പലര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. ചിലരാവട്ടെ സ്വന്തം മക്കളെപ്പോലെയാണ് വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുന്നത്. ഇത്തരത്തില്‍ സ്നേഹിക്കുന്ന വളര്‍ത്തു മൃഗങ്ങളെ നഷ്ടമാവുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. വീട് വിട്ടു പോകുന്നതും ആരെങ്കിലും തട്ടിക്കൊണ്ടു പോകുന്നതുമായ വളര്‍ത്തുമൃഗങ്ങളെ കണ്ടെത്താന്‍ ഉടമകള്‍ പാരിതോഷികം പ്രഖ്യാപിക്കുന്നതും പതിവാണ്. ഇപ്പോഴിതാ മീററ്റില്‍ തന്റെ വളര്‍ത്തുനായ കാണാതായ വിവരം അറിഞ്ഞ് ലണ്ടനിലെ ജോലിയില്‍ നിന്ന് അവധിയെടുത്ത് വീട്ടിലെത്തിയിരിക്കുകയാണ് ഒരു യുവതി. കുടുംബത്തിനൊപ്പം നായയെ അന്വേഷിക്കാനാണ് യുവതി എത്തിയത്. മീററ്റ് സ്വദേശിയായ ബിസിനസുകാരന് ദിനേശ് മിശ്രയുടെ വളര്‍ത്തുനായ ആയ ‘ഓഗസ്റ്റിനെ’യാണ് സെപ്തംബര്‍ 24 മുതല്‍ കാണാതായിരിക്കുന്നത്. എട്ടു വയസ്സുള്ള മിക്സ് ബ്രീഡ് ആണ് ഓഗസ്റ്റ്. 24ന് വൈകിട്ട് മീററ്റിലെ ഗ്യാംഖന ഗ്രൗണ്ടില്‍ നിന്നാണ് ഓഗസ്റ്റ് അപ്രത്യക്ഷനായത്. കാണാതാകുമ്പോള്‍ കഴുത്തില്‍ മഞ്ഞ നിറമുള്ള കോളറും ഉണ്ടായിരുന്നു. ഓഗസ്റ്റിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദിനേശ് മിശ്ര…
Read MoreTag: pet dog
മരണം കാത്ത് വളര്‍ത്തുനായ ! അവസാന നാളുകളില്‍ ശ്രുശ്രൂഷിക്കാന്‍ അമേരിക്കയില്‍ നിന്ന് പറന്നെത്തി 27കാരി…
അവശതയനുഭവിക്കുന്ന വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്ന പ്രവണതയാണ് കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തയാകുകയാണ് ഗ്രീഷ്മ എന്ന 27 വയസ്സുള്ള തിരുവനന്തപുരം സ്വദേശിനി. അസുഖ ബാധിതനായ വളര്‍ത്തുനായ ഇനി അധികം നാള് ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ ഗ്രീഷ്മ, അവസാന നാളുകളില്‍ ശ്രൂശ്രൂഷിക്കാന്‍ അമേരിക്കയില്‍ നിന്ന് പറന്നെത്തുകയായിരുന്നു. നോര്‍ത്ത് കരോളിനയില്‍ താമസിക്കുന്ന ഗ്രീഷ്മയ്ക്ക് നാട്ടില്‍ വരാന്‍ പ്രത്യേകിച്ച് പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ തലസ്ഥാനത്ത് പറന്നെത്തുകയായിരുന്നു. ഓമനയായ ടോമിയുടെ അവസാന നാളുകളില്‍ കൂടെ ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഗ്രീഷ്മ. ടോമിയുടെ അവസാന 15 നാളുകളിലാണ് ഗ്രീഷ്മ കൂടെ ഉണ്ടായിരുന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രണ്ടു നാടന്‍ പട്ടികളെ മുന്‍ ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസറായ ജി ഹരികുമാര്‍ ദത്തെടുത്തത്. ഇവയ്ക്ക് ടോമിയെന്നും ജെറിയെന്നും പേരുനല്കി. ജെറിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ വൃക്ക സംബന്ധമായ രോഗം പിടിപെട്ടു. വൃക്ക മാറ്റിവെയ്ക്കല്‍ മാത്രമാണ്…
