കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി നീതിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. തീവ്രവാദത്തിന്റെ കനലിൽ എണ്ണയൊഴിക്കുന്നതാണ് സർക്കാർ നടപടിയെ ന്നും ഷാജി കുറ്റപ്പെടുത്തി. പൊതുമുതല്‍ നശിപ്പിച്ച എല്ലാവരുടെയും സ്വത്ത് കണ്ടുകെട്ടുമോയെന്നും ഷാജി ചോദിച്ചു. കേരളത്തി ൽ സിപിഎം പോലെ പൊതുമുതൽ നശിപ്പിച്ച ഒരു പാർട്ടിയുമില്ല. സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയത് തിരിച്ചുപിടിച്ചോ?. നിരപരാധികളായ ഭാര്യയും മക്കളും അമ്മയും നോക്കിനില്‍ക്കെ ഒരു സുപ്രഭാതത്തില്‍ സ്വത്ത് കണ്ടുകെ ട്ടാനുള്ള നടപടി സാര്‍വത്രികമായ നീതിയാണോ. ആണെങ്കില്‍ ഞങ്ങള്‍ കൂടെ നില്ക്കാം. എല്ലാവര്ക്കും ഈ നീതിയുണ്ടോയെന്നും ഷാജി ചോദിച്ചു.
Read MoreTag: pfi
പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തു കണ്ടുകെട്ടാന്‍ ആറുമാസം വേണമെന്ന് സര്‍ക്കാര്‍ ! ഒറ്റമാസം സമയം തരുന്നുവെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം…
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനം. സ്വത്തു കണ്ടുകെട്ടല്‍ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെയാണ് കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. സ്വത്തു കണ്ടുകെട്ടുന്നതിന് ആറുമാസം സമയം വേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണു കോടതിയെ ചൊടിപ്പിച്ചത്. കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവം നിസ്സാരമായി കാണാനാവില്ലെന്നും ഇക്കാര്യത്തില്‍ അലംഭാവം പാടില്ലെന്നും കോടതി പറഞ്ഞു. സ്വത്ത് കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അഡിഷനല്‍ ചീഫ് സെക്രട്ടറിയോടു കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 23നു പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ വ്യാപക ആക്രമണമാണു സംസ്ഥാനത്തുടനീളം അരങ്ങേറിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെയും വസ്തുവകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോടു നേരത്തേയും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നിരവധി കെഎസ്ആര്‍ടിസി ബസുകളാണ് അക്രമികള്‍ തകര്‍ത്തത്.…
Read Moreപോപ്പുലര്‍ ഫ്രണ്ട് ഉന്നംവച്ചിരുന്നത് കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കളെ ! ഇവരുടെ പേരുകളടങ്ങിയ പട്ടിക കണ്ടെത്തി…
രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ചു. പിഎഫ്ഐയില്‍ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സുരക്ഷ അനുവദിച്ചത്. എന്‍ഐഎ കേരളത്തില്‍ നടത്തിയ റെയ്ഡില്‍ പിഎഫ്ഐ നേതാവായ മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്നും അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേരുകളടങ്ങിയ പട്ടിക കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷ അനുവദിച്ചത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെയും വിന്യസിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചത്. ആകെ പതിനൊന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ്, ഇവരില്‍ അഞ്ച് പേര് സ്റ്റാറ്റിക് ഡ്യൂട്ടിക്കായും ആറുപേര്‍ വ്യക്തിഗത സുരക്ഷയ്ക്കായും പ്രവര്‍ത്തിക്കും. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്കും…
Read Moreഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഗൂഢാലോചന ! പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്…
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്കറെ തോയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഇസ്ലാമിക ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെട്ടെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു. വിവരങ്ങള്‍ രഹസ്യമായി കൈമാറാന്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിച്ചത്. റെയ്ഡില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.…
Read Moreപോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധം ! നിയമലംഘനം നടത്തിയവര്‍ക്ക് പണികൊടുക്കാന്‍ ഹൈക്കോടതി…
പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ നേരത്തെ കോടതി നിരോധിച്ചതാണെന്നും ഇതു ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യമാണെന്ന് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാരും മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പിഎഫ്ഐ നേതാക്കള്‍ക്കെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുകയാണെന്ന് ബെഞ്ച് അറിയിച്ചു. ഏഴു ദിവസം മുമ്പ് നോട്ടീസ് നല്കാതെയുള്ള ഹര്‍ത്താലുകളും സമാനമായ സമരങ്ങളും നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലില്‍ സ്വകാര്യ, പൊതു സ്വത്ത് നശിപ്പിക്കുന്നതു തടയാന്‍ പോലീസ് നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പൊതു ഗതാഗത സംവിധാനങ്ങള്‍ക്കു പോലീസ് മതിയായ സുരക്ഷ ഒരുക്കണം. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമ വിരുദ്ധമാണെന്ന കാര്യം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് കോടതി 29ന് വീണ്ടും…
Read Moreഅയ്യോ അത് നിങ്ങള്‍ തെറ്റിദ്ധരിച്ചതാ ! കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്ക്കെതിരേയല്ലെന്നും കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാനെന്നും പോപ്പുലര്‍ ഫ്രണ്ട്…
ആലപ്പുഴയില്‍ കൗമാരക്കാരന് വിളിച്ച മതവിദ്വേഷ മുദ്രാവാക്യം ‘വര്‍ഗീയ’മല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്. റാലിയിലെ മുദ്രാവാക്യത്തിന്റെ പേരില്‍ കേസെടുത്തതിനെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രതിരോധിക്കാന്‍ ഒരുങ്ങുന്നത്. മാത്രമല്ല കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാനാണെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം ആരോപിച്ചു. സംഘടന നല്കിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും ആവേശത്തില്‍ വിളിച്ചതായിരിക്കാമെന്നും എന്നാല്‍ കേസുമായി സഹകരിക്കുമെന്നും ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം പറഞ്ഞു. ഇതുകൂടാതെ കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്‍ക്കെതിരെയല്ലെന്നും ആര്എസ്എസിനെതിരാണെന്നും നവാസ് വ്യക്തമാക്കി. ആലപ്പുഴയില്‍ നടന്ന റാലിയില്‍ പ്രകോപന മുദ്രാവാക്യം മുഴക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതാക്കള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി മുജീബ്, പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവര്‍ ഒന്നും രണ്ടും പ്രതികളായാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട്…
Read More