നടി സണ്ണി ലിയോണിന്റെ ആരാധകരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ന്യൂഡല്‍ഹിയിലെ പ്രിതംപുര സ്വദേശി പുനീത് അഗര്‍വാള്‍ എന്ന ഇരുപത്തിയേഴുകാരന്‍. അര്‍ജുന്‍ പട്യാല എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോണ്‍ നമ്പര്‍ എന്ന് പറഞ്ഞ് തന്റെ നമ്പറാണ് ഉപയോഗിച്ചിരിക്കുന്നതെന്നും, അതിന് ശേഷം താരത്തോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിന് ഫോണ്‍ കോളുകളാണ് അപരിചിതരായ ആളുകളില്‍ നിന്നും തനിക്ക് ലഭിക്കുന്നതെന്നും പുനീത് പറയുന്നു. ‘ജൂലൈ 26ന് ചിത്രം റിലീസ് ആയതിന് ശേഷം അറിയാത്ത പല നമ്പറുകളില്‍ നിന്നും എനിക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചു തുടങ്ങി. എല്ലാവരും ആവശ്യപ്പെടുന്നത് സണ്ണി ലിയോണിനോട് സംസാരിക്കണം എന്നാണ്. ആദ്യം ഞാന്‍ വിചാരിച്ചത് ആരോ എന്നെ കബളിപ്പിക്കുകയാണ് എന്നായിരുന്നു. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി ചിത്രത്തില്‍ അണിയറ പ്രവര്‍ത്തകര്‍ എന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സണ്ണി ലിയോണ്‍ അവതരിപ്പിച്ച കഥാപാത്രം ഈ നമ്പര്‍ പറയുന്നുണ്ട്…
Read More