ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ സ്ഥലമാണ് ഓസ്ട്രേലിയ. ലോകത്ത് മറ്റൊരിടത്തും കാണാത്ത അത്യപൂര്‍വവും സവിശേഷവുമായ നിരവധി സസ്യ,ജന്തുജാലങ്ങള്‍ ഇവിടെയുണ്ട്. ഇപ്പോഴിതാ ഓസ്ട്രേലിയയ്ക്കടുത്തുള്ള ഫിലിപ്പ് ഐലന്റ് എന്നറിയപ്പെടുന്ന ചെറു ദ്വീപില്‍ നിന്ന് പ്രത്യേക ഭക്ഷണരീതിയുള്ള പഴുതാരയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ദ്വീപിലെ കറുത്ത ചിറകുള്ള കടല്‍ പക്ഷിയുടെ കുഞ്ഞുങ്ങളാണ് ഈ പഴുതാരയുടെ ഭക്ഷണം. ഇവ ഒരു വര്‍ഷം കൊണ്ട് 3700 ലേറെ പക്ഷിക്കുഞ്ഞുങ്ങളെ ഇവ തിന്നുതീര്ക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ദക്ഷിണ പസഫിക്കിലെ നോര്‍ഫോക്ക് ദ്വീപിന് തെക്ക് ആറു കിലോമീറ്റര്‍ ദൂരത്താണ് ജനവാസമില്ലാത്ത ഫിലിപ്പ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. പഴുതാരകള്‍ സാധാരണ പക്ഷികളെ ഭക്ഷിക്കുന്നതായി ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത് പുതിയൊരു കണ്ടെത്തലാണെന്ന് ഇതുമായി ബന്ധപ്പെട്ട പ്രബന്ധരചനയില്‍ നേതൃത്വം നല്കിയ ലൂക്ക് ആര്. ഹാല്‍പിന്‍ പറഞ്ഞു. ഫിലിപ്പ് ദ്വീപിലെ പഴുതാരയ്ക്ക് 20 മുതല്‍ 30 സെന്റീമീറ്റര്‍ വരെ വലിപ്പമുണ്ടാവും. കടല്‍…
Read More