Read Moreഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ കുടുക്കിയത് വളര്‍ത്തുനായ ! വളര്‍ത്തുനായ കാലില്‍ കടിച്ചു പിടിച്ചപ്പോള്‍ നാട്ടുകാര്‍ വന്ന് പ്രതിയെ കൈകാര്യം ചെയ്തു…
ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കുടുക്കിയത് വളര്‍ത്തുനായ. കോയമ്പത്തൂര്‍ സെല്‍വപുരത്താണ് സംഭവം. 30കാരിയെ പീഡിപ്പിച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ദിലീപ്കുമാര്(29) എന്നയാളാണ് വളര്‍ത്തുനായയുടെ ശൗര്യത്തിനു മുമ്പില്‍ കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മാനസിക വൈകല്യമുള്ള യുവതി സഹോദരന്റെ വീടിന് സമീപം ചെറിയ ഷെഡ്ഡിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സ്വര്‍ണപ്പണിക്കാരനായ ദിലീപ്കുമാര് യുവതി താമസിക്കുന്ന ഷെഡ്ഡിലെത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവമാരും അറിഞ്ഞിരുന്നില്ല. പിന്നീട് രാത്രിയായിട്ടും യുവതിയുടെ ഷെഡ്ഡില്‍ വെളിച്ചമോ മറ്റോ കാണാതിരുന്നതോടെ സമീപത്ത് താമസിക്കുന്ന സഹോദരനും വീട്ടുകാരും പരിശോധിച്ചപ്പോഴാണ് വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ കണ്ടത്. ഒളിച്ചിരുന്ന ദിലീപ്കുമാര് ഓടിരക്ഷപ്പെട്ടെങ്കിലും ഇവരുടെ വീട്ടിലെ വളര്‍ത്തുനായ ഇയാളുടെ പിന്നാലെ ഓടുകയും കാലില്‍ കടിക്കുകയും ചെയ്തു. ജീന്‍സ് പാന്റില്‍ കടിച്ച നായ പ്രതിയെ ഓടാന്‍ അനുവദിക്കാതെ തടയുകയായാരിരുന്നു. പിന്നാലെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ദിലീപ്കുമാറിനെ പിടികൂടി. പ്രതിയെ…
Read Moreനായ വന്നതോടെ ഭര്‍ത്താവിന് പെരുത്ത സന്തോഷം ! താന്‍ പോയാല്‍ ഭര്‍ത്താവും നായയും കൂടി വീട്ടില്‍ എന്തു ചെയ്യുകയാണെന്ന സംശയത്തെത്തുടര്‍ന്ന് യുവതി ഒളികാമറ വച്ചു;കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍…
