വീട്ടുജോലിയ്ക്ക് നിര്‍ത്തിയ പത്തുവയസുകാരിയെ ക്രൂരമായി ഉപദ്രവിച്ചെന്നാരോപിച്ച് പൈലറ്റിനെയും ഭര്‍ത്താവിനെയും പൊതിരെ തല്ലി ജനക്കൂട്ടം. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം പൈലറ്റ് യൂണിഫോമിലുളള യുവതിയെ ആള്‍ക്കൂട്ടം വലിച്ചിട്ട് തല്ലുന്നതിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തല്ലരുതേയെന്ന് യുവതി അപേക്ഷിക്കുന്നുണ്ടെങ്കിലും അതു വകവെയ്ക്കാതെ ഒരുകൂട്ടം സ്ത്രീകള്‍ യുവതിയുടെ മുടിയില്പിടിച്ച് വലിച്ചിട്ട് തല്ലുന്നത് വീഡിയോയില്‍ കാണാം. യുവതി ക്ഷമ ചോദിച്ചെങ്കിലും ആള്‍ക്കൂട്ടം അതുകേള്‍ക്കാതെ മര്‍ദനം തുടരുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ ഭര്‍ത്താവിനെയും ഒരു സംഘം ആളുകള്‍ മര്‍ദിച്ചു. ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. രണ്ടുമാസം മുന്‍പാണ് പെണ്‍കുട്ടി പൈലറ്റിന്റെ വീട്ടില്‍ ജോലിക്കായി എത്തിയത്. പെണ്‍കുട്ടിയുടെ കൈകളിലെ മുറിവുകള്‍ കണ്ട ബന്ധു ഇന്ന് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്ന വാര്‍ത്ത പ്രദേശമാകെ പരന്നു. പെണ്‍കുട്ടിയുടെ കൈയിലും കണ്ണിനും താഴെയുള്ള മുറിവേറ്റ…
Read MoreTag: pilot
മുംബൈ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മലമൂത്ര വിസര്‍ജനം ! യാത്രക്കാരന് പിടിയില്‍
മുംബൈ-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് മലമൂത്രവിസര്‍ജനം നടത്തിയതായി പരാതി. എഐസി 866 വിമാനത്തില്‍വെച്ച് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രാം സിങ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. എഫ് 17 നമ്പര്‍ സീറ്റില്‍ യാത്രചെയ്തിരുന്ന ഇയാള്‍ വിമാനത്തിന്റെ തറയില്‍ മൂത്രമൊഴിക്കുകയും തുപ്പുകയും ചെയ്യുന്നത് കണ്ട ക്യാബിന് ക്രൂ ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. മറ്റുയാത്രക്കാരെ ഇയാളുടെ അരികില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.തുടര്‍ന്ന് പൈലറ്റിനെ വിവരമറിയിക്കുകയും, പൈലറ്റ് വിമാനത്തിലെ സ്ഥിതിഗതികളെക്കുറിച്ച് കമ്പനിയെ അറിയിക്കുകയും ചെയ്തു. സംഭവം മറ്റുള്ള യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയതായും അവരെ അസ്വസ്ഥരാക്കിയതായും എഫ്ഐആറില്‍ പറയുന്നു. വിമാനം നിലത്തിറങ്ങിയ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. സംഭവത്തില്‍ ഐപിസി സെക്ഷന്‍ 294, 510 വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
Read Moreചരിത്രം വഴിമാറും…ചിലര്‍ വരുമ്പോള്‍ ! എയര്‍ ഇന്ത്യയുടെ ആദ്യ വനിതാ പൈലറ്റ് ഹര്‍പ്രീത് സിംഗ് വീണ്ടും ചരിത്രം സൃഷ്ടിക്കുമ്പോള്‍…
എയര്‍ഇന്ത്യയുടെ ആദ്യ വനിത പൈലറ്റ് ആയി ചരിത്രം കുറിച്ച ഹര്‍പ്രീത് സിംഗ് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. എയര്‍ലൈനിന്റെ ചരിത്രത്തിലെ ആദ്യ വനിത സിഇഒ എന്ന പദവിയാണ് ഹര്‍പ്രീതിനെ തേടിയെത്തിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ സഹസ്ഥാപനമായ അലയന്‍സ് എയറിന്റെ സിഇഒ ആയിട്ടാണ് ഹര്‍പ്രീത് സിങ്ങിനെ നിയമിച്ചത്. നിലവില്‍ എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റ് സേഫ്റ്റി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹര്‍പ്രീത്. ഇന്ത്യയിലെ ആദ്യ കൊമേഴ്സ്യല്‍ വനിതാ പൈലറ്റാണ് ഹര്‍പ്രീത് സിങ്ങ്. 