മുടി കൊണ്ട് വണ്ടി വലിക്കുന്ന ആളുകളുടെ കഥകള്‍ നമ്മള് പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ പ്രദര്‍ശനത്തിനു വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ ഒരു ആവശ്യം വന്നപ്പോള്‍ വാഹനം വലിച്ചു കൊണ്ടുപോകാന്‍ മുടി ഉപയോഗിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. യാത്രാ മധ്യേ പെട്രോള്‍ തീര്‍ന്ന് വണ്ടി വഴിയില്‍ നിന്നു പോയപ്പോഴാണ് ലണ്ടനിലുള്ള ഈ യുവതി തന്റെ മുടി ഉപയോഗിച്ച വണ്ടി പെട്രോള്‍ പമ്പിലേക്ക് കൊണ്ടുപോയത്. ഈ കാഴ്ച കണ്ട് തെരുവിലെ യാത്രക്കാരെല്ലാം കൗതുകത്തോടെ നോക്കുന്നുമുണ്ട്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സാധാരണയായി പെട്രോള്‍ തീര്‍ന്ന് വാഹനം വഴിയിലായാല്‍ ബ്രേക്ഡൗണ്‍ പുള്ളറുകളുടെ സഹായത്തോടെയാണ് പമ്പിലേക്ക് എത്തിക്കുക. എന്നാല്‍ ഇവിടെ അതിന്റെ ഒന്നും ആവശ്യമില്ല. തന്റെ മുടി തന്നെ ധാരാളം എന്ന് പറഞ്ഞാണ് സാവിക്ക യുവതി ഇതിന് മുതിര്‍ന്നത്. സാവിക്ക പെട്രോള്‍ തീര്‍ന്ന വാഹനത്തിലും തന്റെ മുടിയിലുമായി…
Read MoreTag: petrol pump
ഇന്നും കുതിച്ച് ഇന്ധനവില; 500 രൂപയ്ക്ക് അഞ്ചര ലിറ്റര്‍ പെട്രോള്‍ മാത്രം; രണ്ടര മാസത്തിനിടെ അര ലിറ്റർ ആവിയായി
റോബിന് ജോര്ജ്കൊച്ചി: ഇന്ധനവില പിടിതരാതെ കുതിക്കുമ്പോള്‍, സംസ്ഥാനത്ത് അഞ്ഞൂറു രൂപയ്ക്കു ലഭിക്കുക രണ്ടര മാസം മുമ്പ് ലഭിച്ചതിനേക്കാള്‍ അര ലിറ്റര്‍ കുറവ് ഇന്ധനം. കഴിഞ്ഞ നവംബര്‍ അവസാന നാളുകളിലെ പെട്രോള്‍, ഡീസല്‍ വിലയും ഇന്നത്തെ വിലയും പരിശോധിക്കുമ്പോഴാണു ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വ്യക്തമാകുക. ഇന്നു പെട്രോളിനും ഡീസലിനും 34 പൈസവീതം വര്‍ധിച്ചതോടെ കൊച്ചിയില്‍ പെട്രോള്‍ വില 90 രൂപ പിന്നിട്ടു. പെട്രോളിന് 90.23 രൂപയായും ഡീസലിന് 84.83 രൂപയുമായാണു ഇന്നു കൊച്ചിയില്‍ വില ഉയര്‍ന്നത്. നിലവില്‍ അഞ്ഞൂറു രൂപയ്ക്കു 5.54 ലിറ്റര്‍ പെട്രോളും 5.89 ലിറ്റര്‍ ഡീസലുമാണു ലഭിക്കുക. കഴിഞ്ഞ നവംബര്‍ 29ന് കൊച്ചിയില്‍ പെട്രോള്‍ വില 82.48 രൂപയും ഡീസല്‍ വില 76.37 രൂപയുമായിരുന്നു. അന്ന് അഞ്ഞൂറു രൂപയ്ക്കു 6.06 ലിറ്റര്‍ പെട്രോളും 6.54 ലിറ്റര്‍ ഡീസലും ലഭിച്ചിരുന്നു. ഇവിടെനിന്നുമാണു രണ്ടര മാസത്തിനുള്ളില്‍ ഇന്ധന വില കുതിച്ചുകയറിയതും…
Read More“മോദി ടാക്സ് പിന്‍വലിക്കണം’; ആറു വര്‍ഷവും എട്ടു മാസവുമായി ജനം ദുരിതം അനുഭവിക്കുകയാണ്; ഇന്ധന വില വര്‍ധനയ്ക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയ്ക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്ന അധിക എക്സൈസ് നികുതി ഒഴിവാക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പെട്രോളിയും ഉതപ്പന്നങ്ങള്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന മോദി ടാക്സ് ഒഴിവാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. അധിക എക്സൈസ് നികുതി അടിയന്തരമായി പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അധിക നികുതി പിൻവലിക്കണംപെട്രോളിയം ഉതപ്പന്നങ്ങള്ക്കു മേല്‍ ചുമത്തിയിരിക്കുന്ന അധിക എക്സൈസ് തീരുവയില്‍നിന്നു മോദി സര്‍ക്കാര്‍ 20 ലക്ഷം കോടി രൂപയില്‍ ഏറെയാണ് പിരിച്ചെടുക്കുന്നതെന്നു കോണ്‍ഗ്രസ് വക്താവ് പവന് ഖേര ചൂണ്ടിക്കാട്ടി. പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്ന അധിക മോദി ടാക്സ് ഉടന്‍ പിന്‍വലിക്കണം. കഴിഞ്ഞ ആറു വര്‍ഷവും എട്ടു മാസവുമായി ജനം ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. ഈ അധിക എക്സൈസ് നികുതി ഒഴിവാക്കിയാല്‍ തന്നെ പെട്രോളിന്റെ വില ലിറ്ററിന് 61.2 രൂപയും ഡീസല്‍ വില 47.51 രൂപയും ആകുമെന്നും…
