നടി,നര്‍ത്തകി എന്നീ നിലകളില്‍ മലയാളത്തിലെ കൗമാരതാരങ്ങളില്‍ നമ്പര്‍ വണാണ് സാനിയ ഇയ്യപ്പന്‍. ഇതിനൊക്കെ പുറമെ വ്യത്യസ്ഥതയാര്‍ന്ന ഫോട്ടോഷൂട്ടുകളില്‍ കൂടിയും താരം ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആകാശ ഊഞ്ഞാലില്‍ തുവെള്ള ഗൗണില്‍ പുതിയൊരു കണ്‍സെപ്റ്റുമായി എത്തിയിരിക്കുകയാണ് താരം. ഹീര – സ്വര്‍ഗത്തിലെ രാജ്ഞി എന്നതാണ് ഫോട്ടോഷൂട്ടിന് പിന്നിലെ ആശയം. ഈ ഗംഭീര ചിത്രങ്ങളുടെ പിന്നാമ്പുറ കാഴ്ചകളും ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഫോട്ടോഗ്രാഫര്‍ ജിക്സണ്‍ ഫ്രാന്‍സിസ് ആണ് ചിത്രങ്ങള്‍ക്ക് പിന്നില്‍. ജിക്സണ്‍ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോള്‍ ബിഹൈന്‍ഡ് ദി സീന്‍സ് വിഡിയോ പുറത്തുവന്നിരിക്കുന്നതും. വാഗമണ്ണില്‍ ആണ് ഷൂട്ട് നടത്തിയത്. കോണ്‍സെപ്റ്റും സ്റ്റൈലിംഗും ലക്ഷ്മീ സനീഷ്. ആശയം കേട്ടപ്പോള്‍ തന്നെ സാനിയ ആണ് മനസ്സില്‍ വന്നതെന്ന് ജിക്സണ്‍ വിഡിയോയില്‍ പറയുന്നു. ഔട്ട്ഫിറ്റ് നന്നായി കാരി ചെയ്യാന്‍ കഴിയുമെന്നതും ഡാന്‍സറാണ് എന്നതുമാണ് സാനിയയിലേക്ക് എത്താന്‍ കാരണം. ചിത്രങ്ങളില്‍ കാണുന്നതുപോലെ ഫ്രെയിം സെറ്റ് ചെയ്തതിന്…
Read More