താന്‍ രാവിലെ ജോലിയ്ക്കു പോകുമ്പോള്‍ വീട്ടില്‍ തനിച്ചാകുന്ന ഭര്‍ത്താവ് എങ്ങനെ ഇത്ര സന്തോഷവാനായി ഇരിക്കുമെന്നായിരുന്നു ഒരു യുവതിയുടെ സംശയം. മാത്രമല്ല വീട്ടില്‍ ഒരു നായ വന്നതിനു ശേഷമാണ് ഈ മാറ്റമെന്നും അവര്‍ നിരീക്ഷിച്ചു. ഇതേത്തുടര്‍ന്ന് ഇരുവരെയും നിരീക്ഷിക്കാന്‍ അവര്‍ ചെയ്തത് വീട്ടില്‍ ഒരു ഒളികാമറ വയ്ക്കുകയാണ്. വീട്ടില്‍ ഇരുന്നു കൊണ്ട് ഒരു കമ്പനിയ്ക്കായി ഓണ്‍ലൈന്‍ വര്‍ക്ക് ചെയ്യുന്ന ഭര്‍ത്താവിന് ഒരു വിരസതയും അനുഭവപ്പെടാത്തതാണ് യുവതിയെ സംശയാലുവാക്കിയത്. പണ്ടൊക്കെ ഭര്‍ത്താവിന് ഇത്രക്ക് സന്തോഷം ഇല്ലായിരുന്നു നായ വന്ന ശേഷമാണ് ഇത്ര സന്തോഷം താന്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ നായയും ഇദ്ദേഹവും കൂടി എന്ത് ആയിരിക്കും ചെയ്യുന്നത് എന്നായിരുന്നു അവരുടെ സംശയം. എന്നാല്‍ വീഡിയയോയില്‍ പതിഞ്ഞത് ഭര്‍ത്താവും നായയും തമ്മിലുള്ള സ്നേഹത്തിന്റെ ദൃശ്യങ്ങളായിരുന്നു. ദിവസം മുഴുവന്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്തിട്ടും തന്റെ ഭര്‍ത്താവിന് ഒട്ടും മടുപ്പ് തോന്നാത്തത് ഇത്…
Read Moreവ്യത്യസ്ഥനാമൊരു ഓട്ടോക്കാരനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല ! നന്മയുടെ വിളനിലമായ ഓട്ടോറിക്ഷ ഡ്രൈവറെക്കുറിച്ചറിയാം…
നായയെ ഉപേക്ഷിക്കാനായി കാറിന്റെ പുറകില്‍ കെട്ടിവലിച്ച മലയാളിയുടെ വീഡിയോ കുറച്ചു ദിവസം മുന്‍പ് വൈറലായിരുന്നു. എന്നാല്‍ നായയെ നോക്കാന്‍ വീട്ടില്‍ ആളില്ലാത്തിന്റെ പേരില്‍ അതിനെ കൂടെകൊണ്ടുനടക്കുന്ന ഒരു ഓട്ടോഡ്രൈവറുടെ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പൂന സ്വദേശിയായ ഹര്‍വീന്ദര്‍ സിംഗാണ് നായയുമായി ഓട്ടോ ഓടിക്കുന്നത്. ഹര്‍വീന്ദറിന്റെ മകനാണ് നായയെ വീട്ടില്‍ കൊണ്ടുവന്നത്. എന്നാല്‍ നായയെ നോക്കാന്‍ വീട്ടില്‍ ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ഹര്‍വീന്ദര്‍ നായയെ കൂടെ കൂട്ടിയത്. റോണിയെന്നാണ് നായയ്ക്ക് പേരിട്ടിരിക്കുന്നത്.നായയ്ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവുമെല്ലാം ഓട്ടോയില്‍ കരുതിയിട്ടുണ്ട്. ഹര്‍വീന്ദറിന്റെ ഓട്ടോയില്‍ യാത്ര ചെയ്ത മഞ്ജരി പ്രഭുവെന്ന യാത്രക്കാരി സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹര്‍വീന്ദര്‍ സിംഗും നായയും സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
Read Moreഭക്ഷണം കൊടുക്കാനെത്തി; വീട്ടിലെ നായക്കുട്ടിയുമായി സൊമാറ്റോ ഡെലിവറി ബോയി ‘മുങ്ങി’ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി സൊമാറ്റോ ഡെലിവറി ബോയ് വീട്ടില്‍ പറന്നെത്തി ! പക്ഷെ തിരികെ പോയത് വീട്ടിലെ നായ്ക്കുട്ടിയെയും അടിച്ചെടുത്ത്…
