ബസില്‍ കയറുന്ന ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ചില്ലറയുടെ അഭാവം. പലപ്പോഴും ഇത് പറഞ്ഞ് ബസ് യാത്രികരും കണ്ടക്ടര്‍മാരും തമ്മില്‍ ഉരസാറുമുണ്ട്. പലരും ഈ അവസരത്തില്‍ ഡിജിറ്റല്‍ പേയ്മെന്റിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും നമ്മുടെ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റങ്ങള്‍ ഇതുവരെ ഇതിനോട് മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്ആര്‍ടിസി ഡിജിറ്റല്‍ പേയ്മെന്റിലേക്കെത്തിയിരിക്കുകയാണ്.ഇനിമുതല്‍ ബസില്‍ ടിക്കറ്റ് തുക ഫോണ്‍പേയിലൂടെ നല്‍കാം. ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍വരും. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.
Read More