ഒരേ വേഗം, ഒരേ താളം… കുമരകം മുത്തേരിമടയിൽ നെഹ്റു ട്രോഫി മത്സരത്തിനു മുന്നോടിയായി എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ ഇന്നലെ പരിശീലന തുഴച്ചിൽ നടത്തിയപ്പോൾ. – ദീപിക
Read MoreTag: photo click
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കോട്ടയം മുട്ടന്പലം തൃഗൗതമപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്നു രാവിലെ നടന്ന ഗോപികാനൃത്തത്തിൽ പങ്കെടുക്കാനെത്തിയവർ. – അനൂപ് ടോം
Read Moreകടലമ്മ കലിപ്പിലാണ്..! ശക്തമായ കാറ്റും കടലാക്രമണവും മൂലം കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിലെ കര മുഴുവൻ കടൽ കവരുകയാണ്. ആലപ്പുഴ വളഞ്ഞവഴിയിൽ ഇന്നലെയുണ്ടായ കടലാക്രമണത്തിൽ കരയിലേക്കു കയറുന്ന തിരമാല. -പി. മോഹനൻ
Read Moreഈ കറുപ്പിന് വിലക്കുണ്ടോ..! നെല്ലിയാമ്പതി ചുരം റോഡിൽ ഗതാഗത തടസം സൃഷ്ടിച്ച് അമ്മയും കുഞ്ഞും… ചിത്രം പകർത്തിയത്- ബെന്നി നെന്മാറ
Read Moreസുരക്ഷയാണ് പ്രധാനം..! സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ ഒറ്റ പ്രസവത്തിലെ കുട്ടികളായ ഫെലീഷ ഷിബു , ഫിയോന ഷിബു , ഫെനിക്സ് ഷിബു എന്നിവർ മാസ്ക് ശരിയായി ധരിക്കാൻ പരസ്പരം സഹായിക്കുന്നു. – അനിൽ ഭാസ്കർ ……………………………………………………………………………………………………………………………………………………………………………………………………………… അക്ഷരമുറ്റത്തെ ആഘോഷം… കളിചിരികൾക്കു വിരാമമിട്ട് കുരുന്നുകൾ അറിവിന്റെ പുതിയ ചക്രവാളങ്ങൾ തേടി സ്കൂളുകളിലെത്തി. പുതിയ അധ്യായന വർഷം പഠനോത്സവമാക്കി മാറ്റുകയാണ് വിദ്യാർഥികളും അധ്യാപകരും ഒത്തുചേർന്ന്. ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽപി സ്കൂളിലെ പ്രവേശനോത്സവത്തിൽ നിന്ന്. – അനൂപ് ടോം
Read Moreആരാദ്യം പിടിക്കും… കായൽപരപ്പിൽ മീൻ പിടിയ്ക്കാനെത്തിയ മത്സ്യത്തൊഴിലാളികളെ നോക്കുന്ന നീർകാക്കക്കൾ. വേമ്പനാട്ടുകായലിൽ നിന്നുള്ള കാഴ്ച. -ജോണ് മാത്യു.
Read Moreജലനിരപ്പ് ഉയരുമ്പോൾ… അതുക്കുംമേലെ നെഞ്ചിടിപ്പും..! കനത്ത മഴയെ തുടർന്ന് വീടിനു മുന്നിൽ വെള്ളം നിറഞ്ഞപ്പോൾ വിഷമത്തോടെ വീടിന്റെ തിണ്ണയിൽ നിൽക്കുന്ന വീട്ടമ്മ. പുലിക്കൂട്ടിശേരിയിൽ നിന്നുള്ള ദൃശ്യം. – രാഷ്ട്രദീപിക.
Read Moreകൂടുതേടി… കനത്ത മഴയെത്തുടർന്നു പാടങ്ങളിൽ വെള്ളം നിറഞ്ഞതിനാൽ താറാവുകളെ പെട്ടികളിലാക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകുന്ന കർഷകർ. കോട്ടയം അയ്മനം ഐക്കരശാലി ഭാഗത്തുനിന്നുള്ള കാഴ്ച. അനൂപ് ടോം.
Read More‘മറുകരയിലുണ്ട് പ്രതീക്ഷയുടെ തീരം…’ വൈക്കം കോവിലത്തും കടവിലെ മീൻചന്തയിൽനിന്നും മീൻ വാങ്ങി വേമ്പനാട് കായലിന്റെ മറുകരയിലേക്ക് വള്ളത്തിൽ പോകുന്ന വിൽപനക്കാരി. -ജോണ് മാത്യു.
Read Moreവേണ്ടി വന്നാൽ പുലി പച്ചക്കറിയും വിൽക്കും…അയ്യന്തോൾ ദേശം പുലിക്കളിസംഘം കാർഷിക കൂട്ടായ്മയുടേയും അയ്യന്തോൾ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ അയ്യന്തോൾ സിവിൽ സ്റ്റേഷൻ പരിസരത്ത് അമർജവാൻ സ്മാരകത്തിനു സമീപം ആരംഭിച്ച നാട്ടുചന്തയിലെത്തിയ പുലിവേഷധാരി കണിവെള്ളരിയുമായി. – കെ.കെ. അർജുനൻ
Read More