ലഭിക്കുന്ന ഓര്‍ഡര്‍ എത്രയും വേഗം ഉപഭോക്താക്കള്‍ക്കെത്തിക്കുന്നതാണ് ഡെലിവറി ബോയിമാരുടെ ചുമതല. എന്നാല്‍ സൊമാറ്റോയിലെ ഡെലിവറി ബോയ് ഭക്ഷണം എത്തിച്ചു നല്‍കിയിട്ട് തിരികെ പോയത് വീട്ടുകാരുടെ ഓമനയായ നായ്ക്കുട്ടിയെയും കൊണ്ടാണ്. പൂനെയില്‍ താമസിക്കുന്ന ദമ്പതികളുടെ പ്രിയപ്പെട്ട നായക്കുട്ടി ഡോട്ടുവിനെയാണ് സൊമാറ്റോക്കാരന്‍ അടിച്ചോണ്ടു പോയത്. തിളാഴ്ചയാണ് ഡോട്ടുവിനെ കാണാതായ വിവരം ഉടമയായ വന്ദന ഷാ അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അുസരിച്ച് കാണാതാകുന്നതിന് മുമ്പ് വരെ വീട്ടിലും പരിസരത്തുമായി ഓടിക്കളിച്ച് നടക്കുകയായിരുന്നു ഡോട്ടു. കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നായക്കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവര്‍ സമീപത്തെ വീടുകളിലും റോഡിലും നായയെ തെരഞ്ഞു. പിന്നീട് ഇവര്‍ നായക്കുട്ടിയെ കാണാനില്ലെന്നു കാട്ടി പോലീസില്‍ പരാതി നല്കി. വീടിന് പരിസരപ്രദേശങ്ങളില്‍ ഭക്ഷണവുമായെത്തിയ ഡെലിവറി ബോയ്സിനോട് ഡോട്ടുവിനെക്കുറിച്ച് തെരക്കിയപ്പോഴാണ് സൊമാറ്റോയിലെ ഒരു ഡെലിവറി ബോയിയുടെ കൈവശം നായയെ കണ്ടതായി വിവരം ലഭിച്ചത്. തുഷാര്‍ എന്ന സൊമാറ്റോ ഡെലിവറി ബോയിയാണ്…
Read Moreഇവള് വെറും റാണിയല്ല… നാലുപേരുടെ ജീവിതം തിരികെ തന്ന മഹാറാണി; വളര്‍ത്തുനായ രക്ഷിച്ചത് കുടുംബത്തിലെ നാലുപേരുടെ ജീവന്
ഈ നിമിഷം ജീവിച്ചിരിക്കുന്നതിന് മേരിക്കുട്ടിയും കുടുംബവും മാസം മുന്‍പ് വീട്ടില്‍ വന്നു കയറിയ റാണിയെന്ന നായയ്ക്കു നന്ദി പറയുകയാണ്. അവള് ഇല്ലായിരുന്നെങ്കില്‍ ഇവര്‍ ഒരു പക്ഷെ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. നെടുംകുന്നം തൊട്ടിക്കല്‍ ചെരുവില്‍ മേരിക്കുട്ടിയും മകള്‍ പ്രിയയും പേരക്കുട്ടികളായ ഹൃദ്യ, വേദ എന്നിവരുമാണ് വളര്‍ത്തുനായ കാരണം വൈദ്യുതഘാതമേല്ക്കാതെ രക്ഷപ്പെട്ടത്. കനത്ത മഴയിലും കാറ്റിലും തേക്ക് ഒടിഞ്ഞു വീണ് വൈദ്യുത ലൈന്‍ പൊട്ടി റോഡില്‍ വീണതറിയാതെയാണ്, തൊട്ടിക്കലെ കടയടച്ച് ഇവര്‍ വീട്ടിലേക്ക് തിരിച്ചത്. മുന്പില് നടന്ന നായ വൈദ്യുതഘാതമേറ്റ് തെറിച്ചുവീണു. എന്നാല്‍ ഇതൊന്നുമറിയാതെ ഇവര്‍ മുമ്പിലേക്ക് നീങ്ങിയപ്പോള്‍ നായ കുരച്ചു കൊണ്ട ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് ടോര്‍ച്ചടിച്ച് പരിശോധിച്ചപ്പോഴാണ് ലൈന്‍ പൊട്ടിയത് കണ്ടത്. കറുകച്ചാലിലെ കെഎസ്ഇബിയില്‍ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്തു. വൈദ്യുതഘാതമേറ്റതിനു പിന്നാലെ ഓടിപ്പോയ നായയെ കാണാത്ത വിഷമത്തിലായിരുന്നു വീട്ടുകാര്‍. ഒടുവില്‍ ഇന്നലെ…
