പെട്രോള്‍ പമ്പില്‍ നിന്ന് 3,000 രൂപയ്ക്ക് ഡീസല്‍ അടിച്ചതിനുശേഷം പണം നല്‍കാതെ പമ്പ് ജീവനക്കാരനെ കബളിപ്പിച്ച് കാറുടമ മുങ്ങി. ചങ്ങരംകുളത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ചങ്ങരംകുളം തൃശൂര്‍ റോഡിലെ പെട്രോള്‍ പമ്പില്‍ കാറിലെത്തിയ സംഘം 3000 രൂപക്ക് ഡീസല്‍ അടിക്കുകയായിരുന്നു. ഡീസല്‍ അടിച്ച് കഴിഞ്ഞതിന്റെ തൊട്ടടുത്ത നിമിഷം തന്നെ വാഹനം അമിത വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു. പമ്പ് ജീവനക്കാരന് പിറകെ ഓടിയെങ്കിലും കാര്‍ നിര്‍ത്തിയില്ല. സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ജീവനക്കാരെ പറ്റിച്ച് കടന്ന് കളഞ്ഞത്. കാറിന്റെ നമ്പര്‍ മാറ്റം വരുത്തിയ നിലയിലാണ്. പമ്പുടമ ചങ്ങരംകുളം പോലീസില്‍ പരാതി നല്കി.
Read MoreTag: petrol
കുറച്ച് എണ്ണയെടുത്തിട്ടുണ്ട്…ഗതികേടു കൊണ്ടാണ് ! ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയ ശേഷം 10 രൂപയും കുറിപ്പും വച്ച് അജ്ഞാതന്‍
റോഡില്‍ പാര്‍ക്ക്ചെയ്ത ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത ശേഷം രണ്ടു നാണയത്തുട്ടുകള്‍ക്കൊപ്പം അജ്ഞാതന്‍ അവശേഷിപ്പിച്ച മാപ്പ് ചോദിക്കല്‍ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വഴിയില്‍വച്ച് പെട്രോള്‍ തീര്‍ന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോള്‍ ബൈക്കില്‍നിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ്, ബൈക്കില്‍ വച്ചിട്ടു പോയ കുറിപ്പിലുള്ളത്. ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കില്‍ വച്ചിട്ടുണ്ട്. കോഴിക്കോട് ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയല്‍ കോളജ് ഓഫ് ഫാര്‍മസിയില്‍ അധ്യാപകനായ അരുണ്ലാലിനാണ് രസകരമായ അനുഭവമുണ്ടായത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് വിവിധ ഗ്രൂപ്പുകളിലൂടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. കോഴിക്കോട് ബൈപ്പാസില്‍ പാര്‍ക്ക് ചെയ്തിരുന്ന എന്റെ ബുള്ളറ്റിലാണ് ആരോ കുറിപ്പ് എഴുതിവച്ചു പോയത്. കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നന് കുറിപ്പും അതിനൊപ്പമുണ്ടായിരുന്ന രണ്ട് അഞ്ച് രൂപാ തുട്ടുകളുടെയും ചിത്രം സഹിതം അരുണ്‍ലാല്‍ കുറിച്ചു. ”കുറച്ച് എണ്ണ എടുത്തിട്ടുണ്ട്.…
Read Moreപമ്പില്‍ പെട്രോള്‍ അടിച്ചു കൊടുത്തും ഞാന്‍ ജീവിക്കും ! എന്നാലും ആ പരിപാടിയ്ക്ക് തന്നെ കിട്ടില്ലെന്ന് മഡോണ സെബാസ്റ്റിയന്…
