നടത്തിയ നെട്ടോട്ടവും കഷ്ടപ്പാടും അടുത്തുനിന്ന് കണ്ടറിഞ്ഞവരും ചുരുക്കമാണ്. ഇതൊക്കെ ഇവരുടെ മനസില്‍ തീരാ വേദനയായി ബാക്കി നില്‍ക്കുന്നു. ഇതിലേക്കായി രാജേശ്വരിയെ പ്രവേശിപ്പിച്ചിരുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇവരുടെ സഹോദരന്‍…
Read Moreഅവശയായതിനെത്തുടര്‍ന്ന് വെള്ളം ചോദിച്ചപ്പോള്‍ മദ്യം കൊടുത്തു; ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ജനനേന്ദ്രിയത്തില്‍ പല തവണ കുത്തി; ജിഷയുടെ ഘാതകന് വധശിക്ഷ ഉറപ്പാകുന്നതിങ്ങനെ…
പെരുമ്പാവൂര്‍: കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍. രാജ്യം ഉറ്റുനോക്കിയ കേസിലെ പ്രതി ശിക്ഷിക്കപ്പെടുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രോസിക്യൂഷന്‍. ജിഷ കൊല്ലപ്പെടുന്ന സമയത്ത് സംഭവപ്രദേശത്തിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിസ്താരം ഏറെക്കുറെ പൂര്‍ത്തിയായി.രണ്ടു കാര്യങ്ങളൊഴിച്ച് കാര്യമായി പഴുതുകളില്ലാത്ത കുറ്റപത്രമാണ് കേസില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആളൂരിന്റെ നിഗനമം. കൊലക്കുള്ള കാരണവും കൊല്ലാനുപയോഗിച്ച ആയുധം കണ്ടെടുത്തതും സംബന്ധിച്ച് പ്രൊസിക്യൂഷന്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയ വസ്തുതകള്‍ യാഥാര്‍ത്ഥ്യമല്ലന്ന വാദമാണിപ്പോള്‍ പ്രതിഭാഗം മുന്നോട്ട് വച്ചിട്ടുള്ളത്. കൃത്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ പ്രതികളുണ്ടെന്ന വാദവും പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കാന്‍ പ്രോസിക്യൂഷന്‍ പെടാപ്പാട് പെടേണ്ടിവരും. അമിറുളിന്റെ സുഹൃത്ത് അനാറിന്റെ പങ്ക്, ജിഷയുടെ വീട്ടിലെ പ്ലാസ്റ്റിക് ജാറില്‍ കണ്ട വിരലടയാളം തുടങ്ങി കൊലയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രധാന വിഷയങ്ങളില്‍…
Read More