Read Moreഒറ്റയ്ക്കു താമസിച്ച വൃദ്ധന്റെ മൃതദേഹം വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കി;തിരുവനന്തപുരത്ത് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
തിരുവനന്തപുരം: വീട്ടില്‍ തനിയെ താമസിച്ചിരുന്ന വൃദ്ധന് മരിച്ചതിനെത്തുടര്‍ന്ന് മൃതദേഹം വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കി. കല്ലറ വെള്ളംകുടി തടത്തരികത്തു വീട്ടില്‍ രംഗനാഥനാചാരി(86)ക്കാണു ദാരുണാന്ത്യം സംഭവിച്ചത്. അടുത്ത ബന്ധുക്കളാരുമില്ലാത്ത രംഗനാഥനാശാരി ആറുവര്‍ഷമായി ഒറ്റയ്ക്കാണു താമസം. ഒന്നിലേറെ വളര്‍ത്തു നായ്ക്കളായിരുന്നു ഇദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ പലഭാഗങ്ങളും നായ്ക്കള്‍ ഭക്ഷിച്ചു. വളര്‍ത്തു നായ്ക്കളാണ് ശരീരം ഭക്ഷിച്ചതെന്ന് പോലീസാണ് വെളിപ്പെടുത്തിയത്.
Read Moreഫേസ്ബുക്ക് കൊണ്ട് ഇങ്ങനെയും ഗുണം ! കഴുകന് റാഞ്ചിയ വളര്‍ത്തു നായയെ മോണിക്കയ്ക്കു തിരികെ ലഭിക്കാന്‍ സഹായകമായത് ഫേസ്ബുക്ക്; എങ്ങനെയെന്നറിയണോ…
കഴുകന് റാഞ്ചിയ വളര്‍ത്തുനായയെ ഒരു ദിവസത്തിനു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ മോണിക്ക ന്യൂഹാര്‍ഡ് എന്ന യുവതിയുടെ വളര്‍ത്തുനായയായ സോയെയാണ് പുതുവര്‍ഷരാവിന്റെ പിറ്റേ ദിവസം കഴുകന് റാഞ്ചിക്കൊണ്ടുപോയത്. എങ്ങനെയെങ്കിലും സോയെ രക്ഷിക്കാനും മനസിലെ ദുഃഖം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാനുമായി ഈ സംഭവം മോണിക്ക ഫേസ്ബുക്കില്‍ പങ്കുവെച്ചു. സത്യത്തില്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് സോയെ തിരികെ ലഭിക്കുവാന്‍ മോണിക്കയെ സഹായിക്കുകയായിരുന്നു. കാരണം കിലോമീറ്ററുകളുകള്ക്ക് അപ്പുറം മറ്റൊരാള്‍ക്ക് സോയെ നിലത്തു വീണ നിലയില്‍ ലഭിച്ചിരുന്നു. ഇവര്‍ വീട്ടില്‍ കൊണ്ടുപോയ സോയെയ്ക്ക് ഭക്ഷണവും മറ്റും നല്കി സംരക്ഷിച്ചിരിക്കുന്പോഴാണ് മോണിക്കയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇവര്‍ കാണുന്നത്. ഉടന്‍ തന്നെ മോണിക്കയുമായി ബന്ധപ്പെട്ട ഇവര്‍ സോയെ കൈമാറുകയും ചെയ്തു. പതിനഞ്ച് മണിക്കൂറികള്‍ക്ക് ശേഷം സോയയെ തിരികെ ലഭിച്ച സന്തോഷവാര്‍ത്ത അവര്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ മോണിക്കയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read More