വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയ്ക്ക് നല്കുന്ന ജീവനാംശത്തില്‍ നിന്ന് വളര്‍ത്തുനായ്ക്കളെ ഒഴിവാക്കാനാവില്ലെന്ന് കോടതി. ഭാര്യയ്ക്ക് നല്കുന്ന ജീവനാംശ തുകയില്‍ നിന്ന് വളര്‍ത്തുനായകളുടെ സംരക്ഷണത്തിലുള്ള തുക ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് ബാന്ദ്ര മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇക്കാര്യം പറഞ്ഞത്. വളര്‍ത്തുമൃഗങ്ങളും മാന്യമായ ഒരു ജീവിതശൈലിയുടെ ഭാഗമാണെന്നും തകര്‍ന്ന ബന്ധങ്ങളുടെ ഫലമായി ഉണ്ടായ വൈകാരികമായ അസന്തുലിതാവസ്ഥ നികത്തി മനുഷ്യര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ അവ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. 1986 ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ വേര് പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു പെണ്‍മക്കളുണ്ടെങ്കിലും അവര്‍ വിദേശത്താണ്. ഗാര്‍ഹിക പീഡനം ആരോപിച്ച്, പ്രതിമാസം 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് 55കാരിയായ ഭാര്യ കോടതിയെ സമീപിച്ചത്. വരുമാനമില്ലെന്നും ആരോഗ്യനില മോശമാണെന്നതിനുമൊപ്പം മൂന്ന് റോട്ട് വീലര്‍ വളര്‍ത്തു നായ്ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000…
Read MoreTag: pet dogs
ജാങ്കോ നീയറിഞ്ഞോ ഞാന്‍ പെട്ടു ! ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ വളര്‍ത്തു നായ്ക്കളെ പിടിച്ചെടുത്ത് ഹോട്ടലുകള്‍ക്ക് കൈമാറാന്‍ ഉത്തരവിട്ട് കിം…
ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ നായ്സ്നേഹികളുടെ ചങ്കുപൊള്ളിക്കുന്ന ഉത്തരവുമായി കിം ജോങ് ഉന്‍. ഭക്ഷ്യക്ഷാമം നേരിടുന്നതിനായി ജനങ്ങള്‍ തങ്ങളുടെ വളത്തു നായ്ക്കളെ വിട്ടുനല്‍കണമെന്ന് കിം ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന വളര്‍ത്തു നായ്ക്കളെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില വളര്‍ത്തു നായ്ക്കളെ സര്‍ക്കാര്‍ മൃഗശാലയിലേക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലെ ചില ഭാഗങ്ങളിലും പട്ടിയിറച്ചി ജനങ്ങളുടെ ഇഷ്ടപ്പെട്ട വിഭവമാണ്. ഉത്തരകൊറിയയില്‍ വളര്‍ത്തു നായ്ക്കളുടെ ഉടമസ്ഥാവകാശം കിം ജോങ് ഉന്‍ നേരത്തെ നിരോധിച്ചിരുന്നു. രാജ്യത്ത് നായ്ക്കളെ വളര്‍ത്തുന്നത് ‘ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണത’യാണെന്ന് കിം നേരത്തെ പറഞ്ഞതായും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പറയുന്നു. കിം ജോങിന്റെ നിര്‍ദേശ പ്രകാരം വളത്തു നായ്ക്കളുള്ള വീടുകള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഉടമകള്‍ സ്വമേധയാ നായ്ക്കളെ വിട്ടുനല്കിയില്ലെങ്കില് അധികൃതര്‍ ബലം പ്രയോഗിച്ച് ഇവയെ…
Read More