സ്‌ട്രോക്ക് വന്ന് ഒരു വശം തളര്‍ന്നപ്പോള്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി ! പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളുമായി ആ അച്ഛന്‍ ജീവിതം തുടര്‍ന്നു; ഒടുവില്‍ ആ ജീവിതത്തില്‍ സംഭവിച്ചത് അദ്ഭുതങ്ങള്‍…

ഫിലിപ്പീന്‍സിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ജനാല്‍ എന്ന യുവാവ് ഉച്ചഭക്ഷണം കഴിക്കാനായാണ് ആ മുന്തിയ ഹോട്ടലില്‍ കയറിയത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ തൊട്ടടുത്ത ടേബിളില്‍ അയാള്‍ ഒരു അസാധാരണ കാഴ്ച കണ്ടു. ഒരു അച്ഛനും രണ്ടു പെണ്‍മക്കളും അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. പഴകിയ വസ്ത്രങ്ങള്‍ ധരിച്ച സാമ്പത്തിക ശേഷി കുറഞ്ഞവരായി തോന്നുന്ന അവര്‍ എങ്ങനെ ഇവിടെയെത്തി എന്നായി ജനാലിന്റെ പിന്നീടുള്ള ചിന്ത. അയാള്‍ അവരെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആ അച്ഛന്‍ തന്റെ മക്കള്‍ക്ക് വിളമ്പിക്കൊടുക്കുന്നതല്ലാതെ ഒരുതരിപോലും അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നില്ല. മക്കള്‍ രണ്ടുപേരും വളരെ സന്തോഷത്തോടെയും അല്‍പ്പം ആര്‍ത്തിയോടെയും ഭക്ഷണം കഴിക്കുന്നു. ഇനിയെന്തെങ്കിലും ഓര്‍ഡര്‍ ചെയ്യാനോ എന്ന് മക്കളോട് അയാള്‍ ഇടക്കിടയ്ക്ക് ചോദിക്കുന്നുണ്ട്. അതുകൂടാതെ അയാള്‍ ഇടയ്ക്കിടക്ക് തന്റെ കയ്യിലെ ചില്ലറ തുട്ടുകള്‍ എണ്ണി നോക്കുന്നുമുണ്ട്. ജനാല്‍ അവരറിയാതെ അവരുടെ ഒരു ഫോട്ടോ എടുത്തു അതിനുശഷം അയാള്‍…

Read More

അന്ന് അനാഥ ബാലനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി ! ഇന്ന് അവന്‍ വച്ചു നല്‍കിയ കൊട്ടാരത്തില്‍ സസുഖം വാഴുന്നു; സ്‌നേഹത്തിന്റെ സന്ദേശം പകരുന്ന കഥയിങ്ങനെ…

ഒരു കുന്നിക്കുരുവോളം സ്‌നേഹം ഒരാള്‍ക്ക് നല്‍കിയാല്‍ ഒരു കുന്നോളം തിരിച്ചു കിട്ടുമെന്നാണ് ചൊല്ല്. ഫിലീപ്പീന്‍സിലെ ഒരു ദമ്പതികളുടെ കാര്യത്തില്‍ ഒരു കുന്നോളം സ്‌നേഹം കൊടുത്ത് ഒരു മഹാപര്‍വതത്തോളം സ്‌നേഹമാണ് അവര്‍ തിരിച്ചു വാങ്ങിയത്. അനാഥനായ ബാദയിലിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് എല്ലാ സ്‌നേഹവും നല്‍കി വളര്‍ത്തുമ്പോള്‍ ഈ ദമ്പതികള്‍ അറിഞ്ഞിരുന്നില്ല തങ്ങളുടെ വളര്‍ത്തുമകന്‍ ഫിലിപ്പീന്‍സിനെ അറിയപ്പെടുന്ന ഒരു വ്യക്തിയായിത്തീരുമെന്ന്. ഇന്ന് ഫിലിപ്പീന്‍സിലെ ഇന്‍ഷുറന്‍സ് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് മാനേജറാണ് അവന്‍. കൈവിട്ടു പോകുമായിരുന്ന ജീവിതം കയ്യില്‍ വച്ചുതന്നെ അമ്മയ്ക്കും അച്ഛനും അവന്‍ നല്‍കിയ സമ്മാനമാണ് ഇന്ന് ലോകത്തിന്റെ മാതൃകയാവുന്നത്. ഫിലിപ്പിന്‍സ് സ്വദേശികളായ ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ബാദയിലൊരു കൈകുഞ്ഞായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന തങ്ങളുടെ ഇടയിലേക്ക് പക്ഷേ ബാദയിലിനെ അവര്‍ ഏറ്റെടുത്തു.കഷ്ടപ്പാടുകള്‍ക്ക് ഇടയിലും ബാദയിലിനു അവര്‍ നല്ല വിദ്യാഭ്യാസം നല്‍കി. അവന്റെ ഓരോ കാല്‍വയ്പ്പിലും അവരുടെ…

Read More

മാര്‍ക്കിലല്ല കാര്യം മരത്തിലാ ! ഫിലിപ്പീന്‍സില്‍ ഇനി ബിരുദ യോഗ്യത നേടണമെങ്കില്‍ 10 മരമെങ്കിലും നടണമെന്ന് നിര്‍ബന്ധം; പ്രകൃതിയെ സഹായിക്കുന്ന പുതിയ നിയമം ഇങ്ങനെ…

പ്രകൃതിയെ സഹായിക്കുന്ന പുതിയ നിയമവുമായി ഫിലീപ്പീന്‍സ് സര്‍ക്കാര്‍. സ്‌കൂള്‍തലത്തില്‍ മാര്‍ക്ക് മുഴുവന്‍ വാങ്ങിയാലും 10 മരം നടാന്‍ തയ്യാറായില്ലെങ്കില്‍ ബിരുദ പഠനത്തിനു ചേരാനാവില്ല ഇവിടെ. ആഗോളതാപനത്തെ നേരിടുന്നതിനും മരം നടീല്‍ ഒരു ശീലമാക്കുന്നതിനും വേണ്ടിയാണ് ഇത്. 120 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസവും 50 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും 5 ലക്ഷം പേര്‍ കോളജ് വിദ്യാഭ്യാസവും   പൂര്‍ത്തിയാക്കുന്നുവെന്നിരിക്കെയാണ് ഇത്തരമൊരു വലിയ മാറ്റത്തിലേയ്ക്ക് ഫിലിപ്പീന്‍സ് കാലുവെച്ചിരിക്കുന്നത്. മഗ്ഡാലോ പാര്‍ട്ടിയുടെ പ്രതിനിധിയായ ഗാരി അലേജാനോവാണ് പുതിയ നിയമ നിര്‍മ്മാണത്തിനു പിന്നില്‍. ലോകത്തിലെ ഏറ്റവും വേഗം വനനശീകരണം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നായതിനെ തുടര്‍ന്നാണ് ഫിലിപ്പീന്‍സ് ആ ഈ കരുതല്‍ നടപടിയെടുക്കുന്നത്. ഈ നിയമത്തിലൂടെ 1750 ലക്ഷം മരങ്ങളെങ്കിലും ചുരുങ്ങിയത് ഓരോ വര്‍ഷവും വെച്ചുപിടിപ്പിക്കാമെന്നാണ് കണക്ക്. ഫിലിപ്പീന്‍സിന്റെ മാതൃക മറ്റു രാജ്യങ്ങളും പിന്‍തുടര്‍ന്നാല്‍ പ്രകൃതിയ്ക്ക് ഒരു കൈത്താങ്ങായിരിക്കും അത്.

Read More