വരും ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധനവില വലിയതോതില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരികയാണ്. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ രാജ്യത്ത് ഇന്ധനവില പരമാവധിയില്‍ എത്തിനില്‍ക്കുകയാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ട്. നിലവില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 63 ഡോളര്‍ എന്ന നിലയിലാണ്. ബാരലിന് 70 ഡോളര്‍ എന്ന നിലവാരത്തിലേക്ക് അടുത്തിടെ ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ വില താഴ്ന്നത്. ഇതിന്റെ ആനുകൂല്യം എണ്ണവിതരണ കമ്പനികള്‍ ജനങ്ങളിലേക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയും കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ധനവില കുറയുന്നത്. വരും ദിവസങ്ങളിലും ഇതേ രീതി…
Read MoreTag: petrol price
വില കുത്തനെ ഉയര്‍ന്നപ്പോള്‍ ഇന്ധന ഉപഭോഗം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്; ഏറ്റവും കുറവ് ഉപയോഗം ഫെബ്രുവരിയിൽ
ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗം ഫെബ്രുവരിയില്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. വിലക്കയറ്റമാണ് ഉപഭോഗം കുറയാന്‍ കാരണമെന്നാണ് നിഗമനം. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് രേഖപ്പെടുത്തിയത്. 17.21 ദശലക്ഷം ടണ്‍ ഇന്ധനമാണ് ഫെബ്രുവരിയിലെ ഉപഭോഗം. 4.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. പെട്രോളും ഡീസലും ഉപഭോഗം കുറഞ്ഞുവെന്ന് പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്‍ റിപ്പോര്‍ട്ടിലാണ് പറഞ്ഞിട്ടുള്ളത്. ഡീസലിന്റെ ഉപഭോഗം 8.55 ശതമാനം കുറഞ്ഞു. 6.55 ദശലക്ഷം ടണ്‍ ഡീസലാണ് വിറ്റഴിക്കപ്പെട്ടത്. 2.4 ദശലക്ഷം ടണ്‍ പെട്രോളും വിറ്റു. പെട്രോളിന്റെ വില്‍പ്പന 6.5 ശതമാനം കുറഞ്ഞു.
Read Moreകൂട്ടല്ലേ, ഇലക്ഷൻ വരുന്നുണ്ട്…! 11-ാം ദിവസവും ഇന്ധനവിലയില്‍ മാറ്റമില്ല; ഈ വർഷം ഇത്രയധികം ദിവസം വിലകൂടാതിരിക്കുന്നത് ഇതാദ്യം…
കൊച്ചി: തുടര്‍ച്ചയായ 11-ാം ദിവസവും സംസ്ഥാനത്തു ഇന്ധനവിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.52 രൂപയിലും ഡീസല്‍ 86.10 രൂപയിലും തുടരുമ്പോള്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില 93.05 രൂപയും ഡീസല്‍ വില 87.54 രൂപയുമാണ്. കഴിഞ്ഞ 27ന് പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയും വര്‍ധിച്ചതിനു പിന്നാലെയാണു ഇന്ധനവില തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നത്. ഈ വര്‍ഷം ആദ്യമായാണു ഇത്രയധികം ദിവസം തുടര്‍ച്ചയായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കരുതെന്ന് എണ്ണ കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയതായാണു സൂചന.
Read Moreപെട്രോള്‍ വില 100 ആയാല്‍ പമ്പുടമകള്‍ക്ക് കിട്ടുന്നത് എട്ടിന്റെ പണി ! ഇന്ധന മെഷീനുകള്‍ക്ക് 99.99 രൂപയില്‍ കൂടുതല്‍ ഡിസ്പ്ലേ സംവിധാനമില്ല
പെട്രോള്‍ വില നാള്‍ക്കുനാള്‍ റോക്കറ്റു പോലെ കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ നട്ടംതിരിയുകയാണ്. എന്നാല്‍ പെട്രോള്‍ വില 100 രൂപയെത്തിയാല്‍ നാട്ടുകാര്‍ക്കൊപ്പം പെട്രോള്‍ പമ്പുകളും വെട്ടിലാകും. കാരണം നിലവില്‍ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്ന ഇന്ധന മെഷീനുകളില്‍ ഡിസ്പ്ലേ ചെയ്യുന്ന യൂണിറ്റ് പ്രൈസ് 99.99 വരെ മാത്രമെ സെറ്റ് ചെയ്തിട്ടുള്ളു. 100 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില ഉയരുകയാണെങ്കില്‍ യൂണിറ്റ് പ്രൈസ് 100 രൂപ എന്ന് ഡിസ്പ്ലേ ചെയ്യാന്‍ പാകത്തിന് പുനക്രമീകരണം നടത്തേണ്ടി വരും. ഇത് പറയാന്‍ കാരണം മുംബൈ പോലുള്ള നഗരങ്ങളില്‍ വില്‍ക്കുന്ന പ്രീമിയം പെട്രോളിന്റെ വില നൂറ് രൂപ കഴിഞ്ഞു. സാധാരണ പെട്രോളിന് 90 രൂപയ്ക്ക് അടുത്താണ് ഇവിടെ വില. ഹിന്ദുസ്ഥാന്‍ പെട്രോളിയം വില്‍ക്കുന്ന ഒക്ടെയ്ന്‍ ക്വാളിറ്റി പെട്രോളിന് സാധാ പെട്രോളിനെക്കാള്‍ 20 രൂപ കൂടുതലാണ്. ഈ പെട്രോളിന്റെ വില മെഷീനുകളില്‍ ഡിസ്പ്ലേ ചെയ്യുമ്പോള്‍ 103 രൂപ എന്നത്…
Read More