ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യം തേടിയുള്ള പരീക്ഷണങ്ങളും ദൗത്യങ്ങളും ആരംഭിച്ച് കാലം കുറേയായി. ഇപ്പോള്‍ ചൊവ്വയെക്കൂടാതെ ശുക്രനിലും ജീവനുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍. ശുക്രന്റെ അന്തരീക്ഷത്തില്‍ ഫോസ്ഫൈന് വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാന്‍ ഗവേഷകരെ പ്രേരിപ്പിക്കുന്നത്. ഭൂമിയില്‍ ജൈവാവിഷ്ടങ്ങളുടെ വിഘടനത്തെ തുടര്‍ന്നാണ് ഫോസ്ഫൈന് ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാലാണ് ഭൂമിയുടെ സമീപഗ്രഹമായ ശുക്രനില്‍ ഈ വാതകത്തിന്റെ സാന്നിധ്യം ജീവന്റെ സൂചനയാണോ എന്ന സംശയത്തിലേക്ക് ശാസ്ത്രലോകം എത്തിക്കുന്നത്. ഹവായിലും ചിലിയിലെ അറ്റക്കാമ മരുഭൂമിയിലും സ്ഥാപിച്ചിട്ടുള്ള ദൂരദര്‍ശിനികളിലൂടെയാണ് ഫോസ്ഫൈന് സാന്നിധ്യം വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. ശുക്രനിലെ 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള ബാഹ്യമേഘപാളികളുടെ നിരീക്ഷണമാണ് ഇവിടെ നടക്കുന്നത്. ഈയം ഉരുകാന്‍ ഇടയാക്കുന്ന വിധത്തിലുള്ളതാണ് ശുക്രനിലെ പകല്‍ സമയത്തെ താപനില. അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും കാര്‍ബണ്‍ഡൈ ഓക്സൈഡ് ആണ്. ഇക്കാരണങ്ങള്‍ക്കൊണ്ട് ശുക്രനിലെ ഉപരിതലാവസ്ഥ ജീവന് അനുഗുണമല്ലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ഫോസ്ഫൈന്റെ സാന്നിധ്യം പുതിയ വെളിച്ചം വീശുന്നത്. എന്നാല്‍…
Read More