Read Moreവസ്തു വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ യുവാവ് പെട്രോള്‍ പമ്പിലേല്പ്പിച്ചു ! ഓട്ടോക്കാര്‍ക്കെല്ലാം അഞ്ചു ലിറ്റര്‍ വീതം പെട്രോള്‍ ഫ്രീയായി നല്‍കുകയും ചെയ്തു; ഒടുവില്‍ സംഭവിച്ചതോ…
വസ്തു വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ പമ്പില്‍ നല്കി യുവാവ്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെല്ലാം അഞ്ചു ലിറ്റര്‍ വീതം പെട്രോള്‍ ഫ്രീയായി നല്‍കുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് ഓട്ടോ തൊഴിലാളികള്‍ ബുദ്ധിമുട്ടുമ്പോഴായിരുന്നു പെരിന്തല്‍മണ്ണയിലെ പമ്പിലെത്തി ഓട്ടോ ഡ്രൈവര്‍ കൂടിയായ യുവാവ് ഓട്ടോകള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്കാന് പമ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് പെരിന്തല്‍മണ്ണ – കോഴിക്കോട് റൂട്ടിലെ പമ്പിലായിരുന്നു സംഭവം. സംഭവമറിഞ്ഞ് ഓടിയെത്തിയ ബന്ധുക്കള്‍ ഒടുവില്‍ ഇത് തടയുകയായിരുന്നു. നിരവധി ഓട്ടോക്കാര് ഈ സൗജന്യത്തിന്റെ ഗുണഭോക്താക്കളായതിനു ശേഷം മാത്രമാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. അങ്ങനെയാണ് സംഭവത്തിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുവന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്നു ഭൂമിവിറ്റു കിട്ടിയ പണം യുവാവ് എടുത്തുകൊണ്ടു വന്നാണ് പമ്പില്‍ കൊടുക്കുകയായിരുന്നു. യുവാവിനൊപ്പം ഉണ്ടായിരുന്ന മകന് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. സൗജന്യ പെട്രോള്‍ കിട്ടിയ ഒരു ബന്ധു വീട്ടില്‍ വന്നു…
Read Moreകന്നാസില്‍ ഒഴിച്ചത് 350 രൂപയുടെ പെട്രോള്‍ തന്നെ ! പോലീസിന്റെ പരിശോധനയില്‍ പെട്രോളിന്റെ അളവ് കൃത്യം; വീഡിയോ വ്യാജമായി ചമച്ചത്…
കോതമംഗലത്തെ പെട്രോള്‍ പമ്പില്‍ തട്ടിപ്പ് കണ്ടെത്തി എന്ന പ്രചാരണം വ്യാജമെന്നു കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിഡിയോ വ്യാജമെന്ന് പൊലീസിന്റെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന പരിശോധനയിലാണ് കണ്ടെത്തിയത്. വിഡിയോയുടെ ചിത്രീകരണവും പ്രചാരണവും ആസൂത്രിതമാണെന്ന് പമ്പുടമ ആലുവ സ്വദേശി എസ് വിശ്വനാഥന് പറയുന്നു. കന്നാസില്‍ പെട്രോള്‍ വാങ്ങാനെത്തിയ ഒരുസംഘം യുവാക്കളാണ് ശനിയാഴ്ച രാത്രി പമ്പില്‍ സംഘര്‍ഷമുണ്ടാക്കിയത്. പമ്പിലെ ജീവനക്കാരന് കുറ്റസമ്മതം നടത്തുന്നതും ഒടുവില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായി പ്രചരിച്ചത്. എന്നാല്‍ അളവില്‍ കുറവാണെന്ന് ആരോപിക്കപ്പെട്ട കന്നാസിലെ പെട്രോള്‍ പിന്നീട് പൊലീസിന്റെ സാന്നിധ്യത്തില്‍ അളന്ന് നോക്കി കൃത്യത ഉറപ്പുവരുത്തിയിരുന്നു. ഈ ഭാഗം ഒഴിവാക്കിയുള്ള വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഓഡിയോ ക്ലിപ്പുകള്‍ ഇട്ടിരുന്നു. എന്നാല്‍ അതിന് വലിയ പ്രതികരണമുണ്ടായില്ല.…
Read More