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് മഡോണ സെബാസ്റ്റിയന് പ്രേമത്തിന് ശേഷം വിരലില്‍ എണ്ണാവുന്ന മലയാള സിനിമകളിലെ നടി അഭിനയിച്ചട്ടുള്ളു എങ്കിലും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി. തമിഴിലും തെലുങ്കിലും പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാവാന്‍ നടിയ്ക്കു കഴിഞ്ഞു. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന മറ്റ് അതിക്രമങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നിരവധി നടിമാരാണ് രംഗത്തെത്തുന്നത്. എന്നാല്‍ തനിക്ക് അത്തരത്തില്‍ ഒരു അനുഭവമുണ്ടായാല്‍ പേടിയില്ലാതെ തുറന്നു പറയുമെന്നായിരുന്നു മഡോണ സെബാസ്റ്റ്യന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയത്. താന്‍ സിനിമയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആള് അല്ലെന്നും പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചായാലും താന്‍ ജീവിക്കും എന്നാണ് താരം പറയുന്നത്. എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചു കൊടുത്തായാലും ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല…
Read Moreശ്രീലങ്കയില്‍ ഒറ്റ ദിവസത്തില്‍ പെട്രോളിന് വര്‍ധിപ്പിച്ചത് ലിറ്ററിന് 77 രൂപ ! ഡീസലിന് 55 രൂപയും വര്‍ധിപ്പിച്ചു…
ഒറ്റ ദിവസത്തില്‍ പെട്രോളിന് ലിറ്ററിന് 77 രൂപയും ഡീസലിന് 55 രൂപയും വര്‍ധിപ്പിച്ച് ആളുകളെ ഞെട്ടിച്ച് ശ്രീലങ്ക. സര്‍ക്കാര്‍ എണ്ണക്കമ്പനിയായ സിലോണ്‍ പെട്രോളിയമാണ് വില വര്‍ധനവ് വരുത്തിയത്. ശ്രീലങ്കന്‍ റുപ്പീസിന് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. ഒരു ശ്രീലങ്കന്‍ രൂപയ്ക്ക് ഇന്ത്യന്‍ രൂപയില്‍ 30 പൈസയുടെ വിലയേയുള്ളൂ. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണ വിതരണ കമ്പനി. ഐഒസിയും വില വര്‍ധിപ്പിച്ചു. ശ്രീലങ്കന്‍ രൂപയില്‍ ഡീസലിന് 50 രൂപയും, പെട്രോളിനും 75 രൂപയും ഐഒസി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ സിലോണ്‍ പെട്രോളിയം കോര്പ്പറേഷന് പെട്രോളിന് 43.5 ശതമാനവും, ഡീസലിന് 45.5 ശതമാനവും വര്‍ദ്ധനവാണ് നടത്തിയത്. ഇതോടെ ശ്രീലങ്കയില്‍ പെട്രോളിന് ശ്രീലങ്കന്‍ രൂപയില്‍ ലിറ്ററിന് 254 രൂപയും, പെട്രോളിന് 176 രൂപയുമായി. അതേസമയം പെട്രോള്‍ വിലയില്‍ ഏതാണ്ട് ഒരേ വിലയാണെങ്കിലും ഡീസല്‍ വിലയില്‍ സിപിസി…
Read Moreകെ റെയില്‍ കല്ലിടലിനിടെ ആത്മഹത്യാ ഭീഷണി ! ദേഹത്ത് പെട്രോളൊഴിച്ച് മൂന്നംഗ കുടുംബം…
കെ റെയില്‍ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി മൂന്നംഗ കുടുംബം. കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയില്‍ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കെ റെയിലിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിടല്‍ നടക്കുന്നുണ്ടായിരുന്നു. ജയകുമാറിന്റെ വീട് പൂര്‍ണമായും പോകുന്ന തരത്തിലാണ് കല്ലിട്ടിരിക്കുന്നത്. വായ്പയെടുത്ത് നിര്‍മ്മിച്ച വീടാണെന്നും പെന്ഷന് പോലും മുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിട്ടും കല്ലിടാന്‍ ഒരുങ്ങിയപ്പോഴായിരുന്നു ദേഹത്ത് പെട്രോളൊഴിച്ചത്. സര്‍വേ നടപടികള്‍ നിറുത്തി വയ്ക്കാമെന്ന ഉറപ്പ് പൊലീസും റവന്യു അധികൃതരും നല്കിയ ശേഷമാണ് അദ്ദേഹവും കുടുംബവും പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം, ജയകുമാറിന്റെ പ്രതിഷേധത്തിന് നാട്ടുകാരും പിന്തുണ അറിയിച്ചു.