ബലാത്സംഗ കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിന് അഭിഭാഷകന് 25,000 രൂപ പിഴയിട്ടു ബോംബെ ഹൈക്കോടതി. വിവേചന ബുദ്ധിയില്ലാത്ത പ്രവൃത്തിയാണ് അഭിഭാഷകന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു. ഭര്‍ത്താവിന് എതിരായ ബലാത്സംഗ കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് കോടതിയെ സമീപിച്ചത്. ഇതിനൊപ്പം തെളിവായി സമര്‍പ്പിച്ച ചിത്രങ്ങളാണ് കോടതിയെ ചൊടിപ്പിച്ചത്. രജിസ്ട്രിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജികള്‍ വിവിധ വകുപ്പുകളിലൂടെ കടന്നുപോവുന്നുണ്ടെന്ന് അഭിഭാഷകര്‍ മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞു. നിരവധി പേര് ഈ ഫോട്ടോഗ്രാഫുകള്‍ കാണും. അതുവഴി ബന്ധപ്പെട്ട കക്ഷികളുടെ സ്വകാര്യതയാണ് ഹനിക്കപ്പെടുന്നത്. ഹര്‍ജിയില്‍നിന്നു ഫോട്ടോകള്‍ നീക്കാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. അഭിഭാഷകരുടെ ഭാഗത്തുനിന്നു കുറെക്കൂടി വിവേകത്തോടെയുള്ള പെരുമാറ്റം കോടതി പ്രതീക്ഷിക്കുന്നതായും ബെഞ്ച് പറഞ്ഞു.
Read MoreTag: petition
കെഎസ്ആര്‍ടിസിയ്ക്ക് ശമ്പളം നല്കാന് ബാധ്യത തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ ! വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍…
കെഎസ്ആര്‍ടിസിയ്ക്ക് അടിയന്തരമായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശമ്പളപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 103 കോടി രൂപ അനുവദിക്കണം എന്ന ജസ്റ്രിസ് ദേവന് രാമചന്ദ്രന്റെ വിധിയ്ക്കെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രകാരം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനായി അന്‍പത് കോടി വീതവും ഉത്സവബത്തയായി മൂന്ന് കോടിയും സെപ്തംബര്‍ ഒന്നാം തീയതിയ്ക്കകം അനുവദിക്കണമെന്നാണ്. ഇതിനെതിരായ ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുളള ബാധ്യത തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. കോര്പറേഷന് നിയമപ്രകാരം രൂപീകരിച്ചതാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ മറ്റ് ബോര്‍ഡ്, കോര്പറേഷനുകള്ക്കുളള പരിഗണന മാത്രമേ കെഎസ്ആര്‍ടിസിയ്ക്കും സര്‍ക്കാരിന് നല്കാന് കഴിയൂ എന്നും അതിനാല്‍ ഈ ഉത്തരവ് റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം. ഇതിനിടെ കെഎസ്ആര്‍ടിസിയില്‍ ഇന്ന് പെന്ഷന് വിതരണം മുടങ്ങിയിരിക്കുകയാണ്. കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് സാങ്കേതിക തകരാര്‍ മൂലം പെന്ഷന് വിതരണം മുടങ്ങിയത്.…
Read Moreജോജു കുടുങ്ങുമോ ? ഒരു വാഹനം ഹരിയാന രജിസ്‌ട്രേഷന്‍;മറ്റൊന്നിലുള്ളത് ഫാന്‍സി നമ്പര്‍ പ്ലേറ്റ്; നടനെതിരേ പരാതി നല്‍കി കളമശ്ശേരി സ്വദേശി…
യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇതിനിടയില്‍ ജോജു നിയമം പാലിക്കാതെയാണ് രണ്ടു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് കളമശേരി സ്വദേശി മനാഫ് പുതുവായില്‍ എറണാകുളം ആര്‍ടിഒയ്ക്കു പരാതി നല്‍കി. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണു ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നു പരാതിയില്‍ പറയുന്നു. മറ്റൊരു കാര്‍ ഹരിയാന റജിസ്‌ട്രേഷനിലുള്ളതാണ്. കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ റജിസ്‌ട്രേഷന്‍ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പി.എം.ഷെബീര്‍ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറി. ഇതു കൂടാതെ കോണ്‍ഗ്രസിന്റെ ഉപരോധത്തിനെതിരേ പ്രതിഷേധിച്ച ജോജു മാസ്‌ക് ധരിക്കാതെ പൊതുയിടത്തില്‍ ഇറങ്ങിയെന്നാണ് മറ്റൊരു ആരോപണം. കോവിഡ്…
Read Moreറിയ ചക്രബര്‍ത്തിയ്ക്കും കുടുംബത്തിനുമെതിരേ പരാതി നല്‍കി സുശാന്തിന്റെ പിതാവ്; സാമ്പത്തികമായും മാനസികമായും സുശാന്തിനെ ചൂഷണം ചെയ്തുവെന്ന് ആരോപണം…
ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയ്ക്കും കുടുംബത്തിനുമെതിരേ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സുശാന്ത് ആത്മഹത്യ ചെയ്യാന്‍ കാരണം ഇവരാണെന്ന് സുശാന്തിന്റെ പിതാവ് ആരോപിക്കുന്നു. സുശാന്തിനെ സാമ്പത്തികപരമായും മാനസികപരമായും തളര്‍ത്തിയത് റിയ ആണെന്നാണ് പിതാവിന്റെ ആരോപണം. പിന്നാലെ പരാതി നല്‍കുകയായിരുന്നു. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ജൂണ്‍ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സഞ്ജയ് ലീല ബന്‍സാലി, ആദിത്യ ചോപ്ര എന്നിവരടക്കം ബോളിവുഡിലെ നാല്‍പ്പതോളം സിനിമാപ്രവര്‍ത്തകരെ ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ റിയയുടെയും മൊഴിയുമെടുത്തിരുന്നു. സുശാന്തിന്റെ മരണ ശേഷം തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് റിയയും വെളിപ്പെടുത്തിയിരുന്നു. നടന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് റിയ രംഗത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായെ ട്വീറ്റ് ചെയ്താണ് അന്വേഷണം ആവശ്യപ്പെട്ടത്.
Read More