ഇപ്പോഴത്തെ വിവാഹച്ചടങ്ങുകള്‍ ഫോട്ടാഗ്രാഫര്മാര്ക്കു വേണ്ടിയുള്ളതാണെന്ന് പറയാറുണ്ട്. കാരണം അവരുടെ സൗകര്യം നോക്കിയാണ് വിവാഹച്ചടങ്ങുകള്‍ നടത്താറുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ വിവാഹച്ചടങ്ങളുകള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍ ഇല്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ. വിവാഹ ചടങ്ങുകള്‍ പകര്‍ത്താന്‍ വരന്‍ ഫോട്ടോഗ്രാഫറെ ഏര്‍പ്പാടാക്കാത്തതില്‍ പ്രതിഷേധിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദെഹാത് ജില്ലയിലാണ് സംഭവം. വിവാഹ മണ്ഡപത്തില്‍ എത്തി ചടങ്ങുകള്‍ നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് വധു മനസ്സിലാക്കിയത്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ പകര്‍ത്താന്‍ ആരും ഇല്ലെന്ന് പറഞ്ഞപ്പോള്‍ വധു വിവാഹ വേദി വിട്ടിറങ്ങി. സ്വന്തം വിവാഹം ശരിയായി നടത്താനറിയാത്ത വരന്‍, തന്നെ എങ്ങനെ ജീവിതകാലം മുഴുവന്‍ നന്നായി നോക്കുമെന്നാണ് വധുവിന്റെ ചോദ്യം. യുവതിയെ അനുനയിപ്പിക്കാന്‍ ഇവരുടെ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മംഗള്പൂരിലാണ് വധുവിന്റെ വീട്. അടുത്ത ഗ്രാമമായ ഭോഗ്നിപൂര്‍ സ്വദേശിയാണ് വരന്‍. അനുനയ നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ…
Read MoreTag: photographer
ആ കളി വേണ്ട മോനേ ! വധുവിന്റെ മുഖത്ത് തൊട്ട് ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച വരന്‍; വീഡിയോ വൈറലാകുന്നു…
ഇപ്പോള്‍ വിവാഹം നടക്കുന്നത് വധുവിന്റെയും വരന്റെയും സൗകര്യത്തിനല്ല ഫോട്ടോഗ്രാഫറുടെയും കാമറാമാന്റെയും സൗകര്യം നോക്കിയാണെന്ന് പറയാറുണ്ട്. വിവാഹത്തിന് ഒഴിച്ചു കൂടാത്ത ഒന്നായി മാറിയിരിക്കുകയാണ് ഫോട്ടോഗ്രഫി. സേവ് ദ ഡേറ്റ്, പ്രീ വെഡ്ഡിഗ്,പോസ്റ്റ് വെഡ്ഡിംഗ് എന്നിങ്ങനെ വിവിധ തരത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രഫി വ്യാപിച്ചു കിടക്കുന്നു. പല വിവാഹഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വിവരിക്കുന്ന വീഡിയോയാണ്. ഇന്ത്യന്‍ വിവാഹത്തിന്റെ വിഡിയോ ആണിത്. വിവാഹ വേദിയില്‍ ഫോട്ടോ പകര്‍ത്തുകയാണ് ഫോട്ടോഗ്രാഫര്‍ ഇവിടെ. വരനെ മാറ്റിനിര്‍ത്തി സര്‍വാഭരണ ഭൂഷിതയായ വധുവിലേക്ക് കാമറ തിരിക്കുന്നതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആദ്യമൊക്കെ വധുവിന്റെ ഫോട്ടോയെടുക്കാന്‍ വരന്‍ മാറിനിന്നു കൊടുത്തു. പക്ഷേ അല്‍പ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫര്‍ വധുവിന്റെ മുഖം പിടിച്ചുയര്‍ത്തി ഒരു ചിത്രം എടുക്കാന്‍ ശ്രമിച്ചു. ഇതോടെ വരന്റെ സ്വഭാവം മാറി. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.വരന്‍…
Read More‘ എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, വയസ് കുറേയായി’; വിവാഹം നടക്കാത്തതിനാല്‍ ഫേസ്ബുക്കില്‍ പരസ്യം ചെയ്ത യുവാവിനെ ഞെട്ടിച്ച് വിവാഹാലോചനകളുടെ പ്രവാഹം
മഞ്ചേരി: ജാതകം വില്ലനാവുമ്പോള്‍ കല്യാണം നടക്കാതെ വരുന്ന യുവാക്കളുടെ എണ്ണം അത്ര കുറവല്ല. അങ്ങനെ ജാതകച്ചേര്‍ച്ച നോക്കി പ്രായം കടന്നു പോവുന്നതു മിച്ചം. ഇത്തരത്തില്‍ ആറ് വര്‍ഷത്തോളമായി വിവാഹാലോചനകളുമായി നടന്നെങ്കിലും ഒന്നു പോലും നടക്കാതെ ആയപ്പോള്‍ അറ്റകൈ പ്രയോഗമെന്ന നിലയിലാണ് ”എനിക്ക് 34 വയസ്സായി, എന്റെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പരിചയത്തിലുള്ളവര്‍ അറിയിക്കുമല്ലൊ” എന്നൊരു കുറിപ്പ് രഞ്ജീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പെണ്ണന്വേഷിച്ച് മടുത്ത് ഒന്നും ശരിയാകാതായപ്പോഴാണ് അറ്റകൈക്ക് രഞ്ജീഷ് ഇങ്ങനൊരു കുറിപ്പ് പരസ്യം പോലെ ഫേസ്ബുക്ക് വാളില്‍ കൊടുത്തത്. സുഹൃത്തുക്കളില്‍ ചിലര്‍ പരിഗണിച്ചേക്കും എന്നു കരുതി വലിയ പ്രതീക്ഷ കൊടുക്കാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈയൊരു കുറിപ്പ് പക്ഷേ രഞ്ജീഷിനെ ഞെട്ടിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഷെയറും ലൈക്കുകളുമായി സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്നു പറഞ്ഞാല്‍ മതിയല്ലോ തന്റെ 27ആം വയസ് മുതല്‍ ആലോചന തുടങ്ങിയപ്പോള്‍…
Read More