ചര്‍ച്ചകളൊന്നും നടത്താതെയാണ് ഉദ്യോഗസ്ഥര്‍ കല്ലിട്ടതെന്ന പരാതി പ്രദേശവാസികള്‍ക്കെല്ലാമുണ്ട്. കഴിഞ്ഞ ദിവസം അടച്ചു പൂട്ടിക്കിടന്ന വീടിന്റെ മതില് ചാടിക്കടന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ കല്ലിട്ടതായും…
Read Moreഇത്ര പെട്ടെന്ന് പെട്രോള്‍ ഗ്യാസായിപ്പോയോ ? ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചതിനു പിന്നാലെ കാര്‍ നിന്നുപോയി;മെക്കാനിക്ക് എത്തി പരിശോധിച്ചപ്പോള്‍ ഞെട്ടി; പെട്രോള്‍ പമ്പുകാര്‍ ചെയ്തത് വലിയ ദ്രോഹം…
പെട്രോള്‍ പമ്പില്‍ പെട്രോളിനു പകരം വെള്ളം നിറച്ചുവെന്ന് പരാതി. ദമ്പതികള്‍ 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചെങ്കിലും കാര്‍ വഴിയില്‍ നിന്ന് പോയതോടെയാണ് ഇവിടുത്തെ വ്യാജ പെട്രോള്‍ വിവരം പുറത്താകുന്നത്. കാര്‍ നന്നാക്കാനെത്തിയ മെക്കാനിക്ക് ആണ് പെട്രോളിന് പകരം വെള്ളമാണ് ടാങ്കില്‍ എന്ന് കണ്ടെത്തിയത്. ഇതോടെ ഇവര്‍ മെക്കാനിക്കിനെയും കൂട്ടി പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോളിന് പകരം വെള്ളമാണെന്നു ബോട്ടില്‍ കാണിച്ചു പരാതിപ്പെട്ടു. തൊട്ടു പിന്നാലെ അപ്പോള്‍ പെട്രോള്‍ അടിച്ചു പോയ ആളിന്റെ ബൈക്കില്‍ നിന്നും പെട്രോള്‍ കുപ്പിയില്‍ ഊറ്റിയപ്പോള്‍ കണ്ടത് അതിലും വെള്ളമായിരുന്നു. തുടര്‍ന്ന് ഇവരെ കൊണ്ട് പെട്രോള്‍ വേറെ കുപ്പിയില്‍ ഒഴിച്ചപ്പോഴും വെള്ളമാണ് വന്നത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്നലെയാണ് സംഭവം. ബിഎച്ച്ഇ എല്‍ ലിംഗമ്പള്ളിയിലെ മല്ലികാര്‍ജുന പെട്രോള്‍ പമ്പിലാണ് സംഭവം.
Read Moreകൂട്ടല്ലേ, ഇലക്ഷൻ വരുന്നുണ്ട്…! 11-ാം ദിവസവും ഇന്ധനവിലയില്‍ മാറ്റമില്ല; ഈ വർഷം ഇത്രയധികം ദിവസം വിലകൂടാതിരിക്കുന്നത് ഇതാദ്യം…
കൊച്ചി: തുടര്‍ച്ചയായ 11-ാം ദിവസവും സംസ്ഥാനത്തു ഇന്ധനവിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.52 രൂപയിലും ഡീസല്‍ 86.10 രൂപയിലും തുടരുമ്പോള്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില 93.05 രൂപയും ഡീസല്‍ വില 87.54 രൂപയുമാണ്. കഴിഞ്ഞ 27ന് പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയും വര്‍ധിച്ചതിനു പിന്നാലെയാണു ഇന്ധനവില തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നത്. ഈ വര്‍ഷം ആദ്യമായാണു ഇത്രയധികം ദിവസം തുടര്‍ച്ചയായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കരുതെന്ന് എണ്ണ കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയതായാണു സൂചന.