1 988ലാണ് പൈലറ്റായി എയര്‍ ഇന്ത്യ ഹര്‍പ്രീതിനെ തിരഞ്ഞെടുത്തത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഹര്‍പ്രീതിന്റെ വിമാനം പറത്താന്‍ കഴിഞ്ഞില്ല. അതേസമയം വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലകളില്‍ ഹര്‍പ്രീത് ശ്രദ്ധവെച്ച് തുടങ്ങിയിരുന്നു. ഹര്‍പ്രീത് സിംഗിന്റെ പദവിയിലേക്ക് ക്യാപ്റ്റന്‍ നിവേദിത ഭാസിന് എത്തും. അതേസമയം എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്കരണം യാഥാര്‍ത്ഥ്യമായാലും അലൈയന്‍സ് എയറിനെ പൊതുമേഖലയില്‍ തന്നെ നിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Moreപൈലറ്റ് കാണിച്ച അബദ്ധത്തില്‍ ഞെട്ടിവിറച്ച് ഡല്‍ഹി വിമാനത്താവളം ! കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…
ന്യൂഡല്‍ഹി: പൈലറ്റിന് സംഭവിച്ച കൈയ്യബദ്ധം ഡല്‍ഹി വിമാനത്താവളത്തില്‍ സൃഷ്ടിച്ചത് കടുത്ത പരിഭ്രാന്തി. വിമാനം റാഞ്ചുന്ന സംഭവമുണ്ടായാല്‍ പൈലറ്റുമാര്‍ ഇക്കാര്യം അറിയിക്കുന്നതിന് ഉപയോഗിക്കുന്ന ‘ഹൈജാക്കിങ് ബട്ടണ്‍’ അബദ്ധത്തില്‍ പൈലറ്റ് അമര്‍ത്തിയതാണ് പരിഭ്രാന്തിക്ക് കാരണമായത്. തുടര്‍ന്ന് എന്‍.എസ്.ജി അടക്കമുള്ള സുരക്ഷാ സേനകള്‍ സ്ഥലത്തെത്തിയിതിന് ശേഷമാണ് പൈലറ്റിന് അബദ്ധം പറ്റിയാണെന്ന് തിരിച്ചറിഞ്ഞത്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് 124 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായി പുറപ്പെടാന്‍ ഒരുങ്ങിയ എരിയാന എഫ്ഗാന് എയര്‍ലൈന്‍സ് വിമാനം സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വൈകി. ശനിയാഴ്ച വൈകുന്നേരം 3.30ഓടെയാണ് എഫ്.ജി 312 വിമാനം കാണ്ഡഹാറിലേക്ക് പറക്കാനൊരുങ്ങിയത്. എന്നാല്‍ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്ട്രോളിന് ഹൈജാക്കിങ് അലാം ലഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഉടന്‍തന്നെ വിമാനത്തെ ഐസോലേഷന് ബേയിലേക്ക് മാറ്റി. പിന്നാലെ ദേശീയ സുരക്ഷ സേനയും ഭീകര വിരുദ്ധസേനയും ഉള്‍പ്പെടെയുള്ള സുരക്ഷ സേന സ്ഥലത്തെത്തി. ഇതോടെ വിമാനത്താവളത്തില്‍ ആകെ…
Read Moreപൈലറ്റിന്റെ ക്രൂരപീഡനത്തെത്തുടര്ന്ന് എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസ് രാജിവച്ചു;ആകാശത്തും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് തുറന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശിനി
തിരുവനന്തപുരം: വിമാന ജീവനക്കാരായ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തുറന്നു പറഞ്ഞ് മലയാളി എയര്‍ഹോസ്റ്റസ്. എയര്‍ഇന്ത്യ എക്സപ്രസിലെ എയര്‍ഹോസ്റ്റസായ തിരുവനന്തപുരം സ്വദേശിനിയാണ് താന്‍ നേരിട്ട അനുഭവം പ്രമുഖ ന്യൂസ് ചാനലിനു മുമ്പില്‍ തുറന്നു പറഞ്ഞത്. കോക്പിറ്റിലും വിമാനത്തില്‍ ഒറ്റയ്ക്കുള്ളപ്പോഴും പൈലറ്റ് തന്നെ ശാരീരികമായി അപമാനിക്കാന്‍ ശ്രമം നടന്നതായി എയര്‍ഹോസ്റ്റസ് പറഞ്ഞു. ഇംഗിതത്തിന് വഴങ്ങാത്തവരെ പരസ്യമായി അധിക്ഷേപിക്കുകയാണ് ചെയ്യുക. ക്രൂവില്‍ ഒറ്റയ്ക്കാവുമ്പോള്‍ ശല്യം വര്‍ധിക്കും. ജോലി കഴിഞ്ഞാലും രക്ഷയില്ലാത്ത അവസ്ഥയാണ്. പിന്നെ ഫേസ്ബുക്ക് വഴിയും ശല്യം തുടരും. പീഡനങ്ങളെത്തുടര്ന്ന രാജിവച്ച എയര്‍ഹോസ്റ്റസ് പറഞ്ഞു. നിരന്തരം പൈലറ്റിനെതിരെ നിരവധി പരാതികള്‍ പലരായി നല്‍കിയിട്ടും അധികൃതര്‍ നടപടിക്ക് തയാറായിട്ടില്ല. ഈ പൈലറ്റില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ ഒരാളില്‍ ഒതുങ്ങുന്നില്ല. ഏറെക്കാലമായി ഇയാള്‍ ശല്യപ്പെടുത്തുന്നുണ്ടെങ്കിലും പുറത്തു പറഞ്ഞിരുന്നില്ല. സെപ്തംബര്‍ 18ന് മറ്റു ജീവനക്കാര്‍ക്കു മുന്നില്‍ അപമാനിതയാക്കിയതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ്…
Read More