മൃഗങ്ങളുമായുള്ള സഹവാസം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് മുമ്പേ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ മാനസിക വെല്ലുവിളി നേരിടുന്ന രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ മൃഗങ്ങളെ ഏര്‍പ്പാടാക്കിയിരിക്കുകയാണ് മെക്സിക്കോയിലെ ഒരു പൊതു ആശുപത്രി. മാനസിക രോഗങ്ങള്‍ക്കുള്ള ചികിത്സയിലാണ് മക്കാവു തത്ത മുതല്‍ സൈബീരിയന്‍ ഹസ്കി വരെയുള്ള പക്ഷി മൃഗാദികളുടെ സാന്നിദ്ധ്യം പ്രയോജനപ്പെടുത്തുന്നത്. ഒമ്പത് വയസ്സുള്ള അലെസിയ റാമോസ് എന്ന പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് ഇവയെ പ്രയോജനപ്പെടുത്തിയിരുന്നു. തന്റെ ഉത്കണ്ഠ കുറയ്ക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും കൂടുതല്‍ ആശ്വാസം കണ്ടെത്താനും അതുവഴി ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ചികിത്സാ സമ്പ്രദായത്തിലൂടെ കഴിഞ്ഞതായി അലെസിയ പറഞ്ഞു. കുട്ടികളില്‍ ശ്രദ്ധക്കുറവ് ഉണ്ടാക്കുന്ന അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസോഡര്‍ (എഡിഎച്ച്ഡി) എന്ന രോഗത്തിന് ചികിത്സ തേടിയെത്തിയതാണ് അലെസിയ. നാഷണല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന ആശുപത്രിയിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. എട്ട് നായകളും ഇവിടെയുണ്ട്. ഒരു അപകടത്തില്‍ കണ്ണ്…
Read MoreTag: pets
മൃഗങ്ങളെ അവഗണിക്കല്ലേ ! അവര്‍ കൊറോണയെ സ്വീകരിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്യുകയില്ല; ഉണ്ണി മുകുന്ദന്റെ കുറിപ്പ്…
മൃഗങ്ങളില്‍ നിന്ന് കൊറോണ പകരുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. മൃഗങ്ങള്‍ കൊറോണ വാഹകരാകുമോയെന്നാണ് മറ്റു ചിലരുടെ സംശയം. വൈറസ് കേരളത്തില്‍ ഇത്രയധികം വ്യാപിക്കുന്നതിനു മുമ്പ് ചൈനീസ് തുറമുഖത്തു നിന്നും കളിപ്പാട്ടങ്ങളുമായി ചെന്നൈ തുറമുഖത്തെത്തിയ കപ്പലിലുണ്ടായിരുന്നു പൂച്ച ആശങ്ക ഉണര്‍ത്തിയിരുന്നു. പൂച്ചയെ ഒരു കാരണവശാലും കരയില്‍ ഇറക്കരുതെന്ന് ഒരു വിഭാഗവും പൂച്ചയെയും പട്ടിയെയുമൊക്കെ ഭക്ഷണമാക്കുന്ന ചൈനയിലേക്ക് വിട്ട് പൂച്ചയെ കൊലയ്ക്കു കൊടുക്കരുതെന്ന് മൃഗസ്നേഹികളും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മൃഗങ്ങളില്‍ നിന്ന് കൊറോണ പകരില്ലെന്ന സന്ദേശം പങ്കുവച്ചിരിക്കുകയാണ് നടന് ഉണ്ണി മുകുന്ദന്. മേനക ഗാന്ധിയുടെ ഉത്തരവിന്റെ കോപ്പിയുമായാണ് മൃഗങ്ങളെ അവഗണിക്കല്ലേ എന്ന പോസ്റ്റുമായി ഉണ്ണി എത്തിയത്. മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണം എന്നും ഉണ്ണി കുറിച്ചിട്ടുണ്ട്. ”തെരുവ് നായ്ക്കള്‍, പശുക്കള്‍, പക്ഷികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്ക് കൊറോണ ബാധിക്കുകയില്ലെന്നും അവര്‍ വൈറസ് മനുഷ്യരിലേക്ക് പകര്‍ത്തുകയില്ലെന്നും അതിനാല്‍ അവരെ അവഗണിക്കരുതെന്നും ഉണ്ണി പറയുന്നു. പതിവുപോലെ ഭക്ഷണവും…
Read More