Read Moreപ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും പെട്രോള്‍! ലോകത്തെ മാറ്റിമറിക്കുന്ന കണ്ടെത്തലുമായി അബു; ഇന്ധനലഭ്യതയും മാലിന്യ സംസ്കരണവും ഒന്നിപ്പിക്കുന്ന കണ്ടെത്തല്‍
ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലെന്നാണ് ഇന്ധങ്ങളുടെ ലഭ്യതക്കുറവ്. പെട്രോളിയം ഉല്പന്നങ്ങള് അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ തന്നെ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ ഇന്ധനങ്ങള്‍ തീര്‍ന്നുപോകുമെന്ന ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് ഒരു കണ്ടുപിടുത്തം. അതും യുദ്ധം തകര്‍ത്ത സിറിയയിലെ ഒരു സാധാരണക്കാരന്. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍നിന്ന് ഇന്ധനം ഉല്പാദിപ്പിക്കാനുള്ള വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് സിറിയയില്‍ നിര്‍മാണരംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് അബു കസ്സം എന്ന യുവാവ്. ലോകത്തിനു പ്രതീക്ഷയേകുന്ന കണ്ടുപിടുത്തത്തിനു പിന്നില്‍ ഈ യുവാവാണ്. പ്ലാസ്റ്റിക് മാലിന്യം ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കി, അതില്‍നിന്ന് പ്രത്യേക രീതിയില്‍ ഇന്ധനം വേര്‍തിരിച്ചെടുക്കുന്ന രീതി വികസിപ്പിച്ചെടുത്തത്. ഇന്റര്‍നെറ്റില്‍നിന്നുള്ള വീഡിയോകളും മറ്റു വിവരങ്ങളും ഉപയോഗപ്പെടുത്തി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍, പ്ലാസ്റ്റിക്കില്‍നിന്ന് ഇന്ധനം രൂപപ്പെടുത്തുന്നതില്‍ അബു കസം വിജയിക്കുകതന്നെ ചെയ്തു. കുടുംബാംഗങ്ങള്‍ പലയിടങ്ങളിന്‍നിന്നായി പെറുക്കിക്കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് വീട്ടുപകരണങ്ങള്‍, പഴയ പൈപ്പുകള്‍, തകര്‍ന്ന…
Read Moreപമ്പുകാരന് പണി പറ്റിച്ചു; എംഎല്‍എയുടെ 1.65 കോടിയുടെ വോള്‍വോ കാര്‍ വാങ്ങിയതിന്റെ രണ്ടാം ദിവസം ഷെഡിലായി
മംഗളുരു: ആശിച്ചു വാങ്ങിച്ച കാര്‍ രണ്ടാം ദിവസം തന്നെ കേടായതിന്റെ നിരാശയിലാണ് മംഗളുരു എം.എല്‍.എ മൊഹിദീന് ബാവ. 1.65 കോടി രൂപ വിലയുള്ള ബാവയുടെ വോള്‍വോ എക്സ്.സി ടി9കാര്‍ കേടാകാന്‍ കാരണം പെട്രോള്‍ പമ്പിലെ ഒരു ജീവനക്കാരന് സംഭവിച്ച കൈയ്യബദ്ധമാണ്. പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാണ് ഇയാള്‍ പണി പറ്റിച്ചത്. സംഭവ സമയത്ത് എം.എല്‍.എയുടെ മകനാണ് കാറുമായി പമ്പില്‍ എത്തിയത്. ഉടന്‍ തന്നെ പമ്പ് ജീവനക്കാരന് കാറിനുള്ളില്‍ ഡീസല്‍ നിറച്ചു. എം.എല്‍.എയുടെ മകന് പമ്പ് ജീവനക്കാരന് സംഭവിച്ച അബദ്ധം തിരിച്ചറിയുമ്പോഴേക്കും പെട്രോള്‍ ടാങ്കില്‍ ഡീസല്‍ നിറഞ്ഞിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം എസ്.യു.വികളും ഡീസല്‍ കാറുകളാണ്. ഈ ധാരണയിലാകാം പമ്പ് ജീവനക്കാരന് അബദ്ധം പറ്റിയതെന്ന് എം.എല്‍.എയുടെ മകന് പറയുന്നു. എന്നിരുന്നാലും ഇതിന്റെ പേരില്‍ പമ്പ് ജീവനക്കാരനെ പഴിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വാഹനം ഉടന്‍ സര്‍വീസ് സെന്ററില്‍ എത്തിക്കുകയും ചെയ്തു. പെട്രോള്‍…
Read More